സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി1964-71 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി. എസ്.എസ്.പി. എന്നാണ് ചുരുക്ക പേര്. ചരിത്രംകോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ൽ കോൺഗ്രസിനകത്ത് അവർ പ്രത്യേക ധാരയായി പ്രവർത്തിച്ചു തുടങ്ങിയതാണ് സോഷ്യലിസ്റ്റ് പാർട്ടികളുടെ ആരംഭം. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ കാലശേഷം, കോൺഗ്രസിനകത്ത് നിന്ന് ഈ ഭിന്നാഭിപ്രായക്കാരെ പുറന്തള്ളാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നു. അതോടെ സോഷ്യലിസ്റ്റുകൾ പുറത്തുപോയി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു[1].ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത് പട്‌വർദ്ധൻ, യൂസഫ് മെഹറലി, അശോക് മേത്ത, മീനു മസാനി തുടങ്ങിയ അതികായന്മാരായിരുന്നു അതിൽ പ്രമുഖർ.1953ൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ലയിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി അങ്ങനെ രൂപപ്പെട്ടു.1955ൽ രാം മനോഹർ ലോഹ്യയെ അഭിപ്രായഭിന്നതയുടെ പേരിൽ പുറത്താക്കി. അദ്ദേഹം പുതിയ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കി. 1964ൽ വീണ്ടും പി.എസ്.പി യും സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് എസ്.എസ്.പി രൂപപ്പെട്ടു. 1971ൽ മാറിനിന്ന് സോഷ്യലിസ്റ്റ് കാർ കൂടി ചേർന്നതോടെ സൊഷ്യലിസ്റ്റ് പാർട്ടി വീണ്ടും നിലവിൽ വന്നു.[2] അങ്ങനെ 1964 മുതൽ 1971 വരെ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പാർട്ടി ആണ് എസ്.എസ് പി
നിയമസഭാ പ്രവർത്തനം19651967
|
Portal di Ensiklopedia Dunia