സൂസൻ മക്കിന്നി സ്റ്റെവാർഡ്
സൂസൻ മരിയ മക്കിന്നി സ്റ്റെവാർഡ് (മാർച്ച് 1847 - മാർച്ച് 17, 1918) ഒരു അമേരിക്കൻ വൈദ്യനും എഴുത്തുകാരിയുമായിരുന്നു. വൈദ്യശാസ്ത്ര ബിരുദം നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയും ന്യൂയോർക്ക് സംസ്ഥാനത്തെ ആദ്യത്തെയാളുമായിരുന്നു അവർ.[1][2][3] മക്കിന്നി-സ്റ്റീവാർഡിന്റെ മെഡിക്കൽ ജീവിതം പ്രസവ പൂർവ്വ പരിചരണത്തിലും കുട്ടിക്കാലത്തെ രോഗങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1870 മുതൽ 1895 വരെ ബ്രൂക്ലിനിൽ സ്വന്തം പരിശീലനം നടത്തുന്നതിൽ ശ്രദ്ധിച്ച അവർ ബ്രൂക്ലിൻ വിമൻസ് ഹോമിയോപ്പതിക് ഹോസ്പിറ്റൽ, ഡിസ്പെൻസറി എന്നിവയുടെ സ്ഥാപനത്തിൽ പങ്കാളിയായി.[4] ബോർഡ് അംഗമായി ഇരുന്നുകൊണ്ട് ബ്രൂക്ക്ലിൻ ഹോമിൽ പ്രായമായ കറുത്ത വർഗ്ഗക്കാർക്കിടയിൽ വൈദ്യശാസ്ത്രം പരിശീലിച്ചു. 1906 മുതൽ, ഒഹായോയിലെ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ വിൽബർഫോഴ്സ് യൂണിവേഴ്സിറ്റിയിൽ കോളേജ് ഫിസിഷ്യനായി ജോലി ചെയ്തു. 1911-ൽ, ന്യൂയോർക്കിൽ നടന്ന യൂണിവേഴ്സൽ റേസ് കോൺഗ്രസിൽ പങ്കെടുത്ത അവർ, അവിടെ അവർ "കളേർഡ് അമേരിക്കൻ വിമൻ" എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു.[5] ജീവിതരേഖആദ്യകാലജീവിതം1847-ൽ ആനിയുടെയും സിൽവാനസ് സ്മിത്തിന്റെയും മകളായി സൂസൻ മരിയ സ്മിത്ത് മക്കിന്നി-സ്റ്റീവാർഡ് എന്ന പേരിലാണ് അവർ ജനിച്ചത്. ഇപ്പോൾ ബ്രൂക്ലിനിലെ ക്രൗൺ ഹൈറ്റ്‌സായി മാറിയ വീക്‌സ്‌വില്ലെയിലെ 189 പേൾ സ്ട്രീറ്റിൽ താമസിച്ചിരുന്ന അവളുടെ കുടുംബം 213 പേൾ സ്ട്രീറ്റിലെ അടുത്ത വീട്ടിലേക്ക് മാറുന്നതുവരെയുള്ള കാലത്ത് ഏകദേശം പത്ത് വർഷക്കാലത്തോളം അവിടെ താമസിച്ചു. പിന്നീട് അവർ വീണ്ടും 243 പേൾ സ്ട്രീറ്റിലേക്ക് മാറി. പിന്നീട് അവർ വീണ്ടും 243 പേൾ സ്ട്രീറ്റിലേക്ക് താമസം മാറി.[6] ഒരു വലിയ കുടുംബത്തിന്റെ ഭാഗമായിരുന്ന സൂസന് മറ്റ് ഒമ്പത് സഹോദരങ്ങളുമുണ്ടായിരുന്നു. ഹെൻറി ഹൈലാൻഡ് ഗാർനെറ്റിന്റെ ഭാര്യയായിരുന്ന അവളുടെ മൂത്ത സഹോദരി സാറാ ജെ. ഗാർനെറ്റ് ഒടുവിൽ ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂൾ സമ്പ്രദായത്തിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ സ്കൂൾ പ്രിൻസിപ്പലായി.[7][8][9] അവളുടെ മറ്റ് സഹോദരിമാരിൽ എമ്മ ടോംപ്കിൻസ് ഒരു സ്കൂൾ അധ്യാപികയും, ക്ലാര ബ്രൗൺ ഒരു പിയാനോ ടീച്ചറും, മേരി ഒരു ഹെയർ സ്റ്റൈലിസ്റ്റും ആയിരുന്നു.[10] പിതാവ് ചുമട്ടുതൊഴിലാളി, കാർപെറ്റ് ക്ലീനർ, തൊഴിലാളി എന്നീ ജോലികൾ ചെയ്തു. എന്നിരുന്നാലും, തനിക്കും കുടുംബത്തിനും മാന്യമായ ജീവിതം നൽകുന്ന വിധത്തിൽ പന്നികളെ വിറ്റം അദ്ദേഹം പണം നേടിയിരുന്നു. കുട്ടിക്കാലത്ത്, സംഗീതത്തോട് ഇഷ്ടമായിരുന്ന സൂസൻ കൂടാതെ ഓർഗൻ വായിക്കാൻ പഠിച്ചിരുന്നു. അവളുടെ സംഗീതത്തിലെ പരിശീലനം വാഷിംഗ്ടൺ ഡിസിയിലെ ഒരു പബ്ലിക് സ്കൂളിൽ ഏകദേശം 2 വർഷത്തോളം പഠിപ്പിക്കുന്നതിന് സഹായകയമായി.[11] ഒടുവിൽ, അവൾ ഓർഗൻ വായിക്കുകയും സിലോം പ്രെസ്ബിറ്റീരിയൻ ചർച്ചിലും ബ്രിഡ്ജ് സ്ട്രീറ്റ് ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിലും ഗായകസംഘത്തിന്റെ ഡയറക്ടറെന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്തു.[12][13] വിദ്യാഭ്യാസവും തൊഴിലുംമക്കിന്നി-സ്റ്റീവാർഡ് വൈദ്യശാസ്ത്രം പിന്തുടരാൻ ആഗ്രഹിച്ചതിന്റെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും, അവളുടെ പ്രചോദനം വിശദീകരിക്കുന്ന ചില ഘടകങ്ങളുണ്ടായിരുന്നു. ഒരു സാദ്ധ്യത, ആഭ്യന്തരയുദ്ധസമയത്ത് രണ്ട് സഹോദരന്മാരെ നഷ്ടപ്പെട്ടത്, മറ്റ് ആളുകൾ മരിക്കുന്നത് തടയാൻ കഴിയുന്ന ഒരു കരിയർ തേടാൻ അവളെ പ്രേരിപ്പിച്ചേക്കാം.[14] 1866-ൽ ഉണ്ടായ കോളറ പകർച്ചവ്യാധിയാണ് മറ്റൊരു സാധ്യത. രോഗം മൂലമുള്ള വർദ്ധിച്ച മരണങ്ങൾ ആളുകളുടെ ആരോഗ്യത്തിൽ സജീവമായ പങ്ക് വഹിക്കാൻ അവളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.[15] 1867-ൽ അവർ ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ ചേർന്നു. അക്കാലത്ത്, ഒരു ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീ മെഡിക്കൽ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ അത് സാധാരണയായി മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നു. മരണവും പാരമ്പര്യവും1918 മാർച്ച് 7 ന്[16] അപ്രതീക്ഷിതമായി വിൽബർഫോഴ്സ് സർവകലാശാലയിൽ വച്ച് അവർ മരിച്ചു. മൃതദേഹം ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് കൊണ്ടുപോകുകയും, അവിടെ ഗ്രീൻ-വുഡ് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. മാർച്ച് 10, 1918 ന് നടന്ന ശവസംസ്കാര ചടങ്ങിൽ[17] വിൽബർഫോഴ്സ് സർവകലാശാലയുടെ പ്രസിഡന്റ് ഹാലി ക്വിൻ ബ്രൗൺ, ഡോ. വില്യം സ്കാർബറോ, രചയിതാവ് ഡോ. ഡുബോയിസ് ഉൾപ്പെടെ നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി.[18] അവലംബം
|
Portal di Ensiklopedia Dunia