സിർസി മാരികാംബ ക്ഷേത്രം
കർണാടകയിലെ സിർസി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന, മാരികാംബാ ദേവിക്ക് (ദുർഗാദേവി) സമർപ്പിച്ചിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് സിർസി മാരികാംബ ക്ഷേത്രം. 1688 ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഈ ക്ഷേത്രം മാരിഗുഡി എന്നൊരു അപരനാമത്തിലും അറിയപ്പെടുന്നു. കർണാടകയിലെ എല്ലാ മാരികാംബാ ദേവികളുടെയും "മൂത്ത സഹോദരിയാണ്" സിർസിയിലെ ശ്രീ മാരികാംബ ദേവി. സവിശേഷതകൾപത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ മുഖപ്പ് നീല നിറത്തിലുള്ളതാണ്. മുൻഭാഗത്തിലൂടെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചാൽ കാണാവുന്ന നടുമുറ്റത്തിനു ചുറ്റുമായി സമാഗമനക്കുടാരങ്ങളുണ്ട്. ഹിന്ദു ഇതിഹാസങ്ങളിലെ ദേവതകളുടെ ചിത്രങ്ങൾ കൊണ്ട് കമാനങ്ങൾ നിറഞ്ഞിരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ വരുത്തിയ മാറ്റങ്ങൾ പഴയ ഘടനകളുടെ തെളിവുകളെ മറച്ചുവെച്ചിരിക്കുന്നു. ശ്രീകോവിലിൽ, എട്ട് കൈകളുള്ള, കടുവയുടെ പുറത്ത് സവാരി ചെയ്തുകൊണ്ട് ഒരു രാക്ഷസനെ കൊല്ലുന്ന, ദുർഗ്ഗാദേവിയുടെ ഉഗ്രരൂപത്തിലുള്ള ബിംബമുണ്ട്. 7 അടി ഉയരമുള്ള (2.1 മീറ്റർ) ആ ബിംബം ഹംഗലിലേക്കു പോകുന്ന റോഡിലെ ഒരു കുളത്തിൽ നിന്ന് കണ്ടെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു. കർണാടകയിലെ തീരദേശ കൊങ്കൺ മേഖലയിൽ പ്രചാരത്തിലുണ്ടായിരുന്ന കാവി കലാരീതിയിലുള്ള ചുവർചിത്രങ്ങളുടെ വളരെ സവിശേഷമായ ആലേഖനങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇക്കാലത്ത് നിലനിലില്ലാത്ത ഈ കലാരൂപത്തിൽ, ചുവർചിത്രത്തിന്റെ മുകളിലെ പ്ലാസ്റ്റർ പാളി ആദ്യം ചുവന്ന പിഗ്മെന്റ് ഉപയോഗിച്ച് ചായം പൂശിയിരുന്നു, അത് നീക്കം ചെയ്തപ്പോൾ ചുവർചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പ്ലാസ്റ്ററിന്റെ താഴത്തെ വെളുത്ത പാളി വെളിപ്പെടുത്തപ്പെട്ടു.[2] ആരാധന.ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ വിശ്വകർമ്മ (വിശ്വബ്രാഹ്മിൺ) സമുദായത്തിൽ പെട്ടയാളാണ്.[3][4] 1934ൽ മഹാത്മാഗാന്ധി സിർസി പട്ടണം സന്ദർശിച്ചപ്പോൾ ക്ഷേത്രത്തിൽ മൃഗബലി ഒരു പുരാതന സമ്പ്രദായമായതിനാൽ ക്ഷേത്രം സന്ദർശിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി എരുമയെ അർപ്പിക്കുന്ന രൂപത്തിലായിരുന്നു ഇവിടുത്തെ ബലി.[3] ദ്വിവത്സര രഥയാത്രയുടെ (രഥോത്സവം) സമയത്ത് ദേവന് യാഗം അർപ്പിക്കുന്നതിനായി ഒരു പോത്തിനെ ഇവിടെ പ്രത്യേകമായി വളർത്തിയിരുന്നു. ഗാന്ധിയുടെ പ്രതിഷേധത്തെത്തുടർന്ന്, ക്ഷേത്രത്തിന്റെ ചീഫ് ട്രസ്റ്റിയായിരുന്ന കേശ്വെയ്ൻ, അദ്ധ്യാപകനും സമർപ്പിത ഗാന്ധിയനുമായിരുന്ന വിറ്റാൽ റാവു ഹോഡികെയുമായി സഹകരിച്ച് ക്ഷേത്രത്തിലെ മൃഗബലി നിർത്തലാക്കാനുള്ള ഒരു പ്രസ്ഥാനം പട്ടണത്തിൽ വിജയകരമായി നടന്നു.[3] ഗാലറിക്ഷേത്രത്തിന്റെ മുൻവശത്തെ കാഴ്ച ക്ഷേത്ര ഹാൾ ക്ഷേത്രത്തിനുള്ളിലെ മഹിഷാസുര മർദ്ദിനി ചിത്രം ക്ഷേത്രത്തിനുള്ളിലെ കാളി വിഗ്രഹം ഇതും കാണുക
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia