സുഗൗളി ഉടമ്പടി
![]() ![]() ![]() സുഗൗളി ഉടമ്പടി (സുഗൗലി എന്നും പറയുന്നു), 1814-1816 ലെ ഇംഗ്ലീഷ് - നേപ്പാളീസ് യുദ്ധത്തിനു ശേഷം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളിനു വേണ്ടി രാജ ഗുരു ഗജരാജ് മിശ്രയോടൊപ്പം ചന്ദ്രശേഖർ ഉപാധ്യയും ചേർന്ന് ഒപ്പിട്ട കരാർ. ഈ കരാർ 1815 ഡിസംബർ 2-ന് ഒപ്പുവെക്കുകയും 1816 മാർച്ച് 4 ന് നിലവിൽ വരികയും ചെയ്തു. ഉടമ്പടി പ്രകാരം നേപ്പാൾ കീഴടങ്ങുകയും നേപ്പാളിൻറെ പടിഞ്ഞാറൻ അതിരുകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ചേർക്കപ്പെടുകയും ചെയ്തു. പശ്ചാത്തലംപൃഥ്വി നാരായൺ ഷായുടെ കീഴിൽ നേപ്പാൾ ഏകീകൃതമായതിനെത്തുടർന്ന്, കിഴക്ക് സിക്കിമിനെയും പടിഞ്ഞാറ് ഗന്ധകി, കർണാലി നദീതടങ്ങളും ഗർവാൾ, കുമയോൺ എന്നീ ഉത്തരാഖണ്ഡ് പ്രദേശങ്ങളും കീഴടക്കി നേപ്പാൾ തങ്ങളുടെ ഡൊമെയ്‌നുകൾ വിപുലീകരിക്കാൻ ശ്രമിച്ചു. ദില്ലിക്കും കൊൽക്കത്തയ്ക്കുമിടയിലുള്ള ഉത്തരേന്ത്യൻ സമതലങ്ങളെ നേരിട്ടോ അല്ലാതെയോ നിയന്ത്രിച്ച ബ്രിട്ടീഷുകാരുമായി ഇത് അവരെ സംഘർഷത്തിലാക്കി. 1814-1816 കാലഘട്ടത്തിലാണ് ആംഗ്ലോ-നേപ്പാൾ യുദ്ധം എന്ന് വിളിക്കപ്പെടുന്ന സംഘർഷങ്ങൾ നടന്നത്. 1815-ൽ ബ്രിട്ടീഷ് ജനറൽ ഒക്റ്റെർലോണി നേപ്പാളികളെ ഗർവാളിൽ നിന്നും കുമയോണിൽ നിന്നും കാളി നദിക്ക് കുറുകെ പുറത്താക്കിയതോടെ[1] ഇന്നും ഓർമിക്കപ്പെടുന്ന ക്രൂരതയുടേയും അടിച്ചമർത്തപ്പെടലിൻറെയും ആ 12 വർഷത്തെ അധിനിവേശം അവസാനിച്ചു. [1] [2] ഒരു സംരക്ഷിത രാജ്യത്തിന്റെ രൂപത്തിൽ ബ്രിട്ടീഷ് മേധാവിത്വം ആവശ്യപ്പെടുകയും നേപ്പാളിലെ ഭൂപ്രദേശങ്ങൾ ഇന്നത്തെ അതിർത്തികളോട് അനുബന്ധിച്ച് ഡീലിമിറ്റുചെയ്യുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്‌റ്റെർലോണി നേപ്പാളികൾക്ക് സമാധാന നിബന്ധനകൾ വാഗ്ദാനം ചെയ്തു. നിബന്ധനകൾ അംഗീകരിക്കാൻ നേപ്പാൾ വിസമ്മതിച്ചത് അടുത്ത വർഷം കാഠ്മണ്ഡു താഴ്‌വരയെ ലക്ഷ്യമാക്കി മറ്റൊരു പ്രചാരണത്തിന് കാരണമായി, അതിനുശേഷം നേപ്പാൾ കീഴടങ്ങി. ചരിത്രകാരനായ ജോൺ വീൽപ്റ്റൺ എഴുതുന്നു:- സമാധാന ഉടമ്പടിക്കുവേണ്ടിയുള്ള ചർച്ചകളുടെ ഫലമായി 1815 ഡിസംബറിൽ ബീഹാറിലെ സുഗൗളിയിൽ വെച്ച് കരാർ ഒപ്പിട്ടു. കരാർ പ്രകാരം ഇന്നത്തെ നേപ്പാളിൻറെ കിഴക്കും പടിഞ്ഞാറൻ അതിരുകളും താരായ് ഭാഗങ്ങളും വിട്ടുകൊടുക്കുകയും ഒരു ബ്രിട്ടീഷ് പ്രതിനിധിയെ കാഠ്മണ്ഡുവിൽ നിയമിക്കുകയും വേണം. നേപ്പാൾ സർക്കാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒക്ടർലോണി തലസ്ഥാനത്തുനിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള മക്വാൻപൂർ താഴ്വര ആക്രമിച്ച് കീഴടക്കിയതോടെ 1816 മാർച്ചിൽ കരാർ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറായി നടന്നുകൊണ്ടിരിക്കുന്ന തർക്കങ്ങൾഇന്തോ-നേപ്പാൾ അതിർത്തിയിലെ അതിർത്തി തർക്കത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സുസ്ത, കലാപാനി മേഖലകളിലാണ്.[3] ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ഈ രണ്ട് പ്രദേശങ്ങളും.
അവലംബം
|
Portal di Ensiklopedia Dunia