Na 2H 3CO 6 എന്ന രാസസൂത്രത്തോടുകൂടിയ ഒരു രാസവസ്തുവാണ് സോഡിയം പെർകാർബണേറ്റ്. സോഡിയം കാർബണേറ്റ് ( "സോഡാ ആഷ്" അല്ലെങ്കിൽ "വാഷിംഗ് സോഡ") ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർന്നുണ്ടാകുന്ന ഒരു കൂട്ടുമിശ്രിതം (അഡക്റ്റ് ) ആണ് ഇത്. ഖരാവസ്ഥയിൽ നിറമില്ലാത്ത പരലുകളായി കാണപ്പെടുന്നു, എളുപ്പം ഈർപം വലിച്ചെടുക്കാനുള്ള കഴിവുണ്ട്(ഹൈഗ്രോസ്കോപിക്). ജലത്തിൽ ലയിക്കുന്നു [2]
സോഡിയം പെർകാർബണേറ്റ് ചില പരിസ്ഥിതി സൗഹൃദ ബ്ലീച്ചുകളിലും മറ്റ് ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു .
ഖരാവസ്ഥയിൽ ഓർത്തോറോംബിക് ക്രിസ്റ്റൽ ഘടന ഉള്ള സോഡിയം പെർകാർബണേറ്റിന് സാധാരണ ഊഷ്മാവിൽ Cmca ക്രിസ്റ്റലോഗ്രാഫിക് സ്പേസ് ഗ്രൂപ്പ് ഘടനയാണുള്ളത് . −30 സെന്റിഗ്രേഡിന് ന് താഴെ തണുപ്പിക്കുമ്പോൾ ഘടന Pbca ആയി മാറുന്നു. [4]
രസതന്ത്രം
സോഡിയം പെർകാർബണേറ്റ് ജലത്തിൽ ലയിക്കുമ്പോൾ ആദ്യം ഹൈഡ്രജൻ പെറോക്സൈഡും , സോഡിയംകാറ്റയോൺ (Na+ ), കാർബണേറ്റ് ( CO2− 3 ) ആനയോൺ എന്നിവയും ഉണ്ടാകുന്നു.[2] ഹൈഡ്രജൻ പെറോക്സൈഡ് താമസിയാതെ വെള്ളവും ഓക്സിജനും ആയി വിഘടിക്കുന്നു .
ഉത്പാദനം
സോഡിയം കാർബണേറ്റിന്റെയും ഹൈഡ്രജൻ പെറോക്സൈഡിന്റെയും ലായനിയുടെ ക്രിസ്റ്റലൈസേഷൻ വഴി വ്യാവസായികമായി സോഡിയം പെർകാർബണേറ്റ് ഉത്പാദിപ്പിക്കപ്പെടുന്നു. [5][4][6] ഇതും സൗകര്യപ്രദമായ ലബോറട്ടറി രീതിയാണ്.
ഇതുകൂടാതെ, സോഡിയം കാർബണേറ്റ് നേരിട്ട് സാന്ദ്രീകൃത ഹൈഡ്രജൻ പെറോക്സൈഡ് ലായനിയുമായി പ്രവർത്തിപ്പിക്കാം. [7]
എഥൈൽ ആൽക്കഹോൾ സോഡിയം പെറോക്സൈഡുമായി പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ പ്രതിപ്രവർത്തിക്കുമ്പോൾ പെർഹൈഡ്രോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു.
C 2H 5OH + Na 2O 2 → O:NaOH + C 2H 5ONa.
കാർബൺ ഡൈ ഓക്സൈഡുമായി പ്രതിപ്രവർത്തിപ്പിച്ച് ഇതിനെ സോഡിയം ഹൈഡ്രജൻ പെർകാർബണേറ്റാക്കി മാറ്റുന്നു.[8]
ഉപയോഗം
സോഡിയം പെർകാർബണേറ്റ് ഒരു ഓക്സിഡൈസിംഗ് ഏജന്റ് എന്ന നിലയിൽ ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. [2]
പല വാണിജ്യ ഉൽപ്പന്നങ്ങളിലും സോഡിയം പെർകാർബണേറ്റിന്റെ ഏതാനും ശതമാനം സോഡിയം കാർബണേറ്റുമായി കലർത്തുന്നു.
ചെറിയ തോതിലുള്ള മദ്യവാറ്റുകേന്ദ്രങ്ങളിൽ(ഹോം ബ്രൂവെറി) സോഡിയം പെർകാർബണേറ്റ് ഒരു ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നു. [9]
ഓർഗാനിക് സംയുക്തങ്ങൾ നിർമിക്കുമ്പോൾ ജലാംശംതീരെയില്ലാത്ത( അൺഹൈഡ്രസ്) ഹൈഡ്രജൻ പെറോക്സൈഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സോഡിയം പെർകാർബണേറ്റ് സൗകര്യപ്രദമായ സ്രോതസ്സായി ഉപയോഗിക്കാം. [10]
↑Tanatar, S. (1899). "Percarbonate". Berichte der Deutschen chemischen Gesellschaft zu Berlin (in German). 32: 1544–1546.{{cite journal}}: CS1 maint: unrecognized language (link)