സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ ഒരു കാർ ബ്രാൻഡ് ആണ് സ്വിഫ്റ്റ്. മാരുതി സുസുക്കി 2004 ലാണ് ഈ കാർ ഇന്ത്യൻ വിപണിയിലിറക്കിയ ഒരു കാർ ആണ് സ്വിഫ്റ്റ്. ഇതിന്റെ ഡീസൽ മോഡൽ 2007 ലാണ് പുറത്തിറക്കിയത്. ഇതിന്റെ പല പതിപ്പുകൾ താഴെപ്പറയുന്നവയാണ്.
ഒന്ന് , രണ്ട്, മൂന്ന് തലമുറകൾ (Cultus-based)സ്വിഫ്റ്റ് കൾടസ് എന്ന പേരിൽ ഇറങ്ങിയ ഈ കാർ ജപ്പാൻ വിപണിയിലാണ് ലഭ്യമായിരുന്നത്. ഇതിൽ ഉപയോഗിച്ചത് സുസുക്കി G കുടുംബത്തിലെ എൻജിനാണ്. ഇത് ജപ്പാനു പുറത്ത് ഇത് സുസുക്കി ഫോർസ (Suzuki Forsa), സുസുക്കി ജാസ് (Suzuki Jazz) എന്നീ പേരുകളിലാണ് വിപണിയിൽ ലഭ്യമായിരുന്നത്.
നാലാം തലമുറ (2000–2008)
നാലാം തലമുറ സ്വിഫ്റ്റ് 2000 ത്തിൽ ആണ് വിപണിയിലെത്തിയത്. ഇത് സുസുക്കി കൾടസിന്റെ പുതിയ പതിപ്പായിരുന്നു. ജപാനു പുറത്ത് ഇതിന്റെ പേര് സുസുകി ഇഗ്നിസ് എന്നായിരുന്നു. അഞ്ചാം തലമുറ (2004-ഇതുവരെ)
2004 ലെ പാരീസ് ആടോ സലൂൺ എന്ന വാഹനമേളയിലാണ് അഞ്ചാം തലമുറ സ്വിഫ്റ്റ് ആദ്യമായി സുസുക്കി അവതരിപ്പിച്ചത്. ഇതിനു മുൻപത്തെ മോഡലുകളെ അപേക്ഷിച്ച് കാതലായ മാറ്റങ്ങൾ ഈ മോഡലിൽ ഉണ്ടായിരുന്നു. ഒരു സ്പോർടി ലുക്ക് ഉള്ള മോഡലാക്കി സ്വിഫ്റ്റിന്റെ മാറ്റിയത് അഞ്ചാം തലമുറയിലാണ്. [2] ഇതിന്റെ രൂപകൽപ്പന യൂറോപ്യൻ വാഹന വിപണിയുടെ സവിശേഷതകൾക്കനുസരിച്ചാണ്.[3] ഇതിന്റെ ഡിസൈൻ പുതുക്കുന്നതിന് ഇന്ത്യയിൽ നിന്നും എൻജിനീയീർമാരെ ജപ്പാനിലേക്ക് വിളിക്കപ്പെട്ടു. [4] ഇന്ത്യൻ വിപണിയിലും ഈ മോഡലാണ് സിഫ്റ്റ് എന്ന പേരിൽ ഇറങ്ങിയത്. സിഫ്റ്റ് ഡിസയർസ്വിഫ്റ്റിന്റെ ഒരു സെഡാൻ പതിപ്പ് സുസുക്കി പിന്നീട് ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് സെഡാൻ എന്ന പേരിൽ ഇറക്കി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ 5 .45 ലക്ഷം രൂപ മുതൽ മുകളിലേയ്ക്ക് വില മതിക്കുന്നതാണ്. [5] സുസുക്കി സ്വിഫ്റ്റ് + (2004-ഇതുവരെ)![]() കാനഡ വാഹന വിപണിയിലേക്ക് വേണ്ടി സുസുക്കി , ജെനറൽ മോട്ടോഴ്സുമായി സഹകരിച്ച് പുറത്തിറക്കിയ മോഡലാണ് സ്വിഫ്റ്റ് പ്ലസ് +. അവലംബം
|
Portal di Ensiklopedia Dunia