ലോകരാജ്യങ്ങളിൽ വധശിക്ഷയുടെ ചരിത്രപരവും നിലവിലുള്ളതുമായ ഉപയോഗത്തിന്റെ സ്ഥിതിവിവരക്കണക്കാണ് ഈ താളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വധശിക്ഷ അവസാനം നടപ്പിലാക്കിയ തീയതികൾ; വധശിക്ഷ നിർത്തലാക്കുന്നതു സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾ; വധശിക്ഷയെപ്പറ്റി ലോകത്ത് നിലവിലുള്ള വിവിധ നിയമങ്ങൾ; വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ മുതലായ വിവരങ്ങളും ചേർത്തിട്ടുണ്ട്. വധശിക്ഷയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ലോകരാജ്യങ്ങളെ തരം തിരിക്കുന്ന രീതിയും, ഭൂഖണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പട്ടികകളും മറ്റും ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ വിവിധഭാഗങ്ങളിലെ വധശിക്ഷയുടെ ഉപയോഗം
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വധശിക്ഷ നിലവിലിരുന്നിട്ടുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പല ലോകരാജ്യങ്ങളും വധശിക്ഷ ഉപേക്ഷിച്ചിട്ടുണ്ട്. വധശിക്ഷയുടെ ഉപയോഗം താഴെക്കൊടുത്തിരിക്കുന്ന നാലു പ്രധാന വിഭാഗങ്ങളായി വർഗീകരിക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 194 സ്വതന്ത്ര രാജ്യങ്ങളിൽ:
97 (50%) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
7 (4%) യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
48 (25%) സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്.
42 (22%) വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.
ഈ വിവരങ്ങൾ 2012 ജനുവരിയിൽ ലഭ്യമായ കണക്കുകൾ വച്ച് കൃത്യമാണ്. 2012 ജനുവരിയിൽ മംഗോളിയൻ പാർലമെന്റ് പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവച്ചതാണ് ഇക്കാര്യത്തിൽ ഏറ്റവും പുതിയ സംഭവവികാസം.[1]
നിയമത്തിനു പുറത്തുള്ള വധശിക്ഷ – ചില രാജ്യങ്ങളിൽ സ്വന്തം നിയമത്തിനു പുറത്ത് വധശിക്ഷകല് ചിലപ്പോഴൊക്കെ നടക്കാറുണ്ട്. ഇതേപ്പറ്റിയുള്ള വിവരങ്ങൾ ഈ താളിൽ ചേർത്തിട്ടില്ല.
Legend
ഒരു കുറ്റത്തിനും വധശിക്ഷ നടപ്പാക്കാത്ത രാജ്യങ്ങൾ (97)
അസാധാരണമായ സന്ദർഭങ്ങളിലൊഴികെയുള്ള (യുദ്ധസമയത്തെ കുറ്റങ്ങൾ പോലുള്ളവ) സമയത്തെ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയ രാജ്യങ്ങൾ (7)
വധശിക്ഷ നിലവിലുണ്ടെങ്കിലും ഉപയോഗിക്കാത്ത രാജ്യങ്ങൾ (താൽക്കാലികമായി നിർത്തിവയ്ക്കുകയോ കഴിഞ്ഞ പത്തുവർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ ചെയ്ത രാജ്യങ്ങൾ (48)
വധശിക്ഷ നിലനിർത്തിയിട്ടുള്ള രാജ്യങ്ങൾ (42)
താഴെക്കൊടുത്തിരിക്കുന്ന ഭൂഖണ്ഡങ്ങളുടെ കണക്കുകാണിക്കുന്ന പട്ടികകളിൽ സ്വന്തം പ്രവിശ്യകളുടെ മേൽ നിയന്ത്രണമുണ്ടെങ്കിലും ലോകരാജ്യങ്ങളാൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത പത്ത് രാജ്യങ്ങളുടെ കണക്കും ഉൾപ്പെടുത്തിയിട്ടുണ്ട് (മുകളിൽ കൊടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഈ രാജ്യങ്ങൾ പെടുന്നില്ലെന്നതു ശ്രദ്ധിക്കുക). ഇവയിൽ മൂന്നു രാജ്യങ്ങൾ വധശിക്ഷ നിയമത്തിലും പ്രയോഗത്തിലും നിലനിർത്തിയിട്ടുണ്ട് (പാലസ്തീനിയൻ അതോറിറ്റി, സൊമാലിലാന്റ്, തായ്‌വാൻ). രണ്ടു രാജ്യങ്ങൾ (കൊസോവോ, സഹ്രാവി റിപ്പബ്ലിക്ക് എന്നിവ) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങൾ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് പ്രവൃത്തിയിൽ വധശിക്ഷ നടപ്പാക്കാത്ത രാജ്യങ്ങളായി കണക്കാക്കാവുന്നതാണ് (അബ്ഘാസിയ, വടക്കൻ സൈപ്രസ്, നഗോർണോ കാറബാക്ക്, ദക്ഷിണ ഒസ്സേഷ്യ, ട്രാൻസിറ്റാനിയ എന്നിവയാണ് ഈ രാജ്യങ്ങൾ).[5]
ആഫ്രിക്ക
ആഫ്രിക്കയിലെ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായുള്ള 54 സ്വതന്ത്രരാജ്യങ്ങളിൽ:
14 (26%) വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.
16 (30%) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
0 (0%) യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
24 (44%) സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്.
പരിമിതമായ അംഗീകാരം മാത്രമുള്ളതിനാൽ മേൽപ്പറഞ്ഞ കണക്കുകളിൽ ഉൾപ്പെടുത്താത്ത രാജ്യങ്ങളിൽ സൊമാലിലാന്റ് വധശിക്ഷ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യമാണ്. സഹ്രാവി റിപ്പബ്ലിക്ക് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
2011-ൽ ഗാബോൺ വധശിക്ഷ നിർത്തലാക്കിയതുവരെയുള്ള കാര്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.[6]
2011-ൽ സുഡാൻ ആയിരുന്നു ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയിരുന്നത്. റുവാണ്ട (2007), ബറുണ്ടി (2009), ടോഗോ (2009), ഗാബോൺ (2010) എന്നീ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കിയത് മരണശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ടുണീഷ്യയും വധശിക്ഷ ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ്.
2010-ൽ ആഫ്രിക്കയിൽ നടന്ന വധശിക്ഷകൾ: ലിബിയ (18+), സൊമാലിയ (8+), സുഡാൻ (6+), ഈജിപ്റ്റ് (4), ഇക്വറ്റോറിയൽ ഗിനി (4), ബോട്സ്വാന (1)[2]
2011-ൽ ആഫ്രിക്കയിൽ നടന്ന വധശിക്ഷകൾ: സുഡാൻ (7+), സൊമാലിയ (6), ദക്ഷിണ സുഡാൻ (5+), ഈജിപ്റ്റ് (1+)
കുറിപ്പ്: പട്ടികകൾ അക്ഷരമാലാക്രമത്തിലോ കാലക്രമത്തിലോ ഐകൺ ഉപയോഗിച്ച് മാറ്റാവുന്നതാണ്.
രാജ്യദ്രോഹം, ചാരവൃത്തി, ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം, ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം, രാജ്യത്തിന്റെ പ്രദേശങ്ങളെ നശിപ്പിക്കുക, പൊതുവും സാമ്പത്തിക പ്രാധാന്യമുള്ളതുമായ വസ്തുക്കളുടെ അട്ടിമറി, കൂട്ടക്കൊല, സംഘം ചേർന്നുള്ള കൊള്ള, കലാപം, കള്ളനോട്ടടി, തീവ്രവാദം, പീഡനം, ക്രൂരത, തട്ടിക്കൊണ്ടുപോകൽ, അക്രമത്തോടെയുള്ള മോഷണം എന്നിവയാണ് നിയമപരമായി വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. നിലവിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിരിക്കുകയാണ്.
2008-ൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം പാർലമെന്റിൽ അവതരിക്കപ്പെടുകയുണ്ടായി.
സായുധ മോഷണം,[7] കൊലപാതകം,[8] തൊഴിൽ പരമായ ചൂഷണത്തിനായി ആളുകളെ കടത്തിക്കൊണ്ടുപോവുക [9] എന്നിവയാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. വധശിക്ഷ നിർത്തലാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.[10]
രാജ്യദ്രോഹത്തിന് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നു. 1993-ൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും സൈന്യത്തിന്റെ പ്രൊവിഷണൽ റൂളിംഗ് കൗൺസിൽ 1995-ൽ വധശിക്ഷ പുനസ്ഥാപിച്ചു.[26]
കൊലപാതകം, സായുധമോഷണം,[28] രാജ്യദ്രോഹം എന്നിവ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളാണ്. 2009 ആഗസ്റ്റ് 3-ന് വധശിക്ഷ കാത്തു കഴിയുകയായിരുന്ന 4,000 ആൾക്കാരുടെ ശിക്ഷ ജീവപര്യന്തം തടവായി ഇളവു ചെയ്തു. വധശിക്ഷയ്ക്ക് കുറ്റകൃത്യങ്ങളെ കുറയ്ക്കാൻ സാധിക്കുമോ എന്ന് പഠനം നടത്താൻ സർക്കാർ ഉത്തരവിറക്കുകയുമുണ്ടായി.
സായുധ മോഷണം, തീവ്രവാദപ്രവർത്തനം, വിമാനം റാഞ്ചൽ, എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 2005 സെപ്റ്റംബർ 16 ന് പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയുൾറ്റെ നിർബന്ധമല്ലാത്ത രണ്ടാം പ്രോട്ടോക്കോളിൽ ലൈബീരിയ ഒപ്പുവച്ചു. വധശിക്ഷ ഇതോടെ നിർത്തലാക്കപ്പെട്ടെങ്കിലും 2008 ജൂലൈ മാസത്തിൽ പുനസ്ഥാപിക്കപ്പെട്ടു.[29]
2010-ൽ ലിബിയയാണ് മറ്റേതൊരു ആഫ്രിക്കൻ രാജ്യത്തേക്കാളും കൂടുതൽ (18) ആൾക്കാരെ വധിച്ചത്. നിലവിലുള്ള നിയമങ്ങൾ രാജ്യദ്രോഹത്തിനും, ബലം പ്രയോഗിച്ച് സർക്കാരിനെ മാറ്റാൻ ശ്രമിക്കുന്നതിനും, മുന്നൊരുക്കത്തോടെയുള്ള കൊലപാതകത്തിനും വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നു.[31]
ഗുദരതി,[36] തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. 36 സംസ്ഥാനങ്ങൾക്കും സ്വന്തം നിയമങ്ങളുണ്ട്. രാജ്യത്തിന്റെ വടക്കുഭാഗത്ത് ഇസ്ലാമിക നിയമമായ ശരിയത്താണ് നിലവിലുള്ളത്. ഇമോ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് വധശിക്ഷ നൽകാനുള്ള നിയമം നിലവിൽ വന്നിട്ടുണ്ട്.
റുവാണ്ടൻ വംശഹത്യയിൽ പങ്കെടുത്ത ചില കുറ്റവാളികൾ രാജ്യം വിട്ട് ചില യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് ഒളിച്ചോടിയിരുന്നു. വധശിക്ഷ നിലവിലുള്ളിടത്തോളം ഇവരെ കൈമാറാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകാത്തതിനാൽ 2007-ൽ റുവാണ്ടൻ പാർലമെന്റ് വധശിക്ഷ നിർത്തലാക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
*1976-ൽ സ്വാതന്ത്ര്യം കിട്ടിയശേഷം വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.
1991
സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഭരണഘടന വധശിക്ഷ നിരോധിക്കുന്നു. 1991-ലെ ഭരണഘടനാഭേദഗതിയിലെ ആർട്ടിക്കിൾ 13 "വധശിക്ഷ നിരോധിക്കപ്പെട്ടിരിക്കുന്നു" എന്ന് പ്രസ്താവിക്കുന്നുണ്ട്.[38]
രാജ്യദ്രോഹം,[39] കൊലപാതകം, അക്രമത്തോടെയുള്ള മോഷണം, എന്നിവയ്ക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. സിയറ ലിയോണിലെ പ്രത്യേക കോടതിയനുസരിച്ച് യുദ്ധക്കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയില്ല.
പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് സൊമാലിയ. ഭരണക്കൈമാറ്റത്തിനായി രൂപീകരിച്ച താൽക്കാലിക ഫെഡറൽ സർക്കാർ നിയന്ത്രിക്കുന്ന പരിമിതമായ പ്രദേശത്ത് കൊലപാതകത്തിനും വിവാഹേതര ലൈംഗികബന്ധത്തിനും നിയമപരമായി വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്നു.
1989 നവംബർ 14-നായിരുന്നു ദക്ഷിണാഫ്രിക്കൻ സർക്കാർ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. അന്താരാഷ്ട്രസമൂഹം അംഗീകരിക്കാത്ത ബാണ്ടുസ്ഥാൻ ഹോംലാന്റ് എന്ന രാജ്യത്ത് 1991-ൽ ഒരു വധശിക്ഷ നടന്നിരുന്നു.[15] 1995 ജൂൺ 6-ന് ഭരണഘടനാ കോടതി വധശിക്ഷ നിയമവിരുദ്ധമാണെന്ന് വിധിച്ചു. 1997-ൽ ക്രിമിനൽ നിയമ ഭേദഗതി നിയമം വധശിക്ഷ ഔദ്യോഗികമായി നിരോധിച്ചു. ഇതിനു മുൻപ് വധശിക്ഷ വിധിക്കപ്പെട്ടവരുടെ ശിക്ഷാവിധി വീണ്ടും നടത്തുന്നതിനും നിയമം വ്യുവസ്ഥ ചെയ്തു.[41] 2005 മേയ് 25-ൻ ഭരണഘടനാ കോടതി ബാക്കിയുള്ള വധശിക്ഷകൾ റദ്ദാക്കുകയും പ്രതികൾക്ക് എത്രയും പെട്ടെന്ന് പുതിയ വിധി നൽകണമെന്നും ഉത്തരവിട്ടു.[42]
രാജ്യദ്രോഹം, കലാപം, കൊള്ള, അട്ടിമറി, മരണത്തിനു കാരണമാകുന്ന തീവ്രവാദപ്രവർത്തനം, കോടതിയിൽ കള്ളം പറയുന്നതു മൂലം ആർക്കെങ്കിലും വധശിക്ഷ കിട്ടാനിടയാക്കുക, കൊലപാതകം, മുന്നേ കൊലപാതകത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാൾ കൊലപാതകശ്രമം നടത്തുന്നതുകാരണം പരിക്കുണ്ടാക്കുക, കൊള്ളയ്ക്കിടെ കൊലപാതകം നടത്തുക, മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമായി അക്രമം നടത്തുക.[43]
ഗുദരതി,[44] രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക,[45] ദൈവവിശ്വാസത്തിൽ നിന്നും അകന്നുപോകുക,;[34] വ്യഭിചാരം, രാജ്യദ്രോഹം, രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുന്ന് പ്രവൃത്തികൾ, കൊലപാതകം, സായുധ മോഷണം, ആയുധം കയ്യിൽ വയ്ക്കുക, ആയുധം കടത്തുക എന്നിവ വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്.
കൊലപാതകം, അക്രമം, ആഭ്യന്തര സുരക്ഷയ്ക്കെതിരായ ആക്രമണങ്ങൾ, രാജ്യത്തിന്റെ ബാഹ്യസുരക്ഷയ്ക്കെതിരായ ആക്രമണങ്ങൾ, എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ജാസ്മിൻ വിപ്ലവത്തിനു ശേസ്ഹം പുതുതായി വന്ന താൽക്കാലിക സർക്കാർ 2011 ഫെബ്രുവരി 1-ന് പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി അംഗീകരിക്കുമെന്ന് (നിർബന്ധമല്ലാത്ത രണ്ടാം പ്രോട്ടോക്കോൾ ഉൾപ്പെടെ) അറിയിച്ചു.[50]
അക്രമത്തോടെയുള്ള മോഷണം, രാജ്യദ്രോഹം എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 2004-ൽ പ്രസിഡന്റ് ലെവി മ്വാനാവാസ "ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം ഒരു വധശിക്ഷാ ഉത്തരവും പുറപ്പെടുവിക്കില്ല" എന്ന് പ്രസ്താവിക്കുകയുണ്ടായി."[32] (അദ്ദേഹം 2008-ൽ അധികാരത്തിലിരിക്കെ മരണമടഞ്ഞു.)
മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹം, കൊലപാതകം, കലാപം, എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നിലവിലുണ്ട്.[54]
അമേരിക്കൻ ഭൂഖണ്ഡങ്ങൾ
വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമായി ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 35 സ്വതന്ത്ര രാജ്യങ്ങളുള്ളതിൽ:
3 (9%) രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ട്.
15 (43%) രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
4 (11%) രാജ്യങ്ങൾ അസാധാരണ സാഹചര്യങ്ങളിൽ (യുദ്ധം പോലെയുള്ള) വധശിക്ഷ നടപ്പാക്കാനുള്ള നിയമം നിലനിർത്തിയിട്ടുണ്ടെങ്കിലും സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
13 (37%) രാജ്യങ്ങളിൽ വധശിക്ഷ നൽകാനുള്ള നിയമം നിലവിലുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, താൽക്കാലികമായി വധശിക്ഷ നിർത്തലാക്കുന്ന നയം പിന്തുടരുകയോ ചെയ്യുന്നുണ്ട്.
2010-ൽ ഗ്വാട്ടിമാലയും ബഹാമാസും പ്രായോഗികമായി വധശിക്ഷ നടപ്പിലാക്കാത്ത രാജ്യങ്ങളുടെ ഗണത്തിലെത്തിയതാണ് ഈ പട്ടികയിൽ അവസാനത്തെ മാറ്റം.
2011-ൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയ ഒരേയൊരു രാജ്യം അമേരിക്കൻ ഐക്യനാടുകളാണ്. മറ്റേതൊരു ഉദാര ജനാധിപത്യരാജ്യത്തേക്കാളും കൂടുതൽ വധശിക്ഷ നടപ്പാക്കിയിട്ടുള്ള രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ. ക്യൂബയും, സെന്റ് കീറ്റ്സും നീവസുമാണ് ഭൂഖണ്ഡത്തിൽ വധശിക്ഷ നടപ്പാക്കുന്ന മറ്റു രാജ്യങ്ങൾ.
2010-ൽ ഭൂഖണ്ഡത്തിൽ നടന്ന വധശിക്ഷകൾ : അമേരിക്കൻ ഐക്യനാടുകൾ (46).[2]
2011-ൽ ഭൂഖണ്ഡത്തിൽ നടന്ന വധശിക്ഷകൾ: അമേരിക്കൻ ഐക്യനാടുകൾ (43)
കുറിപ്പ്: പട്ടികകൾ അക്ഷരമാലാക്രമത്തിലോ കാലക്രമത്തിലോ ഐകൺ ഉപയോഗിച്ച് മാറ്റാവുന്നതാണ്.
ഭരണഘടന "രാഷ്ട്രീയക്കുറ്റങ്ങൾക്കും, എല്ലാവിധ പീഡനങ്ങൾക്കും നൽകിവന്ന വധശിക്ഷയും ചാട്ടവാറടിയും എന്നെന്നേയ്ക്കുമായി നിർത്തലാക്കിയിരിക്കുന്നു" എന്ന് പ്രസ്താവിക്കുന്നു.[55] വധശിക്ഷ നൽകാൻ വ്യവസ്ഥയുള്ള സൈനിക കോഡ് 2008 ആഗസ്റ്റ് 6-ന് നിർത്തലാക്കുകയും ആറു മാസങ്ങൾക്കു ശേഷം ഇത് നിയമമാക്കുകയും ചെയ്തിരുന്നു.[56]
കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. വധശിക്ഷയ്ക്ക് പൊതുജനപിന്തുണയുണ്ടെങ്കിലും മനുഷ്യാവകാശങ്ങൾക്കായുള്ള ഇന്റർ അമേരിക്കൻ കമ്മീഷനു മുന്നിൽ വധശിക്ഷ നിർത്തലാക്കുന്ന കാര്യം പരിഗണനയിലാണ്.[57][58]
1885-ലാണ് അവസാന വധശിക്ഷ നടന്നത്. മാനുവൽ ഡാ മോട്ട കോക്വീറോ എന്നയാളെ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു.[60] സൈനികനിയമത്തിന്റെ ഭാഗമായി ബ്രസീലിൽ എന്നും വധശിക്ഷ നിലവിലുണ്ടായിരുന്നു. പക്ഷേ സാധാരണ കുറ്റങ്ങൾക്കുള്ള വധശിക്ഷ 1889-ൽ ബ്രസീൽ റിപ്പബ്ലിക്കായതോടെ നിർത്തലാക്കപ്പെട്ടു. 1938 മുതൽ 1953 വരെയും 1969 മുതൽ 1978 വരെയും വധശിക്ഷ പുനസ്ഥാപിക്കപ്പെടുകയും നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.[61][62][63][64] റിപ്പബ്ലിക്കൻ കാലഘട്ടത്തിൽ ഒരാളെ മാത്രമേ വധശിക്ഷയ്ക്കു വിധിച്ചിട്ടുള്ളൂ. 1969-ലെ ഈ ശിക്ഷാവിധി നടപ്പാക്കപ്പെട്ടുമില്ല.[65]
1988-ൽ നിലവിൽ വന്ന ഇപ്പോഴത്തെ ബ്രസീൽ ഭരണഘടന വധശിക്ഷ സിവിൽ ശിക്ഷാ നിയമത്തിൽ നടപ്പിലാക്കുന്നത് വ്യക്തമായി വിലക്കുന്നുണ്ട്.[66]
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധസമയത്ത് സൈനികനിയമമനുസരിച്ചു മാത്രമേ വധശിക്ഷ നടപ്പിലാക്കാൻ പാടുള്ളൂ.[70] മറ്റു കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ 1983-ൽ നിർത്തലാക്കി.
തീവ്രവാദം,[72] കൊലപാതകം, കൂട്ടക്കൊല, ബലാത്സംഗം, ബോധപൂർവ്വമായ കൊല, രാജ്യദ്രോഹം, പീഡനം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. ഒരു കുറ്റത്തിനും വധശിക്ഷ നിർബന്ധമല്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
2005-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കി. 2008 ജൂലൈ മാസത്തിൽ പോലീസുകാരുൾപ്പെട്ട കുറ്റവാളി സംഘം ഫെർണാണ്ടോ മാർട്ടി എന്ന 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ചതിനു ശേഷം വധശിക്ഷ പുനരാരംഭിക്കാൻ സമ്മർദ്ദമുണ്ട്. ഇത് കോൺഗ്രസ്സിന്റെ പരിഗണനയ്ക്കു വന്നുവെങ്കിലും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നിർദ്ദേശം തള്ളിക്കളയപ്പെടുകയുണ്ടായി. അമേരിക്കൻ രാജ്യങ്ങളുടെ സംഘടനയിൽ മെക്സിക്കോ ഭാഗമായതുകാരണം വധശിക്ഷ ഒരിക്കൽ നിർത്തലാക്കിക്കഴിഞ്ഞാൽ പുനസ്ഥാപിക്കാൻ പാടില്ല എന്ന ചട്ടം ബാധകമാണ്.[75][76]
രാജ്യദ്രോഹം, തീവ്രവാദം, ചാരവൃത്തി, വംശഹത്യ, കലാപം, യുദ്ധസമയത്ത് ഒളിച്ചോടൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.[70] മറ്റു കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് 1979-ൽ നിർത്തലാക്കി.
അവസാന വധശിക്ഷ 1982-ൽ ശരിയായ നിയമനടപടികൾ കൂടാതെ സൈനികരുടെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു. ഈ ശിക്ഷ നടപ്പാക്കിയവർ ഇപ്പോൾ വിചാരണ നേരിടുകയാണ്. വധശിക്ഷ നൽകാനുള്ള നിയമം നിലവിലുണ്ടെങ്കിലും മനുഷ്യാവകാശങ്ങൾക്കായുള്ള അമേരിക്കൻ ഉടമ്പടിയിൽ ഒപ്പുവച്ചതോടുകൂടി 1987 മുതൽ പ്രായോഗികമായി നിരോധിതമാണ്. മുന്നൊരുക്കവും അക്രമവും ഉള്ള കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ നിയമമുണ്ട്.[78]
വധശിക്ഷ അമേരിക്കൻ ഐക്യനാടുകളിൽ 1972 മുതൽ 1976 വരെ നിരോധിതമായിരുന്നു. നിലവിൽ ഫെഡറൽ സർക്കാരിന്റെ നിയമപ്രകാരം നരഹത്യയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, ചാരവൃത്തി, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.[81] 2012 ഏപ്രിൽ മാസത്തെ സ്ഥിതിയനുസരിച്ച് 50 അമേരിക്കൻ സംസ്ഥാനങ്ങളിൽ 33 എണ്ണം വധശിക്ഷ നിലനിർത്തിയിട്ടുണ്ട്. വധശിക്ഷ നിർത്തലാക്കിയ 17 സംസ്ഥാനങ്ങൾ താഴെപ്പറയുന്നവയാണ് (നിർത്തലാക്കിയ വർഷം ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു): മിഷിഗൺ (1846), വിസ്കോൺസിൻ (1853), മൈൻ (1887), മിന്നെസോട്ട (1911), ഹവായിi (1948), അലാസ്ക (1957), വെർമോണ്ട് (1964), അയോവ (1965), വെസ്റ്റ് വിർജീനിയ (1965), നോർത്ത് ഡക്കോട്ട (1973), റോഡ് ഐലന്റ് (1979), മസാച്യൂസെറ്റ്സ് (1984 – കോടതിവിധിപ്രകാരം പ്രവൃത്തിയിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടെങ്കിലും നിയമത്തിൽ വധശിക്ഷ നിലവിലുണ്ട്), ന്യൂ യോർക്ക് (2004 – കോടതിവിധിപ്രകാരം പ്രവൃത്തിയിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടെങ്കിലും നിയമത്തിൽ വധശിക്ഷ നിലവിലുണ്ട്), ന്യൂ ജേഴ്സി (2007), ന്യൂ മെക്സിക്കോ (2009), ഇല്ലിനോയി (2011), കണക്ടിക്കട്ട് (2012).[82] 2012 ഏപ്രിലിൽ വധശിക്ഷ ഒഴിവാക്കാനുള്ള പ്രമേയങ്ങൾ ഫ്ലോറിഡ, ജോർജിയ, കൻസാസ്, കെന്റക്കി, മിസ്സോറി, ഒഹായോ, വാഷിംഗ്ടൻ എന്നീ സംസ്ഥാനങ്ങളിൽ ജനപ്രാതിനിദ്ധ്യസഭകളുടെ പരിഗണനയിലാണ്. അതേസമയം തന്നെ വധശിക്ഷ പുനസ്ഥാപിക്കാനുള്ള പ്രമേയങ്ങൾ ഇല്ലിനോയി, അയോവ, മിന്നസോട്ട, ന്യൂ മെക്സിക്കോ, റോഡ് ഐലന്റ് എന്നീ സംസ്ഥാനങ്ങളുടെ ജനപ്രാതിനിദ്ധ്യസഭകളുടെ പരിഗണനയിലാണ്.[83] 2012 നവംബറിൽ വധശിക്ഷ നിർത്തലാക്കുന്നതിനെപ്പറ്റിയുള്ള ജനഹിതപരിശോധന കാലിഫോർണിയ സംസ്ഥാനത്തു നടക്കും. 1964-ൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും 1978-ൽ ഓറിഗോൺ സംസ്ഥാനം വധശിക്ഷ പുനരാരംഭിക്കുകയുണ്ടായി. ഡെലാവേർ സംസ്ഥാനം 1958-ൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും 1961-ൽ പുനസ്ഥാപിച്ചു. സംസ്ഥാനങ്ങളല്ലാത്ത അമേരിക്കൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സമോവയിൽ പ്രാദേശിക നിയമമായി വധശിക്ഷ നിലവിലുണ്ട്.[84] മറിയാന ദ്വീപ് (ഇവിടെ വധശിക്ഷ ഒരിക്കലും നിയമമായിരുന്നിട്ടില്ല), ഗുവാം, അമേരിക്കൻ വിർജിൻ ദ്വീപുകൾ, പോർട്ടോ റിക്കോ (1929), വാഷിംഗ്ടൺ ഡി.സി. (1981), എന്നീ സംസ്ഥാനങ്ങളല്ലാത്ത പ്രദേശങ്ങൾ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കൊലപാതകത്തിനും കൊലപാതകം ചെയ്യാൻ ഗൂഢാലോചന നടത്തുന്നതിനും മാത്രമേ പ്രയോഗത്തിൽ വധശിക്ഷ നടപ്പിലാക്കുന്നുള്ളൂ. ജൂറിയോ, ന്യായാധിപനോ (ബഞ്ചിന്റെ വിചാരണയിലോ, കുറ്റം സമ്മതിക്കപ്പെട്ടാലോ മാത്രം) ആണ് വധശിക്ഷ വിധിക്കുന്നത്.
*1830-ൽ സ്വാതന്ത്ര്യത്തിനു ശേഷം വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല
1863
1863-ൽ നിർത്തലാക്കി (ഭരണഘടന പ്രകാരം)
ഏഷ്യാ-പെസഫിക്
ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ ഏഷ്യാപെസഫിക് മേഖലയിലെ 56 സ്വതന്ത്ര രാജ്യങ്ങളിൽ:
24 (43%) വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.
19 (34%) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
3 (5%) യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
10 (18%) സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്.
പരിമിതമായ അംഗീകാരം മാത്രമുള്ള രണ്ട് ഏഷ്യൻ രാജ്യങ്ങളായ തായ് വാനും പാലസ്തീനിയൽ അതോറിറ്റിയും വധശിക്ഷ നിയമത്തിലും പ്രയോഗത്തിലും നിലനിർത്തിയിട്ടുള്ളവയാണ്.
മുകളിൽ കൊടുത്ത വിവരണത്തിൽ 2012-ൽ മംഗോളിയ വധശിക്ഷ നിർത്തലാക്കിയതുവരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2011 -ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ നാലു രാജ്യങ്ങൾ ഏഷ്യയിലായിരുന്നു - ചൈന, ഇറാൻ, സൗദി അറേബ്യ, ഇറാക്ക് എന്നിവ. ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം ചേർന്നു വധിക്കുന്ന ആൾക്കാരേക്കാൾ കൂടുതൽ പേരെ ചൈനയിൽ മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ട്.
2010 ൽ ഏഷ്യയിൽ നടന്ന വധശിക്ഷകൾ: ചൈന (2000+), ഇറാൻ (252+), വടക്കൻ കൊറിയ (60+), യമൻ (53+), സൗദി അറേബ്യ (27+), സിറിയ (17+), ബംഗ്ലാദേശ് (9+), പാലസ്തീനിയൻ അതോറിറ്റി (5), തായ്വാൻ (ROC) (4), ജപ്പാൻ (2), ഇറാക്ക് (1+), സിങ്കപ്പൂർ (1+), മലേഷ്യ (1+), വിയറ്റ്നാം (5+), ബഹറൈൻ (1).[2]
2011ൽ ഏഷ്യയിൽ നടന്ന വധശിക്ഷകൾ: ചൈന (2000+), ഇറാൻ (360+), സൗദി അറേബ്യ (82+), ഇറാക്ക് (68+), യമൻ (41+), വടക്കൻ കൊറിയ (30+), ബംഗ്ലാദേശ് (5+), വിയറ്റ്നാം (5+) പാലസ്തീനിയൻ അതോറിറ്റി (5), തായ്വാൻ (5), അഫ്ഗാനിസ്ഥാൻ (2), മലേഷ്യ (1+), സിറിയ (1+), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (1).
കുറിപ്പ്: പട്ടികകൾ അക്ഷരമാലാക്രമത്തിലോ കാലക്രമത്തിലോ ഐകൺ ഉപയോഗിച്ച് മാറ്റാവുന്നതാണ്.
മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, സർക്കാരിനെ താഴെയിടാനുള്ള ശ്രമം, ശത്രുരാജ്യത്തോട് സഹകരിക്കുക, എമിറിന്റെ ജീവന് ഭീഷണിയാകുക, സൈനിക ഉത്തരവുകൾ യുദ്ധസമയത്ത് ലംഘിക്കുക എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
കൊലപാതകം;[89] മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ;[90] കുട്ടികളെ നിയമവിരുദ്ധമോ സദാചാരത്തിനു നിരക്കാത്തതോ ആയ ആവശ്യങ്ങൾക്ക് കടത്തുക; വേശ്യാവൃത്തിക്കായി സ്ത്രീകളെ കടത്തുക [91] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
*1984-ൽ സ്വാതന്ത്ര്യത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ബാധകമല്ല
ബ്രിട്ടന്റെ അധീനതയിലായിരുന്നപ്പോൾ 1957-ലാണ് അവസാന വധശിക്ഷ നടന്നത്. കൊലപാതകം, നിയമവിരുദ്ധമായി തോക്കുകളോ സ്ഫോടകവസ്തുക്കളോ കൈവശം വയ്ക്കുക, 15 ഗ്രാമിൽ കൂടുതൽ ഹിറോയിനോ മോർഫിനോ കൈവശം വയ്ക്കുക, 30 ഗ്രാമിൽ കൂടുതൽ കൊക്കൈൻ കൈവശം വയ്ക്കുക, 500 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കുക, 50 ഗ്രാമിൽ കൂടുതൽ മെത്താംഫിറ്റമിനോ സ്യാബുവോ കൈവശം വയ്ക്കുക, 1.2 കിലോയിൽ കൂടുതൽ മോർഫിൻ കൈവശം വയ്ക്കുക [92] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും മരണശിക്ഷ വിധിക്കുന്ന ആൾക്കാരുടെ എണ്ണം ചേർന്നാലുള്ള എണ്ണത്തിൽ കൂടുതൽ ആൾക്കാരെ ചൈന എല്ലാവർഷവും വധിക്കാറുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ഒരേയൊരു രാജ്യവും ചൈനയാണ്.[94] 2011 ഫെബ്രുവരി 25-ന് ചൈനയുടെ പരിഷ്കരിച്ച ക്രിമിനൽ നിയമം വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എൺനം 68-ൽ നിന്ന് 55 ആയി കുറച്ചു.[95] കുംഭകോണത്തിലൂടെ പണം തട്ടിക്കുക, കുട്ടികളെ ബലാത്സംഗം ചെയ്യുക, വഞ്ചന, ബോംബുവയ്ക്കൽ, ആൾക്കാരെ കടത്തുക, കടൽക്കൊള്ള, ബലാത്സംഗം, അഴിമതി, കൊള്ളിവയ്പ്പ്, കൊലപാതകം, വേട്ടയാടൽ, രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുക, തീവ്രവാദം,[96] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
ഹോങ്ക് കോങ്, മകാവു എന്നീ സ്ഥലങ്ങളിൽ വ്യത്യസ്ത നിയമ വ്യവസ്ഥയാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ വധശിക്ഷ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഹോങ്ക് കോങിൽ 1993-ൽ ബ്രിട്ടീഷ് സർക്കാരും (അവസാന ഉപയോഗം 1966-ലായിരുന്നു); മകാവുവിൽ 1976-ൽ പോർച്ചുഗൽ സർക്കാരുമാണ് വധശിക്ഷ നിർത്തലാക്കിയത്. മകാവുവിൽ വധശിക്ഷ അവസാനം നടപ്പിലാക്കിയത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു.
*1970-ൽ സ്വാതന്ത്ര്യത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ബാധകമല്ല
ബ്രിട്ടന്റെ കോളനിയായിരുന്നപ്പോൾ 1964-ലാണ് അവസാനമായി വധശിക്ഷ നടപ്പിലായത്. 1979-ൽ സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കപ്പെട്ടു. സൈനികനിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ഇപ്പോൾ വധശിക്ഷ നിലവിലുള്ളൂ.
കൊലപാതകം, കുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക, രാജ്യദ്രോഹം, തീവ്രവാദപ്രവർത്തനങ്ങൾ, മയക്കുമരുന്നു കടത്തിന് രണ്ടാമത്തെ ശിക്ഷ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
ഇറാൻ നൂറുകണക്കിനാൾക്കാരെ എല്ലാ വർഷവും വധശിക്ഷയ്ക്ക് വിധിക്കാറുണ്ട്. നടപ്പാക്കുന്ന ശിക്ഷയുടെ എണ്ണത്തിൽ ചൈനയ്ക്കു പിറകിൽ രണ്ടാമതാണ് ഇറാന്റെ സ്ഥാനം. പലരെയും പരസ്യമായാണ് വധിക്കുന്നത്.[94] കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടൽ, സ്വവർഗ്ഗഭോഗം, ചാരവൃത്തി, തീവ്രവാദം, ദൈവവിശ്വാസത്തിൽ നിന്നകന്നു പോകൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
കൊലപാതകം, രാജ്യസുരക്ഷ അപകടത്തിലാക്കുക, മയക്കുമരുന്നു വിതരണം ചെയ്യുക, ബലാത്സംഗം, ചരക്ക് കടത്തുന്ന കോൺവോയികളെ ആക്രമിക്കുക, തീവ്രവാദത്തിനു പണം നൽകുകയോ നടപ്പാക്കുകയോ ചെയ്യുക, എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.[104] വധശിക്ഷ 2003 ജൂണിലെ ഇറാക്ക് അധിനിവേശത്തിനു ശേഷം നിർത്ത്ലാക്കിയെങ്കിലും 2004 ആഗസ്റ്റിൽ പുനസ്ഥാപിച്ചു.[105]
മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ,[106] രാജ്യദ്രോഹം, വംശഹത്യ, യുദ്ധസമയത്ത് യഹൂദർക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. ഇതുവരെ രണ്ടുപേരെയേ വധിച്ചിട്ടുള്ളൂ. മെയിർ ടോബിയാൻസ്കി എന്നയാളെ ചാരനാണെന്ന് ആരോപിച്ച് വധിച്ചതും അഡോൾഫ് ഐക്ക്മാനെ യുദ്ധക്കുറ്റങ്ങൾക്ക് വധിച്ചതുമാണ് ഉദാഹരണങ്ങൾ. 1954-ൽ മറ്റു കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി.
ഒന്നിൽ കൂടുതൽ ആളുകളെ കൊല്ലുന്നവർക്കും അക്രമത്തോടെ ഒരു കൊലപാതകം ചെയ്യുന്നവർക്കും വധശിക്ഷ നൽകാൻ പ്രോസിക്യൂട്ടർമാർ ശ്രമിക്കാറുണ്ട്.[108] ഒന്നിൽ കൂടുതൽ ആൾക്കാരെ കൊല്ലുന്നവർക്ക് ന്യായാധിപർ വധശിക്ഷ വിധിക്കുക സാധാരണമാണ്. 1946 നും 2003-നും മദ്ധ്യേ 766 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും 608 ആൾക്കാരെയേ വധിച്ചിരുന്നുള്ളൂ. 1989 മുതൽ 1993 വരെ 40 മാസക്കാലം തുടർച്ചയായി വിവിധ നിയമമന്ത്രിമാർ വധശിക്ഷ നടപ്പാക്കാൻ വിസമ്മതിച്ചിരുന്നു.
നിലവിൽ തീവ്രവാദത്തിനും യുദ്ധക്കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.[112] 2003 ഡിസംബർ 17 മുതൽ വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 2009 ജൂലൈ 30-ന് മറ്റു കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി.[113] 2011 മാർച്ച് 28-ന് മനുഷ്യാവകാശങ്ങൾക്കായുള്ള രാഷ്ട്രപതിയുടെ കമ്മീഷൻ വധശിക്ഷ നിർത്തലാക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു.[114]
വടക്കൻ കൊറിയ പരസ്യമായ വധശിക്ഷകൾ നടപ്പിലാക്കാറുണ്ട്. വ്യഭിചാരം,[116] മയക്കുമരുന്നിടപാടുകൾ, രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഗൂഢാലോചനകൾ, തീവ്രവാദം, രാജ്യദ്രോഹം, കൊലപാതകം [117] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
കൊലപാതകം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.[119] 1998-ൽ കിം ഡേ-ജുങ് അധികാരത്തിലെത്തിയ ശേഷം വധശിക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.[120] എന്നാലും അടുത്തകാലത്ത് ഒരാളെ വധശിക്ഷ നൽകാൻ വിധിച്ചിരുന്നു. 2009 ഏപ്രിൽ വരെ ശിക്ഷ നടപ്പാക്കപ്പെട്ടിരുന്നില്ല.[121]
അപകടകരമായ മരുന്നുകൾ കടത്തുക, ഒരു പട്ടികയിലുൾപ്പെട്ട കുറ്റകൃത്യം ചെയ്യുന്നതിനിടെ തോക്കുപയോഗിക്കുക, തോക്കുപയോഗിക്കാൻ സഹായിക്കുക, യാങ് ഡി-പെർടുവാൻ അഗോങിനെ (ഭരണാധികാരി) അപായപ്പെടുത്താൻ ശ്രമിക്കുക, കൊലപാതകം, എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. തട്ടിക്കൊണ്ടുപോകൽ, ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ കൈവശമുള്ള ആൾക്കാരുമായി ബന്ധം പുലർത്തുക, യാങ് ഡി-പെർടുവാൻ അഗോങിനെതിരേ യുദ്ധം ചെയ്യുകയോ, യുദ്ധം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുക എന്നീ കുറ്റങ്ങൾക്ക് കുറ്റത്തിന്റെ ആഴമനുസരിച്ച് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.[128]
രണ്ടു വർഷം ഔദ്യോഗികമായി വധശിക്ഷ നിർത്തിവച്ച ശേഷം 2012-ൽ പാർലമെന്റ് പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയിലെ തിരഞ്ഞെടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. മംഗോളിയ വധശിക്ഷ എല്ലാ കുറ്റങ്ങൾക്കും നിർത്തലാക്കുന്നതിന് ശ്രമിക്കാമെന്ന് ഇതോടെ സമ്മതിച്ചു. വധശിക്ഷ പുനരാരംഭിക്കാൻ ഈ ഉടമ്പടി അനുവദിക്കുന്നില്ല.
പാലസ്തീനിയൻ അതോറിറ്റി പരസ്യമായ വധശിക്ഷകൾ നടപ്പിലാക്കാറുണ്ട്. കൊലപാതകം, ബലാത്സംഗം, ഇസ്രായേൽ അധികാരികളുമായി സഹകരിക്കൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.[133][134] വെസ്റ്റ് ബാങ്കിൽ 17 കുറ്റങ്ങൾക്കും ഗാസയിൽ 15 കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. [2] 2002-നു ശേഷം യാസർ അറാഫാത് വധശിക്ഷകൾ അനുവദിക്കാത്തതിനാൽ ഒരു അനൗദ്യോഗിക വധശിക്ഷാ നിരോധനം നിലവിലുണ്ടായിരുന്നു. ഹമാസിന്റെ ഇസ്ലാമിക കോടതി കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ചിട്ടുണ്ട്. [3]
*1975-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.[135]
ബാധകമല്ല
ബ്രിട്ടന്റെ കോളനിയായിരിക്കെ 1954 നവംബറിലാണ് അവസാന വധശിക്ഷ നടപ്പിലാക്കിയത്. രാജ്യദ്രോഹം, കടൽക്കൊള്ള, കടൽക്കൊള്ള നടത്താനുള്ള ശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
1987-ൽ ഫിലിപ്പീൻസിലെ നിലവിലുള്ള ഭരണഘടന പ്രകാരം വധശിക്ഷ നിർത്തലാക്കപ്പെട്ടു. 1993-ൽ വധശിക്ഷ പുനസ്ഥാപിച്ചെങ്കിലും 2006 ജൂൺ 24-ന് നിയമപ്രകാരം (നമ്പർ. 9346) വധശിക്ഷ വീണ്ടും നിർത്തലാക്കി.
സൗദി അറേബ്യ പരസ്യ വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കൊലപാതകം, മതവിശ്വാസത്തിൽ നിന്നകന്നു പോകൽ, മയക്കുമരുന്നു കടത്തൽ, ബലാത്സംഗം, സായുധമോഷണം,[142] മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, മന്ത്രവാദം, ലൈംഗിക കുറ്റങ്ങൾ [143] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. വാളുപയോഗിച്ച് ശിരഛേദം ചെയ്താണ് വധശിക്ഷ നടപ്പാക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, രാജ്യദ്രോഹം, തോക്കുകളുമായി ബന്ധപ്പെട്ട ചില കുറ്റങ്ങൾ, 15 ഗ്രാമിൽ കൂടുതൽ ഹിറോയിൻ, മോർഫിൻ എന്നിവ കടത്തുക, 30 ഗ്രാം കൊക്കൈൻ കടത്തുക, 500 ഗ്രാം കഞ്ചാവ് കടത്തുക [145] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
കൊലപാതകം, നിരപരാധിക്ക് വധശിക്ഷ കിട്ടാൻ കാരണമായേക്കാവുന്ന തരത്തിൽ കോടതിയിൽ കള്ളസാക്ഷി പറയുക, ബലാത്സംഗം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. വധശിക്ഷ നൽകുന്നത് 1976 മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സിറിയ പരസ്യമായി വധശിക്ഷ നടത്താറുണ്ട്. രാജ്യദ്രോഹം, കൊലപാതകം, രാജ്യത്തിനെതിരേ ആയുധമെടുക്കുക, ശത്രുരാജ്യത്തേയ്ക്ക് കൂറുമാറുക, സൈനികനിയമം നിലവിലുള്ളപ്പോഴോ യുദ്ധസമയത്തോ ജനങ്ങളെ ഇളക്കിവിടുക, അക്രമത്തോടെയുള്ള മോഷണം, ബലാത്സംഗം, മുസ്ലീം ബ്രദർഹുഡ് സംഘടനയിൽ അംഗമായിരിക്കുക എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
2004 മുതൽ 2010 വരെ വധശിക്ഷകൾ നടപ്പാക്കപ്പെട്ടിരുന്നില്ല. 2010-ൽ വധശിക്ഷകൾ നൽകുന്നത് പുനരാരംഭിച്ചു. 2011 മാർച്ച് 4-ന് അഞ്ചു പേരെ വധിക്കുകയുണ്ടായി. 2011 മേയ് 3-ന് സൈനികനിയമത്തിൽ നിന്ന് വധശിക്ഷയ്ക്കുള്ള വകുപ്പുകൾ എടുത്തുകളയപ്പെട്ടു.[148]
അക്രമത്തോടെയുള്ള കൊലപാതകം, അക്രമത്തോടെയുള്ള ബലാത്സംഗം, തീവ്രവാദം, ജീവജാലങ്ങളെ കൊന്നൊടുക്കുക, വംശഹത്യ് എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. .[149] 2004 ഏപ്രിൽ 30-ന് പ്രസിഡന്റ് എമോമലീ റാഹ്മോൻ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചു.
രാജാവിനെ കൊല്ലുക, രാജ്യദ്രോഹം, കലാപം, തായ്ലാന്റിന്റെ ബാഹ്യസുരക്ഷയ്ക്കെതിരേയുള്ള കുറ്റങ്ങൾ, വിദേശരാജ്യത്തലവനെ കൊല്ലുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്യുക, കൈക്കൂലി, കൊള്ളിവയ്പ്പ്, ബലാസ്തംഗം, മുന്നൊരുക്കത്തോടെ കൊലചെയ്യുക, തട്ടിക്കൊണ്ടുപോകൽ, മോഷണത്തിനിടെ മരണത്തിനു കാരണമാവുക എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. പൂർണമായ ലിസ്റ്റിന് [4] കാണുക.
1999-ൽ ഇന്തോനേഷ്യയുടെ ഭാഗമായിരിക്കുമ്പോൾത്തന്നെ (ഐക്യരാഷ്ട്രസഭയുടെ ഭരണത്തിൻ കീഴിൽ) വധശിക്ഷ നിർത്തലാക്കപ്പെട്ടു. 2002-ൽ ഭരണഘടനയനുസരിച്ച് വധശിക്ഷ ഉപേക്ഷിക്കപ്പെട്ടു. .[151]
കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ [154] ബലാത്സംഗം, രാജ്യദ്രോഹം, അക്രമത്തോടെയുള്ള മോഷണം, തീവ്രവാദം എന്നിവയ്ക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
രാജ്യദ്രോഹം, സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുക, ചാരവൃത്തി, കലാപം, സംഘം ചേർന്നുള്ള കൊള്ള, തീവ്രവാദം, അട്ടിമറി, വിമാനം റാഞ്ചൽ, ദേശസുരക്ഷാപ്രാധാന്യമുള്ള വസ്തുക്കൾ നശിപ്പിക്കുക, സമാധാനത്തിനു തുരങ്കം വയ്ക്കുക, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ, മയക്കുമരുന്നുകൾ നിർമ്മിക്കുകയോ ഒളിപ്പിക്കുകയോ കടത്തുകയോ ചെയ്യുക, കൊലപാതകം, ബലാത്സംഗം, മോഷണം പണം തട്ടിപ്പ്, ചതി[157] എന്നിവയ്ക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
യമനിൽ പരസ്യമായ വധശിക്ഷകൾ നടത്താറുണ്ട്. നിലവിലുള്ള നിയമങ്ങൾ കൊലപാതകം,[158] വിവാഹേതര ലൈംഗികബന്ധം,[159] സ്വവർഗസംഭോഗം,[160][161] ദൈവവിശ്വാസത്തിൽ നിന്ന് അകന്നുപോകുക [34] എന്നിവയ്ക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
യൂറോപ്പ്
ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളോ നിരീക്ഷകരോ ആയ യൂറോപ്പിലെ 56 സ്വതന്ത്ര രാജ്യങ്ങളിൽ:
1 (2%) വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യമാൺ - ബെലാറൂസ്.
47 (96%) വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്.
0 (0%) യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
1 (2%) സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ള രാജ്യമാണ് - റഷ്യ.
മേൽപ്പറഞ്ഞ കണക്കിൽ പെടാത്ത 6 (പരിമിതമായ അംഗീകാരം മാത്രമുള്ള) രാജ്യങ്ങളുണ്ട്. ഇതിൽ കൊസോവോ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ (അബ്ഘാസിയ, നോർതേൺ സൈപ്രസ്, നഗോർണോ-കാരബാക്ക്, സൗത്ത് ഒസ്സേഷ്യ, ട്രാൻസിറ്റാനിയ എന്നിവ) സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്.
2012-ൽ ലാത്വിയ വധശിക്ഷ പൂർണമായും നിർത്തലാക്കിയതാണ് ഈ പട്ടികയിൽ ഏറ്റവും പുതിയ വിവരം.
1997-നു ശേഷം ബെലാറൂസ് മാത്രമാണ് യൂറോപ്പിൽ വധശിക്ഷ നിലവിലുള്ള രാജ്യം. യൂറോപ്പിന്റെ ലിഖിത ചരിത്രത്തിൽ വധശിക്ഷയൊന്നും നടപ്പാക്കാത്തതായ വർഷം 2009 മാത്രമാണ്.
2010- ൽ യൂറോപ്പിൽ നടന്ന വധശിക്ഷകൾ : ബെലാറൂസ് (2).[2]
2011-ൽ യൂറോപ്പിൽ നടന്ന വധശിക്ഷകൾ: ബെലാറൂസ് (2)
കുറിപ്പ്: പട്ടികകൾ അക്ഷരമാലാക്രമത്തിലോ കാലക്രമത്തിലോ ഐകൺ ഉപയോഗിച്ച് മാറ്റാവുന്നതാണ്.
വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ യൂറോപ്പിലെ അവശേഷിക്കുന്ന ഒരേയൊരു രാജ്യമാണ് ബെലാറൂസ്. നിലവിലുള്ള നിയമങ്ങൾ ആക്രമണത്തിനും; സമാധാനം തകർക്കാനുദ്ദേശിച്ച് വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ കൊല്ലുന്നതിനും; അന്താരാഷ്ട്ര തീവ്രവാദപ്രവർത്തനങ്ങൾക്കും; വംശഹത്യയ്ക്കും; മനുഷ്യരാശിയുടെ സുരക്ഷയ്ക്കെതിരായ കുറ്റങ്ങൾക്കും ; അക്രമത്തോടെയുള്ള കൊലപാതകങ്ങൾക്കും; തീവ്രവാദത്തിനും; തീവ്രവാദപ്രവർത്തനങ്ങൾക്കും; ജീവഹാനിക്കിടയാക്കുന്ന രാജ്യദ്രോഹപ്രവർത്തനങ്ങൾക്കുൻ; അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയ്ക്കും; അട്ടിമറിക്കും; പോലീസുദ്യോഗസ്ഥന്റെ കൊലയ്ക്കും; വിനാശകാരിയായ ആയുധങ്ങൾ ഉപയോഗിക്കുന്നതിനും; യുദ്ധനിയമങ്ങളും സമ്പ്രദായങ്ങളും ലംഘിക്കുന്നതിനും വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നു.[165] (കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക
*1991-ൽ സ്വാതന്ത്ര്യത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
1991
1987-ൽ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നപ്പോഴാണ് അവസാന വധശിക്ഷ നടന്നത്.[166] 1990-ൽ ഭരണഘടന പ്രകാരം ക്രോയേഷ്യൻ യൂഗോസ്ലാവ് റിപ്പബ്ലിക്കിൽ നിരോധിതമായി. 1991-ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ക്രോയേഷ്യ ഫെഡറൽ യൂഗോസ്ലാവ് നിയമത്തിൽ നിന്നും വിട്ടുമാറി. ഇതോടെ വധശിക്ഷ പൂർണമായി നിർത്തലാക്കപ്പെട്ടു. ക്രോയേഷ്യൻ ഭരണഘടനയുടെ 21-ആം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നുണ്ട്.[167]
1892-ലാണ് സാധാരണ കുറ്റങ്ങൾക്കുള്ള അവസാന വധശിക്ഷ നടന്നത്. യുദ്ധക്കുറ്റങ്ങൾക്കുള്ള അവസാന വധശിക്ഷ 1950-ൽ നടന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമനിയുടെ അധിനിവേശത്തിനിടെ നടന്ന കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഉണ്ടാക്കിയ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയായിരുന്നു. 1951-ൽ വധശിക്ഷ നിർത്തലാക്കുകയും 1993-ൽ നിയമപരമായി ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. 1952 മുതൽ 1978 വരെ യുദ്ധക്കുറ്റങ്ങൾക്ക് വധശിക്ഷ നൽകാനുള്ള നിയമം നിലവിലുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക.
1825-ലായിരുന്നു സമാധാനകാലത്തെ അവസാന വധശിക്ഷ നടന്നത്. 1944-ലാണ് യുദ്ധസമയത്തെ അവസാന വധശിക്ഷ നടന്നത്. 1949-ൽ യുദ്ധക്കുറ്റങ്ങളല്ലാത്ത കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കി (നിലവിലുള്ള വധശിക്ഷകൾ ജീവപര്യന്തം തടവാക്കി ഇളവു ചെയ്തു. 1972-ൽ പൂർണമായി വധശിക്ഷ ഉപേക്ഷിച്ചു. 1984-ൽ ഭരണഘടന പ്രകാരം നിരോധിതമായി.
ഭരണകൂടം (Directory)1795-ൽ വധശിക്ഷ നിർത്തലാക്കിയിരുന്നെങ്കിലും നെപ്പോളിയൻ 1810-ൽ ഇത് പുനസ്ഥാപിച്ചു. 1981-ൽ നിയമം മൂലം വീണ്ടും വധശിക്ഷ നിർത്തലാക്കി. 2007-ൽ ഭരണഘടന പ്രകാരം നിരോധിതമായി. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക
1997-ൽ മിക്ക കുറ്റങ്ങൾക്കും വധശിക്ഷ നൽകുന്നത് ഒഴിവാക്കി. പക്ഷേ ഭരണഘടന പ്രകാരം സുപ്രീം കോടതിക്ക് മരണകാരണമാകുന്ന വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാനുള്ള അധികാരമുണ്ടായിരുന്നു. 2006 ഡിസംബർ 27-ന് പ്രസിഡന്റ് മിഖായേൽ സാകാഷ് വില്ലി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി പ്രകാരം വധശിക്ഷ പൂർണമായി നിരോധിതമായി.
പശ്ചിമജർമനിയിൽ നിയമപ്രകാരം 1949 മുതൽ വധശിക്ഷ നിരോധിക്കപ്പെട്ടിട്ടുണ്ട്. 1956-ൽ പശ്ചിമ ജർമനിയിൽ അമേരിക്കൻ സൈന്യം ഒരു വധശിക്ഷ നടപ്പാക്കിയിരുന്നു. ഇപ്പോൾ നിലവിലില്ലാത്ത പൂർവ ജർമനി (GDR) 1987-ൽ വധശിക്ഷ നിർത്തലാക്കിയിരുന്നു.
1994-ൽ യുദ്ധസമയത്തെ രാജ്യദ്രോഹമല്ലാതെയുള്ള കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കി (നിയമം 2207/1994). 2001-ൽ ഭരണഘടനാ ഭേദഗതി പ്രകാരം പൂർണമായി നിരോധിതമായി.
*1944-ൽ സ്വാതന്ത്ര്യത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
1928
1830-ൽ ഡെന്മാർക്കിന്റെ കോളനിയായിരുന്നപ്പോഴാണ് അവസാന വധശിക്ഷ നടന്നത്. 1928-ൽ വധശിക്ഷ നിർത്തലാക്കി. വധശിക്ഷ പുനരാരംഭിക്കുന്നത് ഭരണഘടനാപരമായി അസാദ്ധ്യമാക്കുന്ന നിയമം 1995-ൽ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കി.
രാജ്യത്ത് അഭിപ്രായ വോട്ടെടുപ്പിലൂടെ പാസായ ഇരുപത്തൊന്നാം ഭരണഘടനാ ഭേദഗതി മറ്റൊരു ഭരണഘടനാ ഭേദഗതിയിലൂടെയല്ലാതെ (അഭിപ്രായ വോട്ടെടുപ്പിലൂടെയേ ഇത് സാധിക്കൂ) നടപ്പാക്കുന്നത് തടഞ്ഞു. 1990 വരെ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുന്നതിന് വധശിക്ഷ നടപ്പാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.
1786 നവംബർ 30-ന് ഡച്ചി ഓഫ് ടസ്കാനി (അന്ന് സ്വതന്ത്രമായിരുന്നെങ്കിലും ഇപ്പോൾ ഇറ്റലിയുടെ ഭാഗമാണ്) വധശിക്ഷ പൂർണമായി നിർത്തലാക്കുന്ന ആദ്യ ആധുനിക രാജ്യമായി. 1849 ഫെബ്രുവരി മുതൽ ജൂലൈ വരെ നിലവിലുണ്ടായിരുന്ന റോമൻ റിപ്പബ്ലിക് വധശിക്ഷ നിർത്തലാക്കിയിരുന്നു. ഫ്രഞ്ച് സൈന്യം ഈ ഭരണകൂടത്തെ മറിച്ചിട്ടതോടെ ഈ നിരോധനത്തിനവസാനമായി. 1860-ൽ രാജഭരണത്തിനു കീഴിൽ ഇറ്റലി രൂപീകൃതമായപ്പോൾ ടസ്കാനി ഒഴികെയുള്ള പ്രദേശങ്ങൾ വധശിക്ഷ നടപ്പിലാക്കിയിരുന്നു. 1889-ൽ വധശിക്ഷ സാധാരണ നിയമത്തിൽ നിന്ന് നീക്കം ചെയ്തു. പക്ഷേ സൈനിക നിയമത്തിലും അധിനിവേശപ്രദേശങ്ങൾക്കു മേലുള്ള നിയമങ്ങളിലും ഇത് പിന്നീടും നിലവിലുണ്ടായിരുന്നു. 1926-ൽ മുസോളിനി വധശിക്ഷ സിവിൽ നിയമത്തിൽ പുനസ്ഥാപിച്ചു. പുതിയ ഭരണഘടന 1948-ൽ യുദ്ധസമയത്തൊഴികെയുള്ള കാലത്ത് വധശിക്ഷ വീണ്ടും നിരോധിച്ചു. 1994-ൽ സൈനിക നിയമത്തിൽ നിന്നും ഒഴിവാക്കിയതോടെ വധശിക്ഷ പൂർണമായും നിരോധിക്കപ്പെട്ടു. 2007-ൽ ഭരണഘടനാ ഭേദഗതി ചെയ്ത് വധശിക്ഷ ഒഴിവാക്കിയതോടെ ഇനിയൊരു ഭരണഘടനാ ഭേദഗതിയിലൂടെയേ വധശിക്ഷ പുനസ്ഥാപിക്കാൻ സാധിക്കൂ എന്ന സ്ഥിതിയാണിപ്പോൾ. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക
*1964-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
2000
1943-ൽ ബ്രിട്ടന്റെ കോളനിയായിരുന്നപ്പോഴാണ് അവസാന വധശിക്ഷ നടന്നത്. 1971-ൽ കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ നിർത്തലാക്കി; 2000 വരെ സൈനികനിയമത്തിന്റെ ഭാഗമായിരുന്നു വധശിക്ഷ.
*2006-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
2006
1992-ൽ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നപ്പോഴാണ് അവസാന വധശിക്ഷ നടന്നത്. യൂഗോസ്ലാവ്യൻ ഫെഡറൽ റിപ്പബ്ലിക് 1995-ൽ വധശിക്ഷ നിർത്തലാക്കി. 2006-ൽ മോണ്ടിനെഗ്രോ സ്വാതന്ത്ര്യം പ്രഘ്യാപിച്ചപ്പോൾ മുതൽ വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ്.
1860-ൽ സമാധാനകാലത്തൂള്ള അവസാന വധശിക്ഷ നടന്നു. 1870-ൽ യുദ്ധക്കുറ്റങ്ങളല്ലാത്ത കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കി. 1982-ൽ ഭരണഘടന പ്രകാരം നിരോധിതമായി. വധശിക്ഷ നിർത്തലാക്കിയ നെതർലാന്റ്സിന്റെ അവസാന അധിനിവേശ പ്രദേശം നെതർലാന്റ്സ് ആന്റിലീസ് ആണ് (2010).[171]
1902-ൽ യുദ്ധക്കുറ്റങ്ങളല്ലാത്ത കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കി. 1876-ലാണ് സമാധാനകാലത്തുള്ള കുറ്റത്തിനുള്ള അവസാന വധശിക്ഷ നടന്നത്. 1947–48-കാലത്ത് രണ്ടാം ലോകമഹായുദ്ധ സമയത്ത് രാജ്യദ്രോഹം ചെയ്തു എന്ന കുറ്റത്തിന് 37 ആൾക്കാരെ വധിച്ചതാണ് യുദ്ധസമയത്തെ കുറ്റങ്ങൾക്കുള്ള അവസാന വധശിക്ഷ.
വധശിക്ഷ പുനസ്ഥാപിക്കുന്ന നിയമ ഭേദഗതി 2004-ൽ മുന്നോട്ടുവയ്ക്കപ്പെട്ടിരുന്നു. നിയമസഭയിലെ ആദ്യ വോട്ടിൽ 194 വോട്ടുകൾക്കെതിരേ 198 വോട്ടിന് ഈ നിർദ്ദേശം തള്ളിക്കളയപ്പെട്ടു (14 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു). പോളണ്ട് യൂറോപ്യൻ യൂണിയന്റെ ഭാഗമായതിനാൽ ഈ നീക്കം വിജയിക്കാൻ ഒരു സാദ്ധ്യതയുമില്ലായിരുന്നു.[32]
1867-ൽ യുദ്ധക്കുറ്റങ്ങളല്ലാത്ത കുറ്റങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കി. 1911-ൽ പൂർണമായി നിർത്തലാക്കിയെങ്കിലും 1916-ൽ യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക എന്ന കുറ്റത്തിന് വധശിക്ഷ പുനസ്ഥാപിച്ചു. 1976-ൽ വീണ്ടും പൂർണമായി നിർത്തലാക്കി.[172]
മുൻ ഏകാധിപതി നിക്കോളായ് ചൗഷസ്ക്യൂവും ഭാര്യ എലേനയുമായിരുന്നു റുമാനിയയിൽ അവസാനം വധശിക്ഷ ലഭിച്ചവർ. മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും രാജ്യദ്രോഹവുമായിരുന്നു അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1990-ൽ ഭരണഘടന പ്രകാരം വധശിക്ഷ നിരോധിതമായി.
3 പ്രാവശ്യം കുറച്ചു സമയത്തേയ്ക്ക് റഷ്യ വധശിക്ഷ പൂർണമായി നിർത്തിവച്ചിരുന്നു. 1917 മാർച്ച് 12 മുതൽ 1917 ജൂലൈ 12 വരെയായിരുന്നു ആദ്യ ഘട്ടം. സാർ ചക്രവർത്തിയുടെ ഭരണകൂടത്തെ അട്ടിമറിച്ച ശേഷമായിരുന്നു ഇത്. 1917 ഒക്ടോബർ 27 മുതൽ 1918 ജൂൺ 16 വരെ ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്ത ശേഷം വധശിക്ഷ നിർത്തലാക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1947 മുതൽ 1950 വരെ വധശിക്ഷ നിർത്തിവച്ചിരുന്നു. നിലവിലുള്ള ക്രിമിനൽ നിയമം അഞ്ചു കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട് (അക്രമത്തോടു കൂടിയ കൊലപാതകം, പൊതുപ്രവർത്തകനെ കൊല്ലാനുള്ള ശ്രമം, നിയമപാലകനെയോ കുറ്റാന്വേഷകനെയോ കൊല്ലാനുള്ള ശ്രമം, വംശഹത്യ എന്നിവ).[174] 1997 ഏപ്രിൽ 16-ന് റഷ്യ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ ഒപ്പുവച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. 1996 മുതൽ വധശിക്ഷ താൽക്കാലികമായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 1996 ആഗസ്റ്റിനു ശേഷം റഷ്യയിൽ വധശിക്ഷ നടന്നിട്ടില്ല (1999-ൽ ചെച്ചൻ റിപ്പബ്ലിക്കിൽ ഒരു വധശിക്ഷ നടന്നതാണ് ഇതിനൊരപവാദം). 2009 നവംബറിൽ റഷ്യയിലെ ഭരണഘടനാ കോടതി മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ അംഗീകരിക്കപ്പെടുന്നതുവരെ വധശിക്ഷയ്ക്കുള്ള നിരോധനം നീട്ടി.
*1991-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
1991
1959-ൽ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നപ്പോഴാണ് അവസാന വധശിക്ഷ നടന്നത്.. 1989-ൽ സ്ലോവേനിയൻ യൂഗോസ്ലാവ് റിപ്പബ്ലിക്കിൽ ഭരണഘടന പ്രകാരം നിരോധിതമായി. സ്വാതന്ത്ര്യം പ്രഘ്യാപിച്ചതോടു കൂടി സ്ലോവേനിയ ഫെഡറൽ സർക്കാരിന്റെ വധശിക്ഷാ നിയമത്തിൽ നിന്നും വിടുതൽ നേടിയതോടെ വധശിക്ഷ നടപ്പാക്കാത്ത രാജ്യമായി.
1978-ൽ യുദ്ധസമയത്ത് സൈനികനിയമമനുസരിച്ച് നടക്കുന്ന ശിക്ഷകൾക്കൊഴികെയുള്ള വധശിക്ഷ ഭരണഘടന പ്രകാരം നിരോധിതമായി. 1995-ൽ സൈനികനിയമത്തിൽ നിന്നും വധശിക്ഷ ഒഴിവാക്കി.[176]
1921-ൽ സമാധാനകാലത്തുള്ള കുറ്റകൃത്യങ്ങൾക്കും 1973-ൽ യുദ്ധസമയത്തുള്ള കുറ്റകൃത്യങ്ങൾക്കും വധശിക്ഷ നിർത്തലാക്കപ്പെട്ടു. 1975-ൽ ഭരണഘടന പ്രകാരം നിരോധിതമായി. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക.
1874-ൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും 1879-ൽ പുനസ്ഥാപിച്ചു. 1940 വരെ ചില മേഖലകളിൽ ഉപയോഗിച്ചിരുന്നു (9 വധശിക്ഷകൾ നടപ്പിലായി). 1938-ൽ യുദ്ധസമയത്ത് സൈനികനിയമങ്ങളനുസരിച്ചുള്ള കുറ്റങ്ങളല്ലാത്തവയ്ക്കുള്ള വധശിക്ഷ നിർത്തലാക്കി. 1992-ൽ യുദ്ധക്കുറ്റങ്ങൾക്കുള്ള വധശിക്ഷയും നിർത്തലാക്കി. 1999-ലെ ഭരണഘടന പ്രകാരം നിരോധിതമാണ്.
*1991-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ബാധകമല്ല
കൊലപാതകം, രാജ്യത്തിലെ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിക്കുക, സായുധ കലാപം, ന്യായാധിപനെയോ അന്വേഷണോദ്യോഗസ്ഥനെയോ കൊല്ലാൻ ശ്രമിക്കുക, എന്നിവയാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 1999 ജനുവരി 1-നു ശേഷം വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
1999-ൽ ഭരണഘടനാ കോടതി വധശിക്ഷ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ശേഷം 2000 ഫെബ്രുവരിയിൽ വധശിക്ഷ ഉപേക്ഷിക്കപ്പെട്ടു. 2001 ഏപ്രിലിൽ പുതിയ ക്രിമിനൽ കോഡ് പാസാക്കുകയുണ്ടായി.
1964—ലാണ് ബ്രിട്ടനിൽ അവസാന വധശിക്ഷ നടന്നത്. 1977-ൽ ബർമുഡയിലാണ് ബ്രിട്ടന്റെ അധീശപ്രദേശങ്ങളിൽ അവസാനമായി വധശിക്ഷ നടന്നത്. ബ്രിട്ടനിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷ നൽകുന്നത് 1969-ൽ നിർത്തലാക്കപ്പെട്ടു. നോർതേൺ അയർലന്റിൽ 1973-ൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷ നൽകുന്നത് നിർത്തുകയുണ്ടായി. രാജ്യദ്രോഹം, അക്രമത്തോടെയുള്ള കടൽക്കൊള്ള, സൈനികനിയമത്തിനു കീഴിലുള്ള കുറ്റങ്ങൾ എന്നിവയ്ക്ക് നിലവിലുണ്ടായിരുന്ന വധശിക്ഷ 1998-ൽ നിർത്തലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ പതിമൂന്നാം പ്രോട്ടോക്കോൾ 2003-ൽ അംഗീകരിക്കപ്പെട്ടു. ഇതോടെ വധശിക്ഷ പൂർണമായി നിർത്തലാക്കിയ വസ്തുത ഉറപ്പായി. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക. അധീനപ്രദേശങ്ങളിൽ വധശിക്ഷ അവസാനം നിർത്തലാക്കിയത് ജേഴ്സിയിലാണ് (2006 ഡിസംബർ 10-ന്). (വധശിക്ഷ ജേഴ്സിയിൽ കാണുക).
1 കൊസോവോയുടെ സ്വാതന്ത്ര്യം സെർബിയൻ റിപ്പബ്ലിക്കും റിപ്പബ്ലിക് ഓഫ് കൊസോവോയും തമ്മിലുള്ള തർക്കത്തിലിരിക്കുകയാണ്.
വധശിക്ഷ നിർത്തലാക്കിയതിന്റെ നാൾവഴി
ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളായതോ നിരീക്ഷകപദവിയുള്ളതോ ആയ വധശിക്ഷ ഉപേക്ഷിച്ചിട്ടുള്ള 97 സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയാണ് താഴെക്കൊടുത്തിരിക്കുന്നത്. വെനസ്വേല 1863-ൽ വധശിക്ഷ നിർത്തലാക്കിയ ശേഷമുള്ള 100 വർഷങ്ങളിൽ 10 രാജ്യത്തൾക്കേ തുടർച്ചയായി വധശിക്ഷ ഉപേക്ഷിക്കാൻ സാധിച്ചുള്ളൂ. മറ്റു പല രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കിയെങ്കിലും അവിടങ്ങളിൽ വധശിക്ഷ തിരിച്ചുവരവ് നടത്തുകയായിരുന്നു. 1960-നു ശേഷം വധശിക്ഷ ഉപേക്ഷിക്കുന്നതിനോട് ലോകമാസകലം അനുഭാവപൂർണമായുള്ള സമീപനം ഉടലെടുത്തുവരുന്നുണ്ട്. 1960-കളിൽ 4 രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി. അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്. 1970-കളിൽ 10 രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കിയതോടെ ഈ ദിശയിൽ ഒരു മുന്നേറ്റം ദൃശ്യമായിത്തുടങ്ങി. 1980-കളിൽ 9 രാജ്യങ്ങൾ കൂടി വധശിക്ഷ നിർത്തലാക്കി. 1989-ൽ പല രാജ്യങ്ങളിലും കമ്യൂണിസം നശിച്ചതോടെ വധശിക്ഷ നിർത്തലാക്കുന്നതിൽ ഒരു വൻ മുന്നേറ്റം ദൃശ്യമായിത്തുടങ്ങി. 34 രാജ്യങ്ങളാണ് 1990-കളിൽ വധശിക്ഷ ഉപേക്ഷിച്ചത്. 1990-ൽ 8 രാജ്യങ്ങളും 1998-ൽ 7 രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കിയത് ശ്രദ്ധേയമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ 26 രാജ്യങ്ങളാണ് വധശിക്ഷ ഉപേക്ഷിച്ചത്. 1985-നു ശേഷം രണ്ടു വർഷങ്ങളിലേ ഒരു രാജ്യവും മരണശിക്ഷ ഉപേക്ഷിക്കാതിരുന്നിട്ടുള്ളൂ (1988-ഉം 2003-ഉം).
കുറിപ്പ്: ഒരു രാജ്യം വധശിക്ഷ ഉപേക്ഷിക്കുകയും പുരസ്ഥാപിക്കുകയും വീണ്ടും ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യങ്ങളിൽ (ഉദാ: ഫിലിപ്പീൻസ്, സ്വിറ്റ്സർലാന്റ്, പോർച്ചുഗൽ) അവസാനം വധശിക്ഷ നിർത്തലാക്കിയ തീയതി മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വധശിക്ഷ നിർത്തലാക്കിയെങ്കിലും പുനസ്ഥാപിക്കപ്പെട്ട രാജ്യങ്ങൾ (ഉദാ: ലൈബീരിയ) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിമിതമായ അംഗീകാരം മാത്രമുള്ള പത്തു രാജ്യങ്ങളെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മുകളിൽ കൊടുത്തിട്ടുള്ള ഭൂഖണ്ഡങ്ങളുടെ പട്ടികകളിൽ ഇത്തരം രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതിവിവരക്കണക്കുകൾ (ശതമാനക്കണക്കുകൾ) പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ഈ രാജ്യങ്ങളെ കണക്കിലെടുത്തിട്ടില്ലെന്നത് ശ്രദ്ധിക്കുക. അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത്. ബ്രിട്ടന്റെയും, ന്യൂസിലാന്റിന്റെയും, നെതർലാന്റ്സിന്റെയും വധശിക്ഷ നിർത്തലാക്കുന്ന നാളുകൾ വളരെ താമസിച്ചു വരാൻ കാരണം ഇതാണ് (ജേഴ്സി (ബ്രിട്ടൺ), കുക്ക് ദ്വീപ് (ന്യൂസിലന്റ്), നെതർലാന്റ്സ് ആന്റിലിസ് എന്ന പ്രദേശങ്ങൾ അധിനിവേശരാജ്യത്തിൽ വധശിക്ഷ നിർത്തിയശേഷം വളരെക്കഴിഞ്ഞാണ് സ്വന്തം നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി മരണശിക്ഷ ഉപേക്ഷിച്ചത്). ഇപ്പോൾ നിലവിലില്ലാത്ത കിഴക്കൻ ജർമനി (1987-ൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും 1990-ൽ രാജ്യം ഇല്ലാതായി) പോലുള്ള രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുകളിൽ കൊടുത്തിട്ടുള്ള പട്ടികകളിലെ അവലംബങ്ങൾ താഴെക്കാണുന്ന പട്ടികയിൽ ആവർത്തിച്ചിട്ടില്ല.
↑Pazzanita, Anthony G. and Hodges, Tony, ed. (1994) [1994]. Historical Dictionary of Western Sahara (Second Edition ed.). Metuchen, New Jersey, United States, and London, United Kingdom: The Scarecrow Press, Inc. p. 381. ISBN0-8108-2661-5. {{cite book}}: |edition= has extra text (help)CS1 maint: multiple names: editors list (link)