വിറ്റാമിൻ എ അപര്യാപ്തത
വിറ്റാമിൻ എ യുടെ അഭാവം മൂലം രക്തത്തിലും, ശരീര കലകളിലും ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് വിറ്റാമിൻ എ അപര്യാപ്തത അല്ലെങ്കിൽ ഹൈപ്പോവിറ്റമിനോസിസ് എ എന്ന് വിളിക്കുന്നത്.[1] ദരിദ്ര രാജ്യങ്ങളിൽ, പ്രത്യേകിച്ച് കുട്ടികൾക്കും പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കുമിടയിൽ ഇത് സാധാരണമാണ്, എന്നാൽ വികസിത രാജ്യങ്ങളിൽ ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വിറ്റാമിൻ എ അപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് നെക്റ്റലോപ്പിയ അഥവാ നിശാന്ധത. വിറ്റാമിൻ എയുടെ മൂന്ന് രൂപങ്ങളിൽ റെറ്റിനോളുകൾ, ബീറ്റാ കരോട്ടിനുകൾ, കരോട്ടിനോയിഡുകൾ എന്നിവ ഉൾപ്പെടുന്നു.[2] ഫോട്ടോട്രാൻസ്ഡക്ഷനിൽ വിറ്റാമിൻ എയ്ക്ക് പ്രധാന പങ്കുണ്ടെന്നതിനാൽ വിറ്റാമിൻ എ അപര്യാപ്തത മൂലം സീറോഫ്താൽമിയ, കെരാറ്റോമലേസിയ, പൂർണ്ണമായ അന്ധത എന്നിവയും സംഭവിക്കാം. കുട്ടിക്കാലത്തെ അന്ധതയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് വിറ്റാമിൻ എ യുടെ കുറവാണ്.[1] കുട്ടികളുടെ മരണനിരക്ക് കുറച്ച് കൊണ്ടുവരുന്നത് സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ നേടുന്നതിൽ നിർണ്ണായകമാണ്.[3] പക്ഷെ, വികസ്വര രാജ്യങ്ങളിൽ പോഷകാഹാരക്കുറവുള്ള 250,000 മുതൽ 500,000 വരെ കുട്ടികൾ ഓരോ വർഷവും വിറ്റാമിൻ എ യുടെ അഭാവത്തിൽ അന്ധരാകുന്നു, അതിൽ തന്നെ പകുതിയും അന്ധരായി ഒരു വർഷത്തിനുള്ളിൽ തന്നെ മരണപ്പെടുന്നു.[4] ഇത്തരം പ്രശ്നങ്ങൾ മുന്നിൽ കണ്ട് 2002 ൽ, ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ വിറ്റാമിൻ എ അപര്യാപ്തത ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടു.[5] പല വികസ്വര രാജ്യങ്ങളിലും ഗർഭിണികളായ സ്ത്രീകളിൽ വിറ്റാമിൻ എ അപര്യാപ്തത മൂലമുള്ള നിശാന്ധതയുടെ വ്യാപനം കൂടുതലാണ്. വിറ്റാമിൻ എ അപര്യാപ്തത മാതൃമരണത്തിനും ഗർഭാവസ്ഥയിലും മുലയൂട്ടുന്നതിലും മറ്റുമുള്ള മോശം ഫലങ്ങൾക്കും കാരണമാകുന്നു.[6][7][8][9] അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് വിറ്റാമിൻ എ അപര്യാപ്തത മൂലം കുറയുന്നു.[1] കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് ഇല്ലാത്ത രാജ്യങ്ങളിൽ അഞ്ചാംപനി പോലുള്ള പകർച്ചവ്യാധികൾ മൂലമുള്ള മരണനിരക്ക് മറ്റ് രാജ്യങ്ങളെക്കാളും കൂടുതലാണ്. ആൽഫ്രഡ് സോമർ വ്യക്തമാക്കിയതുപോലെ, വളരെ ചെറിയ അപര്യാപ്തത പോലും കുട്ടികൾക്ക് ശ്വസന, വയറിളക്ക അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും, അതോടൊപ്പം വളർച്ചാ നിരക്ക്, അസ്ഥി വികസനം, ഗുരുതരമായ രോഗങ്ങളിൽ നിന്ന് അതിജീവിക്കാനുള്ള സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ അപര്യാപ്തത മൂലം വികസ്വര രാജ്യങ്ങളിൽ 250,000–500,000 കുട്ടികൾ ഓരോ വർഷവും അന്ധരാകുന്നു, ഇതിൽ തന്നെ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും ആണ് ഏറ്റവും കൂടുതൽ പ്രശ്നം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, അമേരിക്കയിൽ വിറ്റാമിൻ എ അപര്യാപ്തത നിയന്ത്രണത്തിലാണ്, എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇത് പക്ഷെ ഒരു പ്രധാന ആശങ്കയാണ്. ആഗോളതലത്തിലും, ദേശീയ തലത്തിലും നടത്തി വരുന്ന ഇമ്മ്യൂണൈസേഷൻ പരിപാടികളുടെ ഫലമായി 2013 ൽ, 6 മുതൽ 59 മാസം വരെ പ്രായമുള്ള 65% കുട്ടികൾക്ക് (വികസിത രാജ്യങ്ങളിൽ 80%) രണ്ട് ഡോസ് വിറ്റാമിൻ എ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വിറ്റാമിൻ എ അപര്യാപ്തതയിൽ നിന്ന് സംരക്ഷണം നൽകുന്നു.[3] അടയാളങ്ങളും ലക്ഷണങ്ങളുംവികസ്വര രാജ്യങ്ങളിൽ അന്ധതയുടെ ഏറ്റവും സാധാരണ കാരണം വിറ്റാമിൻ എ യുടെ കുറവ് (വിഎഡി) ആണ്. ലോകാരോഗ്യസംഘടന 1995-ൽ 13.8 ദശലക്ഷം കുട്ടികൾക്ക് വിറ്റാമിൻ എ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഒരു പരിധിവരെ കാഴ്ച നഷ്ടമുണ്ടെന്ന് കണക്കാക്കി. [10] നിശാന്ധതയും അതിന്റെ വഷളായ അവസ്ഥയായ സീറോഫ്താൽമിയയും വിറ്റാമിൻ എ യുടെ കുറവിന്റെ അടയാളങ്ങളാണ്. ബിറ്റോട്ട് പാടുകൾ എന്നറിയപ്പെടുന്ന കൺജക്റ്റിവയിലെ കെരാറ്റിൻ ശേഖരണവും, കോർണിയ അൾസ്റേഷനും നെക്രോസിസും മൂലമുള്ള കെരാട്ടോമലേഷ്യയും ഇതിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിൻ എ അപര്യാപ്തതയുടെ ആദ്യകാല ഒക്കുലാർ അടയാളമാണ് നൈക്റ്റലോപ്പിയ അഥവാ നിശാന്ധത. വിറ്റാമിൻ എ അപര്യാപ്തതയുടെ സബ്ക്ലിനിക്കൽ ഘട്ടത്തിൽ ലിംബസിന്റെ ലാറ്ററൽ വശത്തിന് ചുറ്റും കൺജക്റ്റിവൽ എപ്പിത്തീലിയൽ വൈകല്യങ്ങൾ സംഭവിക്കുന്നു. ഈ കൺജക്റ്റിവൽ എപിത്തീലിയൽ വൈകല്യങ്ങൾ ഒരു ബയോമൈക്രോസ്കോപ്പിൽ കാണാനാകില്ല, പക്ഷേ കാജൽ (സുർമ) ഇട്ടതിന് ശേഷം അതിൻറെ കറ മൂലം പെട്ടെന്ന് ദൃശ്യമാവുകയും ചെയ്യും; ഇതിനെ "ഇംതിയാസ് സൈൻ" എന്ന് വിളിക്കുന്നു [11] വിറ്റാമിൻ എ അപര്യാപ്തത, രോഗപ്രതിരോധ ശേഷി കുറവ്, ക്യാൻസർ, ജനന വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകും. ഫോളികുലാർ ഹൈപ്പർകെരാട്ടോസിസിലെ നിരവധി ഹൈപ്പോവിറ്റമിനോസുകളിൽ ഒന്നാണ് വിറ്റാമിൻ എ യുടെ കുറവ്. നിശാന്ധതമങ്ങിയ വെളിച്ചത്തിലേക്ക് ക്രമീകരിക്കാനുള്ള കണ്ണുകളുടെ ബുദ്ധിമുട്ടാണ് നിശാന്ധത. ഇത് ബാധിച്ച വ്യക്തികൾക്ക് കുറഞ്ഞ അളവിലുള്ള പ്രകാശത്തിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയില്ല, പക്ഷേ വേണ്ടത്ര വെളിച്ചം ഉണ്ടാകുമ്പോൾ കാഴ്ചയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല. കുറഞ്ഞ പ്രകാശസാഹചര്യങ്ങൾ തിരിച്ചറിയാൻ കാരണമാകുന്ന കണ്ണ് പിഗ്മെന്റായ റോഡോപ്സിൻ ഉൽപാദനം തടസ്സപ്പെടുത്തുന്നതിലൂടെ വിറ്റാമിൻ എ അപര്യാപ്തത കാഴ്ചയെ ബാധിക്കുന്നു റെറ്റിനൽ (വിറ്റാമിൻ എ യുടെ സജീവ രൂപം), ഓപ്‌സിൻ (ഒരു പ്രോട്ടീൻ) എന്നിവ ചേർന്ന് ഉണ്ടാകുന്ന റോഡോപ്സിൻ കണ്ണിലെ റെറ്റിനയിൽ കാണപ്പെടുന്നു. വിറ്റാമിൻ എ കുറവുള്ള ഭക്ഷണ ശീലങ്ങൾ മൂലം ശരീരത്തിന് ആവശ്യമായ അളവിൽ റെറ്റിനൽ സൃഷ്ടിക്കാൻ കഴിയില്ല എന്നതിനാൽ, കണ്ണിലെ റോഡോപ്സിൻ കുറയുന്നു, ഇത് നിശാന്ധതക്ക് കാരണമാകുന്നു. കണ്ണിന്റെ പുറംഭാഗത്തെ മൂടുന്ന മെംബ്രേനായ കൺജങ്ക്റ്റിവയിലെ ഗോബ്ലറ്റ് സെല്ലുകൾ നഷ്ടപ്പെടുന്നതുമായും വിറ്റാമിൻ എ കുറവ് മൂലമുണ്ടാകുന്ന നിശാന്ധത ബന്ധപ്പെട്ടിരിക്കുന്നു. മ്യൂക്കസ് സ്രവിക്കുന്നത് ഗോബ്ലറ്റ് സെല്ലുകൾ കാരണമാണ്,അതിനാൽ അവയുടെ അഭാവം കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കുന്നതിൽ കുറവുണ്ടാക്കി സീറോഫ്താൾമിയയ്ക്ക് കാരണമാകുന്നു. നശിച്ച എപ്പിത്തീലിയൽ, മൈക്രോബിയൽ കോശങ്ങൾ കൺജക്റ്റിവയിൽ അടിഞ്ഞു കൂടുകയും, അണുബാധയ്ക്കും അന്ധതയ്ക്കും കാരണമാവുകയും ചെയ്യും. [12] നിശാന്ധത കുറയ്ക്കുന്നതിന് വിറ്റാമിൻ എ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്, വിറ്റാമിൻ എ അടങ്ങിയ ഭക്ഷണ ശീലങ്ങൾ അത്യാവശമാണ്. നിശാന്ധതയ്ക്കുള്ള അനുബന്ധ ചികിത്സയിൽ വിറ്റാമിൻ എ (200,000 IU) റെറ്റിനൈൽ പാൽമിറ്റേറ്റ് രൂപത്തിൽ വായിലൂടെ എടുക്കേണ്ടതാണ്, ഇത് വർഷത്തിൽ രണ്ടോ നാലോ തവണ നൽകാറുണ്ട്. [13] ഇൻട്രാമുസ്കുലർ കുത്തിവയ്പ്പുകൾ മോശമായി ആഗിരണം ചെയ്യപ്പെടുന്നു എന്നതിനാൽ അത്രകണ്ട് ഫലപ്രദമല്ല. ഗോതമ്പ്, പഞ്ചസാര, പാൽ എന്നിങ്ങനെ ഒരുപാട് ഭക്ഷണങ്ങളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. [14] കരോട്ടിനോയിഡുകൾ അടങ്ങിയ മഞ്ഞ-ഓറഞ്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ നിശാന്ധത തടയുന്നു. എന്നിരുന്നാലും, കരോട്ടിൻ റെറ്റിനോളിലേക്ക് പരിവർത്തനം ചെയ്യുന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും, ഭക്ഷണത്തിലെ കരോട്ടിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. [15] [16] അണുബാധമോശം ഭക്ഷണത്തോടൊപ്പം, വികസ്വര സമൂഹങ്ങളിൽ അണുബാധയും രോഗവും സാധാരണമാണ്. [1] അണുബാധ ശരീരത്തിലെ വിറ്റാമിൻ എ കരുതൽ കുറയ്ക്കുകയും ഇത് ബാധിച്ച വ്യക്തിയെ കൂടുതൽ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യുന്നു. അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടതിനുശേഷം സീറോഫ്താൾമിയയുടെ വർദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്,അതിൻറെ മരണനിരക്ക് നേത്രരോഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രീ സ്‌കൂൾ കുട്ടികളുടെ രേഖാംശ പഠനങ്ങളിൽ, കഠിനമായ വിറ്റാമിൻ എ കുറവ് ഉള്ളപ്പോൾ, രോഗം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ എ യുടെ കുറവുള്ള വ്യക്തികളിൽ അണുബാധയുടെ തോത് വർദ്ധിക്കുന്നതിനുള്ള കാരണം ടി-കില്ലർ സെല്ലുകൾക്ക് റെറ്റിനോൾ മെറ്റാബോലൈറ്റ് റെറ്റിനോയിക് ആസിഡ് ശരിയായി വ്യാപിക്കാൻ ആവശ്യമാണ് എന്നതാണ്. [1] നിർദ്ദിഷ്ട ജീനുകളുടെ പ്രൊമോട്ടർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ന്യൂക്ലിയർ റെറ്റിനോയിക് ആസിഡ് റിസപ്റ്ററുകൾക്കുള്ള ഒരു ലിഗാണ്ടാണ് റെറ്റിനോയിക് ആസിഡ്, അങ്ങനെ ട്രാൻസ്ക്രിപ്ഷൻ സജീവമാക്കുകയും ടി സെൽ റെപ്ലിക്കേഷൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. [17] വിറ്റാമിൻ എ യുടെ കുറവ് പലപ്പോഴും റെറ്റിനോൾ കുറവായിരിക്കും, തൽഫലമായി ടി-സെല്ലുകളും ലിംഫോസൈറ്റുകളും കുറയുകയും രോഗപ്രതിരോധ ശേഷി കുറയുകയും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. വിറ്റാമിൻ എ കുറവ്, അണുബാധ എന്നിവ ഭക്ഷണത്തിലെ വിറ്റാമിൻ എ യുടെ അഭാവത്തിൽ പരസ്പരം രൂക്ഷമാക്കുന്നു. കാരണങ്ങൾഭക്ഷണ പ്രശ്നങ്ങൾക്ക് പുറമേ, വിറ്റാമിൻ എ അപര്യാപ്തതയിലേക്ക് നയിക്കുന്ന മറ്റ് കാരണങ്ങളും ഉണ്ട്. ഇരുമ്പിന്റെ കുറവ് വിറ്റാമിൻ എ ആഗീരണത്തെ ബാധിക്കും; ഫൈബ്രോസിസ്, പാൻക്രിയാറ്റിക് അപര്യാപ്തത, ഇൻഫ്ലമേറ്ററി ബോവൽ ഡിസീസ്, സ്മാൾ ബോവൽ ബൈപാസ് ശസ്ത്രക്രിയ എന്നിവയാണ് മറ്റ് കാരണങ്ങൾ. [18] പ്രോട്ടീൻ ഊർജ്ജ പോഷകാഹാരക്കുറവും വിറ്റാമിൻ എ അപര്യാപ്തതയിൽ കാണപ്പെടുന്നു; പ്രോട്ടീന്റെ കുറവ് കാരണം ഉണ്ടാകുന്ന റെറ്റിനോൾ ബൈൻഡിംഗ് പ്രോട്ടീന്റെ (ആർബിപി) സിന്തസിസ് തടസ്സങ്ങൾ, റെറ്റിനോൾ ആഗീരണം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. [19] അമിതമായ മദ്യപാനം മൂലം വിറ്റാമിൻ എ ടോക്സിസിറ്റി ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വലിയ അളവിൽ മദ്യം കഴിക്കുന്ന ആളുകൾ വിറ്റാമിൻ എ സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം. അതുപോലെ പാൻക്രിയാറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ട്രോപ്പിക്കൽ സ്പ്രൂ, ബിലിയറി തടസ്സം തുടങ്ങിയ കൊഴുപ്പ് അപര്യാപ്തതയുമായി ബന്ധപ്പെട്ട എന്തെങ്കിലും അവസ്ഥ ഉണ്ടെങ്കിലും, വിറ്റാമിൻ എ സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് തീർച്ചയായും വൈദ്യോപദേശം തേടണം. വിറ്റാമിൻ എ അപര്യാപ്തതയുടെ മറ്റ് കാരണങ്ങൾ കൊഴുപ്പ് അപര്യാപ്തത അല്ലെങ്കിൽ കരൾ തകരാറുകൾ എന്നിവയാണ്. അപര്യാപ്തത പ്രതിരോധശേഷിയെയും ഹെമറ്റോപോയിസിസിനെയും തടസ്സപ്പെടുത്തും. [20] രോഗനിർണയംവിറ്റാമിൻ എ യുടെ അപര്യാപ്തതയുടെ ക്ലിനിക്കൽ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രാരംഭ രോഗ നിർണ്ണയം നടത്തുന്നത്. [21] സീറോഫ്താൽമിയയുടെ സാന്നിധ്യം വിലയിരുത്താനും പുരോഗതി നിരീക്ഷിക്കാനും കൺജങ്റ്റൈവൽ ഇംപ്രഷൻ സൈറ്റോളജി ഉപയോഗിക്കാം. [22] ശാരീരിക വിറ്റാമിൻ എ അളവ് വിലയിരുത്തുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ ലഭ്യമാണ്, ഇതിൽ എച്ച്പിഎൽസി ഏറ്റവും വിശ്വസനീയമാണ്. വിറ്റാമിൻ എ യുടെ അപര്യാപ്തത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ ലബോറട്ടറി പരിശോധനയാണ്, പ്ലാസ്മ റെറ്റിനോൾ അളവ് അളക്കുന്നത്. പ്ലാസ്മ റെറ്റിനൈൽ ഈസ്റ്റർ അളവ്, പ്ലാസ്മ അല്ലെങ്കിൽ യൂറിനറി റെറ്റോണിയോയിക് ആസിഡിന്റെ അളവ്, മുലപ്പാലിലെ വിറ്റാമിൻ എ എന്നിവ അളക്കുന്നത് മറ്റ് ബയോകെമിക്കൽ വിലയിരുത്തലുകളിൽ ഉൾപ്പെടുന്നു. ചികിത്സഓറൽ വിറ്റാമിൻ എ, കുത്തിവയ്ക്കാവുന്ന മരുന്നുകൾ എന്നിവ ഉപയോഗിച്ച് ചികിത്സ നടത്താം.
വിറ്റാമിൻ എ ( റെറ്റിനോൾ ) ന്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകൾ കരളുകളാണ് ( ബീഫ് ലിവർ - 100 ഗ്രാം ഏകദേശം 32,000 ഐയു, [32], കോഡ് ലിവർ ഓയിൽ - 10 ഗ്രാം 10,000 ഐയു നൽകുന്നു [33] ). വിറ്റാമിൻ എ യുടെ മുന്നോടിയായ ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടിരിക്കുന്ന ധാന്യത്തിലെ ജനിതക ക്രമങ്ങൾ തിരിച്ചറിയാൻ യുഎസ് അഗ്രികൾച്ചറൽ റിസർച്ച് സർവീസിലെ ഗവേഷകർക്ക് കഴിഞ്ഞു. അത്തരം മുന്നേറ്റങ്ങൾ വികസ്വര രാജ്യങ്ങളിലെ വിറ്റാമിൻ എ കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് പരിഹാരമാവും. [34] ആഗോള സംരംഭങ്ങൾവിറ്റാമിൻ എ അപര്യാപ്തതയെ അഭിസംബോധന ചെയ്യുന്നതിൽ ദേശീയ സർക്കാരുകളെ പിന്തുണയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ഗ്ലോബൽ അലയൻസ് ഫോർ വിറ്റാമിൻ എ (ഗാവ) ആണ്, ഇത് ന്യൂട്രീഷൻ ഇന്റർനാഷണൽ, ഹെലൻ കെല്ലർ ഇന്റർനാഷണൽ, യുണിസെഫ്, ഡബ്ല്യുഎച്ച്ഒ, സിഡിസി എന്നിവ തമ്മിലുള്ള അനൌപചാരിക പങ്കാളിത്തമാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രീ-സ്ക്കൂൾ കുട്ടികൾക്ക് ആവശ്യമായ വിറ്റാമിൻ എയുടെ 75% വിതരണം ചെയ്യുന്നത് ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ പിന്തുണയോടെ ന്യൂട്രീഷൻ ഇന്റർനാഷണലും യൂനിസെഫും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ്. [4] 1998 മുതൽ വിറ്റാമിൻ എ യുടെ കുറവ് മൂലമുള്ള 1.25 ദശലക്ഷം മരണങ്ങൾ 40 രാജ്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2013 ൽ വിറ്റാമിൻ എ യുടെ കുറവ് 29% ആയിരുന്നു, അതിൽ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ആണ് കൂടുതൽ, അതിൽ തന്നെ സഹ-സഹാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ആണ് ഏറ്റവും കൂടുതൽ. [35] 70 രാജ്യങ്ങളിൽ, 5 വയസും അതിൽ താഴെയുമുള്ള കുട്ടികളിൽ വിറ്റാമിൻ എ നൽകുന്നത് മരണനിരക്കിൽ 12% കുറവുണ്ടാക്കുന്നതായി 2017 ലെ ഒരു അവലോകനത്തിൽ കണ്ടെത്തി. [36] സിന്തറ്റിക് വിറ്റാമിൻ എ സപ്ലിമെന്റേഷൻ വിറ്റാമിൻ എ യുടെ അപര്യാപ്തതയ്ക്കുള്ള ഏറ്റവും മികച്ച ദീർഘകാല പരിഹാരമായിരിക്കില്ല, മറിച്ച് ഭക്ഷ്യവസ്തുക്കൾ, മെച്ചപ്പെട്ട ഭക്ഷ്യ വിതരണ പരിപാടികൾ, ഫോർട്ടിഫൈഡ് അരി അല്ലെങ്കിൽ വിറ്റാമിൻ എ അടങ്ങിയ മധുരക്കിഴങ്ങ് എന്നിവ പോലുള്ള വിള മെച്ചപ്പെടുത്തൽ രീതികൾ ആയിരിക്കും വിറ്റാമിൻ എ യുടെ കുറവ് ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായിരിക്കുക. എപ്പിഡെമോളജി![]() no data less than 35 35–70 70–105 105–140 140–175 175–210 210–245 245–280 280–315 315–350 350–400 more than 400 ഇതും കാണുകപരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia