സിക്കിം (ലോകസഭാമണ്ഡലം)27°20′N 88°37′E / 27.33°N 88.62°E
സിക്കിം സംസ്ഥാനത്തിന്റെ മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ലോക്സഭാ (ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭ ) നിയോജകമണ്ഡലമാണ് സിക്കിം ലോകസഭാ നിയോജകമണ്ഡലം. സിക്കിം ക്രാന്തിമൊർച്ചയിലെ ഇന്ദ്ര ഹാംഗ് സുബ്ബ ആണ് നിലവിലെ ലോകസഭാംഗം[3] 1975 ൽ യൂണിയനിൽ ചേർന്ന ശേഷം 1977 ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സിക്കിം പങ്കെടുത്തു. പാർലമെന്റിന്റെ ആദ്യ അംഗം (എംപി) ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ചത്ര ബഹാദൂർ ഛേത്രിയായിരുന്നു. 1980 ലെ അടുത്ത തിരഞ്ഞെടുപ്പിൽ സിക്കിം ജനത പരിഷത്ത് പാർട്ടിയിലെ പഹൽ മാൻ സുബ്ബ തിരഞ്ഞെടുക്കപ്പെട്ടു. 1984 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര രാഷ്ട്രീയക്കാരനായ നർ ബഹാദൂർ ഭണ്ഡാരിയാണ് സുബ്ബയെ പരാജയപ്പെടുത്തിയത്. 1989 ലും 1991 ലും നടന്ന അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ യഥാക്രമം സിക്കിം സംഗ്രം പരിഷത്ത് സ്ഥാനാർത്ഥികളായ നന്ദു താപ്പ, ദിൽ കുമാരി ഭണ്ഡാരി എന്നിവർ വിജയിച്ചു. 1996 മുതൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടി അംഗമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഭീം പ്രസാദ് ദഹാൽ 1996–2004 വരെ എംപിയായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പിൽ നകുൽ ദാസ് റായ് വിജയിച്ചു. 2009 മുതൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത് പ്രേം ദാസ് റായിയാണ് ഇപ്പോഴത്തെ എംപിഇന്ദ്ര ഹാംഗ് സുബ്ബ . Most Successful parties from Sikkim Lok Sabha SDF (6 Times) (46%) SSP(3 Times) (23%) SKM(2 Times) (15%) SJP(1 Time) (8%) INC(1 Time) (8%)
ലോകസഭാംഗങ്ങൾ
ഇതും കാണുകപരാമർശങ്ങൾ
|
Portal di Ensiklopedia Dunia