സി.എൻ. ശ്രീകണ്ഠൻ നായർഎൻ.ശ്രീകണ്ഠൻ നായരുടെ പുത്തൻ സാകേതങ്ങളെ ക്കുറിച്ച് വിശകലനം ചെയ്യുക
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976). 1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്. ജീവിത രേഖ
കൃതികൾ
സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ അരവിന്ദൻ, 1977-ൽ ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. എം.പി. പോൾ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു. |
Portal di Ensiklopedia Dunia