വില്യം ആർ. കിങ്
അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനുമായിരുന്നു വില്യം ആർ. കിങ് (William Rufus DeVane King)(ജനനം: April 7, 1786 മരണം: April 18, 1853) അമേരിക്കൻ ഐക്യനാടുകളുടെ പതിമൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം ആറ് ആഴ്ചമാത്രമാണ് ആ പദവിയിൽ ഇരുന്നത്. സ്ഥാനം ഏറ്റെടുത്ത് ഒന്നര മാസം പിന്നിട്ടപ്പോൾ മരണപ്പെട്ടു. വടക്കൻ കരോലിനയിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അലബാമയിൽ നിന്നുള്ള സെനറ്റ് അംഗമായിരുന്നു ഇദ്ദേഹം. കിങ് ലൂയിസ് ഫിലിപ്പിന്റെ ഭരണകാലത്ത് ഫ്രാൻസിലെ അമേരിക്കൻ സ്ഥാനപതിയായിരുന്നു. ഒരു വിദേശ രാജ്യത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ അമേരിക്കൻ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥനാണ് വില്യം ആർ. കിങ്. ചികിത്സാർത്ഥം ക്യൂബയിലെ ഹവാനയിലായിരുന്ന ഇദ്ദേഹം അവിടെ വെച്ചാണ് സത്യ പ്രതിജ്ഞ ചെയ്തത്. സ്ഥാനം ഏറ്റെടുത്ത 45 ദിവസങ്ങൾക്ക് ശേഷം ക്ഷയരോഗത്തെ തുടർന്ന് മരണപ്പെട്ടു. അലബാമ സംസ്ഥാനത്ത് നിന്ന് വൈസ് പ്രസിഡന്റായ ആദ്യത്തെ ആളാണ് വില്യം കിങ്. അമേരിക്കൻ ചരിത്രത്തിൽ അലബാമയിൽ നിന്നുള്ള ഒരാൾ ഉയർന്ന രാഷ്ട്രീയ പദവി കൈകാര്യം ചെയ്ത ആദ്യ വ്യക്തികൂടിയാണ് വില്യം. ആദ്യകാല ജീവിതംവടക്കൻ കരോലിനയിലെ സാംപ്‌സൺ കൺട്രിയിൽ വില്യം കിങ്, മാർഗരറ്റ് ദവൊനെ എന്നിവരുടെ മകനായി 1786 ഏപ്രിൽ ഏഴിന് ജനിച്ചു. 1803ൽ ചാപ്പൽ ഹില്ലിലെ വടക്കൻ കരോലിന സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.
അവലംബം |
Portal di Ensiklopedia Dunia