വൈദ്യശാസ്ത്രം
![]() മനുഷ്യരിലും മൃഗങ്ങളിലുമുള്ള രോഗങ്ങൾ (അസുഖങ്ങൾ) കൈകാര്യം ചെയ്യുന്ന ശാസ്ത്രീയമായ പരിശീലനമാണ് വൈദ്യശാസ്ത്രം അഥവാ മോഡേൺ മെഡിസിൻ. തികച്ചും ശാസ്ത്രീയമായ രീതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള ചികിത്സ രീതിയെയാണ് ആധുനിക വൈദ്യശാസ്ത്രം എന്ന് വിളിക്കുന്നത്. ആധുനിക ശാസ്ത്രമാണ് ഇതിന്റെ അടിസ്ഥാനം. [1] പരിചരണം, നിർണയം, പ്രതിരോധം, ചികിത്സ, പരിക്കിന്റെയോ രോഗത്തിന്റെയോ ശമനം, ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവ വൈദ്യശാസ്ത്രത്തിൽ ഉൾപ്പെടുന്നു. മെഡിസിൻ പരിശീലിക്കുന്ന ആളുകളെ മിക്കപ്പോഴും ഭിഷ്വഗരൻ അല്ലെങ്കിൽ ഫിസിഷ്യൻ എന്ന് വിളിക്കുന്നു. പലപ്പോഴും ഡോക്ടർമാർ നഴ്സുമാരുമായും മറ്റ് പല തരത്തിലുള്ള ആരോഗ്യ പരിപാലന വിദഗ്ധരുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. പല ഡോക്ടർമാരും ഒരു തരത്തിലുള്ള മെഡിക്കൽ ജോലികളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഉദാഹരണത്തിന് കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് പീഡിയാട്രിക്സ്.[2][3] വൈദ്യത്തിന്റെ പരമമായ ലക്ഷ്യം മരണത്തെ രോഗിയിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. പ്രകൃതിയിൽ നിന്നും ലഭ്യമായ ചെടികളും മറ്റും ഉപയോഗിച്ചാണ് പ്രാചീനമനുഷ്യർ ചികിത്സ നടത്തിയിരുന്നത്. വർഷങ്ങളായി കൈമാറ്റപ്പെട്ട അറിവുകൾ സമാഹരിച്ചതോടെ പല തരത്തിലുള്ള വൈദ്യശാഖകളും ഉടലെടുത്ത് തുടങ്ങി. ആയുർവേദം ഭാരതത്തിൽ രൂപം പ്രാപിച്ച വൈദ്യശാസ്ത്ര രീതിയാണ്. മിക്ക സംസ്കൃതികൾക്കും അവരുടേതായ വൈദ്യശാസ്ത്ര രീതികൾ ഉണ്ടായിരുന്നു. ഇന്ന് പക്ഷേ ആധുനികവൈദ്യമാണ് കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്. ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, ഹിജാമ, അക്യുപങ്ചർ തുടങ്ങിയ ഇതര മാർഗങ്ങളും വൈദ്യ ചികിത്സ രംഗത്ത് ഇന്നുണ്ട്. അലോപ്പതിയെ ആധുനിക വൈദ്യശാസ്ത്രമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള ചികിത്സ രീതിയെയാണ് ആധുനിക വൈദ്യശാസ്ത്രം എന്ന് വിളിക്കുന്നത്. പദോൽപ്പത്തിവൈദ്യൻ എന്നർഥം വരുന്ന ''മെഡിക്കസ്'' എന്ന ലാറ്റിൻ നിന്നാണ് മെഡിസിൻ (വൈദ്യശാസ്ത്രം) ഉരുത്തിരിഞ്ഞത്. വളർച്ചആധുനിക വൈദ്യശാസ്ത്രരംഗത്ത് വളരെയധികം മുന്നേറി കൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവ ഇതിന്റെ ഭാഗമാണ്. ആധുനിക വൈദ്യശാസ്ത്രം വളരെ ശാസ്ത്രീയമായാണ് അവർ ശുശ്രൂഷാ-ചികിത്സ പദ്ധതികൾ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിൽ, മാനസികാരോഗ്യ രംഗത്ത്, പകർച്ചവ്യാധികൾ തടയുന്നതിൽ, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയുടെ (ജീവിതശൈലീരോഗങ്ങൾ) ചികിത്സയിലും നിയന്ത്രണത്തിലും, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ വികസിപ്പിക്കുക, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, വാക്‌സിനേഷൻ, സാന്ത്വന ചികിത്സ തുടങ്ങിയ വിവിധ ആരോഗ്യ പ്രവർത്തനത്തിൽ, ആരോഗ്യ ബോധവൽക്കരണ വിദ്യാഭ്യാസം, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, പ്രാഥമിക ശുശ്രൂഷ തുടങ്ങിയ എല്ലാ ആരോഗ്യ പരിപാലന, അനുബന്ധ മേഖലകളും വികസിച്ചത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയോടെയാണ്. ക്ലിനിക്കൽ പ്രാക്റ്റീസ്![]() ചികിത്സ നടത്തിന്നതിനായി ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് ചികിത്സാലയ സംബന്ധിയായ ചികിത്സ (ക്ലിനിക്കൽ പ്രാക്റ്റീസ്) എന്ന് വിവക്ഷിക്കുന്നത്. രോഗിയും ഡോക്ടറുമായുള്ള ബന്ധം രോഗിയുടെ ചികിത്സാവിവരങ്ങൾ ശേഖരിക്കുക, ഇതിനു മുൻപുള്ള ചികിത്സാരേഖകൾ പരിശോധിക്കുക, മുഖാമുഖം രോഗത്തെപ്പറ്റി സംഭാഷണത്തിലേർപ്പെടുക എന്നീ കാര്യങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. [4] ഇത് ശരീരപരിശോധനയിലേയ്ക്ക് അടുത്തപടിയായി കടക്കും. സ്റ്റെതസ്കോപ്പ് മുതലായ അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പരിശോധന നടക്കുന്നത്. രോഗലക്ഷണങ്ങൾ (സിംപ്റ്റം) ചോദിച്ചുമനസ്സിലാക്കുകയും പരിശോധനകളിലൂടെ കണ്ടെത്തുകയും (സൈൻ) ചെയ്തശേഷം ആവശ്യമെങ്കിൽ ഡോക്ടർ ലബോറട്ടറി പരിശോധനകൾ ചെയ്യാൻ ആവശ്യപ്പെടും. രക്തപരിശോധനകൾ, ബയോപ്സി എന്നിവ ഇത്തരം പരിശോധനകളാണ്. മരുന്നുകളോ ശസ്ത്രക്രീയയോ റേഡിയേഷൻ പോലുള്ള ചികിത്സാരീതികളോ ആവും രോഗനിർണ്ണയത്തിനു ശേഷം നിർദ്ദേശിക്കപ്പെടുക. ആധുനിക വൈദ്യശാസ്ത്രംപതിനെട്ടാം നൂറ്റാണ്ടിനു ശേഷമുള്ള ആധുനിക കാലഘട്ടം യൂറോപ്പിൽ നിന്ന് കൂടുതൽ ഗവേഷകരെ കൊണ്ടുവന്നു. ഇതേ നൂറ്റാണ്ടിൽ പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ വ്യവസായിക വിപ്ലവങ്ങളുടെ ഭാഗമായി ശാസ്ത്രീയ കണ്ടെത്തലുകൾ വർധിക്കുകയും മനുഷ്യൻ പുരോഗതി കൈവരിക്കുവാൻ തുടങ്ങി. ഇതേ കാലയളവിൽ എഡ്വേർഡ് ജെന്നർ വസൂരി വാക്സിൻ കണ്ടുപിടിച്ചതോടെയാണ് ആധുനിക യുഗം ആരംഭിച്ചത്. 1632-ൽ ജനിച്ച് 1723-വരെ ജീവിച്ചിരുന്ന ഡച്ചുകാരനായ ആന്റൺ വാൻ ലീവാൻഹോക്ക് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് രോഗാണുക്കളെ കണ്ടെത്തിയത് മുതലാണ് യഥാർഥത്തിൽ ആധുനിക വൈദ്യശാസ്ത്രം പിറവികൊള്ളുന്നത്. തുടർന്ന് ആധുനിക ശാസ്ത്രത്തിന്റെ കുതിപ്പുകൾക്കൊപ്പം തെളിവുകളുടെ പിൻബലത്തോടെ അതിവേഗം വളർന്ന് വികസിച്ച ഈ രീതിയാണ് വൈദ്യശാസ്ത്രരംഗത്ത് പ്രമുഖ സ്ഥാനത്തുള്ളത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് ഇന്നും അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന സൂപ്പർ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഡോക്ടർമാരും നഴ്സുമാരുമൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മൃഗചികിത്സയായ വെറ്ററിനറി വിഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഗുളികകൾ, സിറപ്പുകൾ, പാച്ചുകൾ, ഇൻജക്ഷനുകൾ, ശസ്ത്രക്രിയകൾ എന്നിവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിലെ രീതികളാണ്.[5] വൈദ്യശാസ്ത്രത്തിലെ ശാഖകൾഒരു മെഡിക്കൽ സ്പെഷ്യാലിറ്റി എന്നത് ഒരു പ്രത്യേക വിഭാഗം രോഗികൾ, പ്രത്യേകം രോഗങ്ങൾ, കഴിവുകൾ അല്ലെങ്കിൽ തത്ത്വചിന്ത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിക്കൽ പ്രാക്ടീസാണ്. അനസ്തേഷ്യോളജിഈ സ്പെഷ്യാലിറ്റിയിൽ അനസ്തീസിയയും സെഡേഷനും(മയക്കം) നൽകാൻ ഡോക്ടർ പരിശീലിപ്പിക്കപ്പെടുന്നു. ശസ്ത്രക്രിയകൾക്കും ചില മെഡിക്കൽ നടപടിക്രമങ്ങൾക്കും ഇത് പ്രധാനമാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള അപകടസാധ്യത ഘടകങ്ങൾ അവർ പരിശോധിക്കുന്നു, കൂടാതെ രോഗിക്കും ശസ്ത്രക്രിയാവിദഗ്ധനുമുള്ള പ്രവർത്തന അന്തരീക്ഷം ഒപ്റ്റിമൈസ് (ഉത്തമീകരിക്കുക) ചെയ്യാൻ ശ്രമിക്കുന്നു. പ്രസവസമയത്ത് എപ്പിഡ്യൂറൽ നൽകുന്നത് അനസ്തേഷ്യോളജിസ്റ്റ് ഡോക്ടർമാരാണ്. കാർഡിയോളജിഹൃദയത്തെക്കുറിച്ച് പ്രത്യേക പരിശീലനമുള്ള ഒരു ഡോക്ടറാണ് കാർഡിയോളജിസ്റ്റ്. ഈ മേഖലയിലെ ഡോക്ടർ ഹൃദയം ആരോഗ്യകരമാണെന്നും ശരിയായി പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഒരു പ്രധാന അവയവമാണ് ഹൃദയം. കാർഡിയോളജിസ്റ്റുകൾ ഹൃദയാഘാതം, ഹൃദയമിടിപ്പ്, പെട്ടെന്നുള്ള ഹൃദയസ്തംഭനം (ഹൃദയം ശരിയായി മുന്നോട്ട് രക്തം പമ്പ് ചെയ്യുന്നതിൽ പരാജയപ്പെടുന്നിടത്ത്) കൂടാതെ ഹൃദയ സംബന്ധമായ മറ്റ് പല രോഗങ്ങളും. എന്നിവ ചികിത്സിക്കുന്നു. കാർഡിയാക് സ്റ്റെന്റ് (കൊറോണറി സ്റ്റെന്റ്), കാർഡിയാക് അബ്ലേഷൻ തുടങ്ങിയ ജീവൻ രക്ഷാ നടപടിക്രമങ്ങളിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഗ്യാസ്ട്രോഎൻട്രോളജിഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ ഉദരസംബന്ധിയായ (അവയവങ്ങളിൽ കരൾ, പിത്തസഞ്ചി, പാൻക്രിയാസ്, പ്ലീഹ എന്നിവ ഉൾപ്പെടുന്നു.) വിദഗ്ധരായ ഡോക്ടർമാരാണ്. ഈ അവയവങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ എൻഡോസ്കോപ്പികളും നടത്തുന്നു. കരളിൽ വിദഗ്ധരായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളെ ഹെപ്പറ്റോളജിസ്റ്റ് എന്ന് വിളിക്കുന്നു. ഇവർ ലിവർ സിറോസിസ് രോഗികളെ ചികിത്സിക്കുന്നു. എമർജൻസി മെഡിസിൻഅടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗങ്ങളുടെയോ പരിക്കുകളുടെയോ പരിചരണവുമായി ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് എമർജൻസി മെഡിസിൻ. അടിയന്തര പരിചരണം ആവശ്യമുള്ള രോഗങ്ങളും പരിക്കുകളും ചികിത്സിക്കുന്നതിൽ എമർജൻസി മെഡിസിൻ ഡോക്ടർമാർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, ആഘാതങ്ങൾ, അടിയന്തര വൈദ്യസഹായം അല്ലെങ്കിൽ ശസ്ത്രക്രിയകൾ ആവശ്യമായ പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനു പുറമേ മാനസികാരോഗ്യം, മയക്കുമരുന്ന് അമിതമായി കഴിക്കൽ തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകളും അവർ കൈകാര്യം ചെയ്യുന്നു. ഓർത്തോപീഡിക്സ്അസ്ഥി ഡോക്ടർമാരാണ് ഓർത്തോപീഡിസ്റ്റുകൾ. ഒടിഞ്ഞ എല്ലുകൾ, മസ്കുലോ-സ്കെലിറ്റൽ, ഓസ്റ്റിയോപൊറോസിസ് പോലുള്ള മറ്റ് അസ്ഥി പ്രശ്നങ്ങൾ എന്നിവയ്ക്ക് അവർ ചികിത്സ നൽകുന്നു. മസ്കുലോസ്കെലെറ്റൽ ട്രോമ, നട്ടെല്ല് രോഗങ്ങൾ, സ്പോർട്സ് പരിക്കുകൾ, ഡീജനറേറ്റീവ് രോഗങ്ങൾ, അണുബാധകൾ, മുഴകൾ, ജന്മനായുള്ള വൈകല്യങ്ങൾ എന്നിവ ചികിത്സിക്കാൻ ഓർത്തോപീഡിക് സർജൻമാർ ശസ്ത്രക്രിയയും അല്ലാത്തതുമായ മാർഗങ്ങൾ ഉപയോഗിക്കുന്നു. ന്യൂറോളജിനാഡീവ്യവസ്ഥയുടെ തകരാറുകൾ കൈകാര്യം ചെയ്യുന്ന ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ന്യൂറോളജി. മസ്തിഷ്കം, സുഷുമ്നാ നാഡി, അതിന്റെ ശാഖകൾ എന്നിവ ഉൾപ്പെടുന്ന നാഡീവ്യവസ്ഥയെ ന്യൂറോളജിസ്റ്റുകൾ പഠിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ന്യൂറോളജി പരാമർശിക്കുന്നു. ഗൈനക്കോളജിസ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളെയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഗർഭപാത്രം, ഓവറി, യോനി തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ പ്രസവം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. യൂറോളജിമൂത്രാശയം, ലിംഗം തുടങ്ങിയവവുമായി ബന്ധപ്പെട്ട ചികിത്സ ഇതിൽ പ്രതിപാദിക്കുന്നു. ഓങ്കോളജികാൻസർ രോഗവുമായി ബന്ധപ്പെട്ട ചികിത്സ ഇതിൽ ഉൾപ്പെടുന്നു. സെക്സോളജിലൈംഗികത, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സ ഇതിൽ പ്രതിപാദിക്കുന്നു. സ്ഥാപനങ്ങൾസേവനം രോഗികളിലെത്തിക്കൽശാഖകൾഅടിസ്ഥാന ശാസ്ത്രങ്ങൾപ്രത്യേകവിഭാഗങ്ങൾശസ്ത്രക്രീയാവിഭാഗം'വൈദ്യം' ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽരോഗനിർണ്ണയത്തിലെ പ്രത്യേക വിഭാഗങ്ങൾമറ്റു പ്രധാന വിഭാഗങ്ങൾവിവിധ വൈദ്യ മേഖലകൾവിദ്യാഭ്യാസംവൈദ്യശാസ്ത്രത്തിലെ നൈതികതനിയമത്തിന്റെ നിയന്ത്രണംആധുനികവൈദ്യശാസ്ത്രത്തെപ്പറ്റിയുള്ള വിമർശനംപുരസ്കാരങ്ങളും ബഹുമതികളുംചരിത്രംപുരാതനലോകംമദ്ധ്യകാലഘട്ടംആധുനികംപാലകപുണ്യവാളന്മാർഇവയും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia