സത്യവ്രത ശാസ്ത്രി
സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവാണ് ഡോ. സത്യവ്രത ശാസ്ത്രി(ജനനം :29 സെപ്റ്റംബർ 1930). കവിയും പണ്ഡിതനുമായ ഇദ്ദേഹം മൂന്ന് മഹാകാവ്യങ്ങളും,മൂന്നു ഖണ്ഡ കാവ്യങ്ങളും ഒരു പ്രബന്ധ കാവ്യവും രചിച്ചിട്ടുണ്ട്. രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ. ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിൽ പ്രൊഫസറാണ് ഇദ്ദേഹം. ഡൽഹി സർവ്വകലാശാലയിലെ സംസ്കൃതവിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു സത്യവ്രത ശാസ്ത്രി. ശ്രീഗുരുഗോവിന്ദസിംഹചരിതം എന്ന കൃതിക്ക് 1968 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ഇപ്പോൾ ഡൽഹി സർവ്വകലാശാലയിൽ സ്പെഷൽ സെന്റർ ഫോർ സൻസ്ക്രിറ്റ് സ്റ്റഡീസിൽ ഓണററി പ്രൊഫസറായി പ്രവർത്തിക്കുന്നു. പഠനം, ഔദ്യോഗിക വൃത്തിതന്റെ പിതാവായ ചാരുവ്രതശാസ്ത്രിയിൽനിന്നും പ്രാധമികവിദ്യാഭ്യാസം നേടിയ സത്യവ്രതശാസ്ത്രി വാരണാസിയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. പ്രമുഖ പണ്ഡിതരായ സുഖദേവ് ഝാ, സിദ്ധേശ്വർ വർമ്മ എന്നിവരുടെ കീഴിൽ ശിക്ഷിതനായ അദ്ദേഹം പഞ്ചാബ് സർവ്വകലാശാലയിൽനിന്നും ബിരുദവുംബിരുദാനന്തരബിരുദവും സംസ്കൃതത്തിൽ നേടി. അദ്ദേഹത്തിന്റെ ഗവേഷണബിരുദം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽനിന്നും ആണ് നേടിയത്.[2] അധികം താമസിയാതെ അദ്ദേഹം ദൽഹി സർവ്വകലാശാലയിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം അവിടെ സംസ്കൃതവിഭാഗാധ്യക്ഷൻ, ആർട്ട്സ് വിഭാഗം ഡീൻ, തുടങ്ങിയ പദവികളും വഹിച്ചു. സത്യവ്രത ശാസ്ത്രി ഒറീസയിൽ പുരി ജഗന്നാഥ് സർവ്വകലാശാലാ വൈസ്ചാൻസിലർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബാങ്കോക്കിലെ ചുലലൊങ്ലൊർൺ യൂണിവേഴ്സിറ്റി, ശില്പലൊർൻ ഉനിവേഴ്സിറ്റി, തായ് ലാന്റിൽ നോങ്കായിൽ നൊർത്ത് ഈസ്റ്റ് ബുധ്ധിസ്റ്റ് യൂണിവേഴ്സിറ്റി, ജർമ്മനിയിലെ ട്യൂബിങെൻ ഉണിവേഴ്സിറ്റി, ബെൽജിയത്തിൽ ലൂവെൻ യൂണിവേഴ്സിറ്റി, കാനഡയിൽ എഡ്മൗണ്ടനിൽ അൽബാർത്ത യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസർ ആയി പ്രവർത്തിച്ചു. അദ്ദേഹം തായ് ലാന്റ് രാജകുമാരനായ , മഹാചക്രി സിരിങ്ധോണിനെ 1977-79കാലത്ത്സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. .[3][4][5] സത്യവ്രതശാസ്ത്രി സംസ്കൃതസാഹിത്യത്തിന് വലിയ സംഭാവൻ നൽകിയിട്ടുണ്ട്. രാമായണത്തിന്റെ തായ് പാഠത്തിനു രോയൽ തായ് ഭാഷയിൽനിന്നും സംസ്കൃതത്തിലേക്ക് നൽകിയ പരിഭാഷ അതിൽ വളരെ പ്രധാനമാണ്. ഇത് തായ് രാജകുടുംബത്തിന്റെ ആവശ്യപ്രകാരം ചെയ്തതാണ്. ശ്രീരാമകൃതി മഹാകാവ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതിന് ഡോ. സി രാജേന്ദ്രൻ[6] മലയാള പരിഭാഷയും ഒരുക്കി. അദ്ദേഹം ഇപ്പോൾ തായ് ലാന്റിലെ ഹിന്ദു ക്ഷേത്രങ്ങളീലെ ലിഖിതങ്ങളെ ക്കുറിച്ചും, കാളിദാസ് പഠനങ്ങളും , യോഗവാസിഷ്ഠത്തിന്റെ സംശോധിതപാഠ്മുണ്ടാക്കുന്നതിലും , തെക്ക് കിഴക്കൻ ഏഷ്യയിലെ സംകൃത പദാവലിയെ ക്കുറിച്ചും തെക്കു കിഴക്കൻ ഏഷ്യയിലെ രാമകഥകളെക്കുറിച്ചും ഉള്ള പഠങ്ങളിലും മുഴുകിയിരിക്കുന്നു. 2006ൽ ഇദ്ദേഹം സംസ്കൃതഭാഷക്ക് നൽകിയ സംഭാവനകളെ മാനിച്ച് ജ്ഞാനപീഠം അവാർഡ് നൽകി ആദരിച്ചു. 2009ൽ അദ്ദേഹം ആ പുരസ്കാരം തന്റെ തായ് ശിഷ്യനായ മഹാചക്രി സിരിന്ധൊൻ രാജകുമാരനു സമർപ്പിച്ചു.[7][8][9] മരണം2021 നവംബർ 14 ന് 91-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ |
Portal di Ensiklopedia Dunia