ലുക്രീഷ്യ ആൻഡ് ഹർ ഹസ്ബൻഡ്
ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി 1515-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ലുക്രീഷ്യ ആൻഡ് ഹർ ഹസ്ബൻഡ് ലൂസിയസ് ടാർക്വിനിയസ് കൊളറ്റിനസ് അല്ലെങ്കിൽ ടാർക്വിൻ ആൻഡ് ലുക്രീഷ്യ. ഇപ്പോൾ ഈ ചിത്രം വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഈ കലാകാരന്റെ ആധികാരികത പരമ്പരാഗതവും തിളക്കമുള്ള വർണ്ണത്തട്ട് പാൽമ വെക്കിയോയുമായി സാമ്യമുള്ളതാണെന്നു സൂചിപ്പിക്കുന്നു. എന്നാൽ, 1514 മുതൽ 1515 വരെ ടിഷ്യന്റെ പരമ്പരയുടെ ഭാഗമായിട്ടാണ് ഈ പെയിന്റിംഗിനെ ചിത്രീകരിച്ചിരിക്കുന്നത്. ഉഫിസിഗാലറിയിലെ ഫ്ലോറ, ലൂവ്രേ മ്യൂസിയത്തിലെ വുമൺ വിത്ത് എ മിറർ, വിയന്നയിലെ യംഗ് വുമൺ ഇൻ എ ബ്ളാക്ക് ഡ്രെസ്സ്, വിലോൻറെ (ടിഷ്യൻ), മ്യൂണിക്കിലെ വാനിറ്റി, ഡോറിയ പാംഫിൽജ് ഗാലറിയിലെ സലോമി ഏന്നീ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു. റോയൽ ശേഖരത്തിൽ ഒരു ആദ്യകാല കോപ്പിയും കാണപ്പെടുന്നു.[2] തലേരാത്രിയിൽ സെക്ടസ് ടാർക്വിനിയസിനാൽ മാനഭംഗപ്പെടുത്തപ്പെട്ടശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിന്റെ തൊട്ടുമുൻപുള്ള രൂപത്തിലാണ് ചിത്രരചന നിർവ്വഹിച്ചിരിക്കുന്നത്. അതുവഴി റോമൻ സ്ത്രീത്വത്തിന്റെ മഹനീയതയുടെ പ്രതീകമായി ഇതിനെ വാഴ്ത്തുന്നുണ്ട്. മുകളിൽ നിന്നും വരുന്ന ദിവ്യപ്രകാശത്താൽ തിളങ്ങുന്ന മുഖവും ഏതാണ്ട് നഗ്നമായ മേനിയും താഴേയ്ക്കുവീഴുന്ന വസ്ത്രവും ശ്രദ്ധേയമാണ്. അന്നത്തെ വെനീസിൽ ലഭ്യമായ വർണ്ണങ്ങളുടെ മികവ് ഈ ചിത്രത്തിലെ വെട്ടിത്തിളങ്ങുന്ന പച്ചനിറത്തിൽ വ്യക്തമാണ്. ചിത്രകാരനെക്കുറിച്ച്![]() പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia