ഗുജറാത്തിലെ 26 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് സൂറത്ത് ലോകസഭാ മണ്ഡലം. മുതിർന്ന ബിജെപി നേതാവ് കാശിറാം റാണ 6 തവണ ഈ സീറ്റിൽ നിന്ന് എംപിയായി. അഞ്ചുതവണ ഈ മണ്ഡലത്തിൽ എംപിയായിരുന്ന ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മണ്ഡലം കൂടിയായിരുന്നു സൂറത്ത്. 1989 മുതൽ സൂറത്ത് ബിജെപി നേതാക്കളെയാണ് എംപിയായി തിരഞ്ഞെടുക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും അവരുടെ ബാക്കപ്പ് സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശങ്ങൾ നിരസിക്കപ്പെടുകയും മറ്റെല്ലാ സ്ഥാനാർത്ഥികളും പിന്മാറുകയും ചെയ്തതിനാൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചു.[2][3]