സഹായ മാനുവൽ സഹായ മാനുവലിൽ നിന്നുള്ള സ്ക്രീൻ ഷോട്ടുകൾ ലൈറ്റ് മാറ്റങ്ങൾ ജനപ്രിയ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലൈറ്റ് സോഫ്റ്റ്‍വെയർ. ലൈറ്റ് വിവരം, കമ്മ്യൂണിറ്റി ഹാർഡ്‌വെയർ ഡാറ്റാബേസിലേക്ക് സിസ്റ്റം വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഒരു ആപ്ലിക്കേഷൻ
ഡെബിയൻ, ഉബുണ്ടു എന്നിവയെ അടിസ്ഥാനമാക്കി ജെറി ബെസെൻകോണിന്റെ നേതൃത്വത്തിലുള്ള ഒരു ടീം സൃഷ്ടിച്ച ലിനക്സ് വിതരണമാണ്ലിനക്സ് ലൈറ്റ്.[6] ലൈറ്റ് വെയ്റ്റ് ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ആയ Xfce ആണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു പുതിയ ലിനക്സ് ഉപയോക്താവിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ഒരു കൂട്ടം ലൈറ്റ് ആപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
എംഎസ് വിൻഡോസിൽ നിന്ന് ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കഴിയുന്നത്ര സുഗമമായി പ്രൃത്തിക്കാനുതകുന്ന തരത്തിലാണ് (പ്രത്യേകിച്ച് പിന്തുണയ്‌ക്കാത്ത പതിപ്പുകളുടെ ഉപയോക്താക്കൾക്ക്) ലിനക്സ് ലൈറ്റ് നിർമ്മിച്ചിട്ടുള്ളത്.[7]
റെസല്യൂഷൻ: VGA, DVI അല്ലെങ്കിൽ HDMI സ്ക്രീൻ 1366x768
മീഡിയ: ISO ഇമേജിനുള്ള ഡിവിഡി ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി പോർട്ട്
ലഭ്യമായ സോഫ്റ്റ്‌വെയർ
വിൻഡോസിൽ ലഭ്യമായ അടിസ്ഥാന സോഫ്‌റ്റ്‌വെയറുകളും ഫീച്ചറുകളും നൽകിക്കൊണ്ട് വിൻഡോസിൽ പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് ലിനക്സിൽ ഒരു പരിചയം നൽകുക എന്നതാണ് ലിനക്സ് ലൈറ്റ് ലക്ഷ്യമിടുന്നത്. ഇനിപ്പറയുന്ന സോഫ്റ്റ്‍വെയറുകൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്: [9]
ലിനക്സ് ലൈറ്റ് 2013 ൽ ലിനക്സ് ലൈറ്റ് 1.0.0 എന്ന പേരിൽ ആരംഭിച്ചു[10] . വിൻഡോസ് ഉപയോക്താക്കളെ ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ആകർഷിക്കുന്നതിനാണ് ഇത് ആദ്യം വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്തത്. ലിനക്സ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന മിഥ്യാധാരണകൾ ഇല്ലാതാക്കുക എന്നതായിരുന്നു ആശയം.
റിലീസുകൾ
ലിനക്സ് ലൈറ്റ് ഒരു നമ്പർ സിസ്റ്റം ഉപയോഗിച്ചാണ് വേർഷൻ നെയിം സൂചിപ്പിക്കുന്നത്. (ഉദാഹരണം: 1.0.0). '1' ഉബുണ്ടുവിൽ നിന്നുള്ള അടിസ്ഥാന കോഡിനെ പ്രതിനിധാനം ചെയ്യുന്നു, അതായത് '1' എന്നാൽ ഉബുണ്ടു 12.04 LTS ബേസ് എന്നാണ് അർത്ഥമാക്കുന്നത്. രണ്ടാമത്തെ നമ്പർ ആയ '0' ഇടക്കാല ഉബുണ്ടു എൽടിഎസ് റിലീസിനെ സൂചിപ്പിക്കുന്നു. അതായത് '0' എന്നാൽ 12.04 ആണ് 1. മൂന്നാമത്തെ സംഖ്യ '0' ഏതെങ്കിലും പോയിന്റ് റിലീസുകളെ പ്രതിനിധീകരിക്കുന്നു.[11] പിന്നീട് പോയിന്റ് റിലീസുകൾ ആവശ്യമില്ലാത്തതിനാൽ മൂന്നാമത്തെ നമ്പർ ഉപേക്ഷിച്ചു.
ലൈറ്റ് ഇൻഫോ: ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ നിന്ന് ഹാർഡ്‌വെയർ വിവരങ്ങൾ വീണ്ടെടുക്കുകയും അത് കമ്മ്യൂണിറ്റിയുമായി പങ്കിടുകയും ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ. [28]
ലൈറ്റ് കേർണൽ: ലിനക്സ് ലൈറ്റ് നിർമ്മിച്ച് കസ്റ്റം ബിൽഡ് ലിനക്സ് കേർണൽ.