സുവർണ്ണ ത്രികോണം (തെക്കുകിഴക്കൻ ഏഷ്യ)
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈമിൻറെ (UNODC) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2020-ൽ മ്യാൻമറിൽ ഉത്പാദിപ്പിക്കപ്പെട്ട കറുപ്പിൻറ അളവായ 405 മെട്രിക് ടൺ 2013-ലെ എസ്റ്റിമേറ്റിന്റെ പകുതിയിൽ താഴെയായിരുന്നപ്പോൾ (870 മി. ടൺ) പോപ്പി കൃഷിയുടെ വിസ്തൃതി 2019 ലെ 33,100 ൽ നിന്ന് 11 ശതമാനത്തോളം കുറഞ്ഞ് 29,500 ഹെക്ടറായി (ഹെക്ടർ) മാറി.[5] COVID-19 ഉം 2021 ലെ സൈനിക അട്ടിമറിയും കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ മ്യാൻമറിൽ കറുപ്പ് ഉത്പാദനം ഇനിയും ഉയരുമെന്ന് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് (UNODC) മുന്നറിയിപ്പ് നൽകുന്നു.[6] ഉത്ഭവം![]() ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതോടെ, കറുപ്പിന് അടിമകളായ പത്തുലക്ഷം പേരെ നിർബന്ധിത ചികിത്സയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ടതോടൊപ്പം ഇതിൻറെ വിതരണക്കാരെ വധിക്കുകയും കറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ പുതിയ വിളകൾ നട്ടുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തൽഫലമായി, കറുപ്പ് ഉത്പാദനം ചൈനീസ് അതിർത്തിയുടെ തെക്ക് സുവർണ്ണ ത്രികോണ മേഖലയിലേക്ക് മാറ്റി.[7] മ്യാൻമറിലെ ചെറിയ തോതിലുള്ള കറുപ്പ് ഉത്പാദനം 1750-ൽ കോൺബോംഗ് രാജവംശത്തിന്റെ കാലത്ത് പ്രധാനമായും വിദേശികളുടെ ഉപഭോഗത്തിനായുള്ളതായിരുന്നു.[8] ബർമ്മയിലെ (കെഎംടി) കുമിന്റാങ്ങിന്റെ ചൈനീസ് സൈന്യം ഫലത്തിൽ സുവർണ്ണ ത്രികോണത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മയക്കുമരുന്ന് വ്യാപാരികളുടെ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു. 1949-ൽ, പരാജിതരാക്കപ്പെട്ട ആയിരക്കണക്കിന് കുമിന്താങ് സൈനികർ യുനാൻ പ്രവിശ്യയിൽ നിന്ന് അതിർത്തി മുറിച്ചുകടന്ന് ബർമ്മയിലേക്ക് എത്തുകയും, ദുർബലമായ സർക്കാരുള്ള ഒരു രാഷ്ട്രമായ അവിടെ അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. മിക്കവാറും എല്ലാ KMT നിയന്ത്രണത്തിലുള്ള കറുപ്പും തെക്ക് തായ്‌ലൻഡിലേക്ക് അയച്ചു.[9] കെഎംടി നിയന്ത്രിത പ്രദേശങ്ങൾ ബർമ്മയിലെ പ്രധാന കറുപ്പ് ഉൽപ്പാദക പ്രദേശമായി മാറുകയും, കെഎംടി തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയത് ഈ മേഖലയിലെ കറുപ്പ് വ്യാപാരത്തിൽ തങ്ങളുടെ നിയന്ത്രണം വിപുലീകരിക്കാൻ അവരെ അനുവദിച്ചു. കൂടാതെ, 1950-കളുടെ തുടക്കത്തിൽ യുനാനിൽ കമ്മ്യൂണിസ്റ്റ് ചൈനയുടെ അനധികൃത കറുപ്പ് കൃഷി ഉന്മൂലനം ഷാനിലെ കെഎംടി സൈന്യത്തിന് കറുപ്പ് കുത്തക ഫലപ്രദമായി കൈമാറ്റം ചെയ്യുന്നതിന് കാരണമായി. മയക്കു മരുന്നിന്റെ പ്രധാന ഉപഭോക്താക്കൾ പ്രാദേശിക വംശീയ ചൈനക്കാരും യുനാൻ, തെക്കുകിഴക്കൻ ഏഷ്യ, എന്നിവിടങ്ങളിലേയും അതിർത്തിക്കപ്പുറത്തുള്ളവരുമായിരുന്നു. സൈനിക റിക്രൂട്ട്മെൻറിനുള്ള ചിലവിനും ഭക്ഷണത്തിനും വേണ്ടി അവർ പ്രാദേശിക ഗ്രാമീണരെ നിർബന്ധിക്കുകയും കറുപ്പ് കർഷകരിൽ നിന്ന് കനത്ത നികുതി ഈടാക്കുകയും ചെയ്തു. ഇത് തങ്ങളുടെ നിത്യവൃത്തിക്കായി കറുപ്പ് കൃഷിയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകരെ നിർബന്ധിതരാക്കി. കെങ്‌ടൂങ് സ്റ്റേറ്റിലെ ലാഹു ഗോത്രവർഗക്കാർക്കടിയിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ മിഷനറി സാക്ഷ്യപ്പെടുത്തിയത്, അവരുടെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കെഎംടി ലാഹു ജനതയെ പീഡിപ്പിച്ചിരുന്നുവെന്നാണ്. വാർഷിക ഉൽപ്പാദനം ഇരുപത് മടങ്ങ് വർദ്ധിച്ചിക്കുകയും ബർമീസ് സ്വാതന്ത്ര്യസമയത്ത് കറുപ്പിൻ ഉത്പാദനം 30 ടണ്ണിൽ നിന്ന് 1950-കളുടെ മധ്യത്തിൽ 600 ടണ്ണായി വർദ്ധിച്ചിരുന്നു.[10] അവലംബം
|
Portal di Ensiklopedia Dunia