യു.എസ്.എയുടെ കിഴക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം കുഴിമണ്ഡലിയാണ്വാട്ടർ മോക്കസിൻ(water moccasin) . Agkistrodon piscivorus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനെ swamp moccasin, black moccasin, cottonmouth, gapper എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഈ വിഷപ്പാമ്പിന്റെ കടി ചിലപ്പോൾ മാരകം ആകാറുണ്ട്. ഭീഷണിപ്പെടുത്തിയാൽ ഇവ ശരീരം ചുരുട്ടി വായ തുറന്ൻ അവയുടെ വിഷപ്പല്ലുകൾ പുറത്ത് കാണിക്കുന്നു. [2] ഇവയുടെ ആക്രമണസ്വഭാവ കഥകൾ പലപ്പോഴും അത്യുക്തി കലർത്തിയത് ആണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ ഇവ തങ്ങളുടെ അധിവാസ മേഖലയിൽ കടന്നുവരുന്നവരെ ആക്രമിക്കാൻ ഒരുമ്പെടുന്നത് കാണാം.[3]
അണലി പാമ്പുകളിൽ ജലാശയങ്ങൾക്ക് സമീപമായി കാണപ്പെടുന്ന ഒരേ ഒരു ഇനമാണ് ഇത്. മത്സ്യങ്ങളെ ആഹരിക്കുന്നതിൽ നിന്നാണ് ഇവയ്ക്ക് Agkistrodon piscivorus എന്ന ശാസ്ത്രനാമം ലഭിച്ചത് . ലാറ്റിൻ ഭാഷയിൽ piscis എന്നാൽ മത്സ്യം എന്നാണ് അർത്ഥം.[4]