സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നോക്കരുമായ് ജനതയുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി [2] [3] ദേശീയ തലത്തിൽ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (Social Democratic Party of India - SDPI).[4][5] 2009 ജൂൺ 21ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ. അബൂബക്കർ ആണ് പാർട്ടി പ്രഖ്യാപിച്ചത്.[6] കേരളത്തിൽ നിന്നുള്ള എം.കെ ഫൈസിയാണ് നിലവിൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ്. വിശപ്പ് രഹിതവും ഭയരഹിതവുമായ ഇന്ത്യ എന്നതാണ് പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നിൽക്കുന്നതായ് പാർട്ടി മനസ്സിലാക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേതൃത്വം നൽകുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാർട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാർട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാർഷിക മേഖലയിലെ വൻതകർച്ച, തൊഴിലില്ലായ്മ, പാർപ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ സാമ്പ്രദായിക പാർട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സ്വയം നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ് പാർട്ടികൾ. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയിൽ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാർട്ടികളെയും നയിക്കുന്നത്. ഇന്ത്യൻ ജനതയുടെ താല്പര്യങ്ങളല്ല വൻകുത്തകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ് ഈ വക പാർട്ടികളുടെ ലക്ഷ്യം . കുത്തകകളുടെ കനത്ത സംഭാവനകളിൽ കണ്ണുംനട്ട് അവർക്ക് ദാസ്യപ്പണി ചെയ്യുകയാണ് പാർട്ടികൾ. മനുഷ്യന് വിലകൽപ്പിക്കാത്ത കമ്പോള ലാഭത്തിൽ മാത്രം താൽപ്പര്യമുള്ള അമേരിക്കൻ സാമ്രാജ്യത്വ ശക്തികളോട് സമരസപ്പെടുകയും അവരുടെ അജണ്ടകൾക്കനുകൂലമായി ഈ പാർട്ടികൾ നിലകൊള്ളുകയും ചെയ്യുന്നു. .ഇത്തരം പരമ്പരാകത രാഷ്ട്രീയ സംവിധാനത്തിനെതിരെ എസ്ഡിപിഐ നിലക്കൊള്ളുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷണം, ജോലി എന്നീ പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാക്കുന്നതാവണം വികസനം എന്നതാണ് എസ്.ഡി.പി.ഐയുടെ കാഴ്ചപ്പാട്. എസ്.ഡി.പി.ഐ 2009 ജൂൺ 21 നാണ് ഇന്ത്യയിലെ ജനതയുടെ മുന്നേറ്റത്തിനുള്ള രാഷ്ട്രീയ വേദിയായി രൂപം കൊണ്ടത്. നിലവിലുള്ള വ്യവസ്ഥയുടെ സമ്പൂർണമായ അഴിച്ചുപണിയാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. തൃണമൂല തലത്തിലുള്ള ജനാധിപത്യവും ശാക്തീകരണവും ഈ പരിവർത്തിനു മൗലികമാണ്. സ്വകാര്യ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്താതെത്തന്നെ രാഷ്ട്രത്തിന്റെ ഇടപെടലോടെ, ദേശീയ വിഭവങ്ങളുടെ സംതുലിതമായ വിതരണം ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെ അടിസ്ഥാന ദൗത്യമെന്ന് എസ്.ഡി.പി.ഐ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവകാശങ്ങളും സമത്വവും നീതിയും സംരക്ഷിക്കുക ലക്ഷ്യമാക്കി ഹ്രസ്വകാലത്തെക്കും ദീർഘകാലത്തെക്കുമുള്ള പദ്ധതികൾ എസ്.ഡി.പി.ഐ നിർദ്ദേശിക്കുന്നു. നിലവിലുള്ള നയങ്ങൾ, പദ്ധതികൾ, പരിപാടികൾ തുടങ്ങിയവ ജനാധിപത്യപരമായി പുനപ്പരിശോധിക്കുന്നതിനുതകുന്ന മാറ്റത്തിന്, സാമ്പത്തിക അസമത്വങ്ങളുടെ വർധനവ് തടയുന്നതിന്, തുല്യനീതിയോടെയുള്ള സാമ്പത്തിക വളർച്ച യാഥാർത്ഥ്യമാക്കുന്നതിന് എസ്.ഡി.പി.ഐ നിലകൊള്ളുന്നു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യൽ ഡെമോക്രസി എന്നാൽ, നിയമനിർമ്മാണം, ഭരണനിർവഹണം, ജുഡീഷ്യറി എന്നിവയിൽ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യം നല്കുകയാണ്.
കുറച്ചാളുകളുടെ കൈയിയിലിരിക്കുന്ന അധികാരം പിടിച്ചെടുത്ത് ഇന്ത്യയിലെ ജനാധിപത്യ ബോധമുള്ള ജനതയ്ക്ക് കൈമാറുകയാണ് എസ്ഡിപിഐ യുടെ ലക്ഷ്യം. രാഷ്ട്രീയ ശക്തി തൃണമൂലതലത്തിൽതന്നെ ജനങ്ങളിലെത്തണം. അധികാരവിനിയോഗത്തിൽ സാധാരണക്കാരായ ജനങ്ങൾക്കും തങ്ങളുടെ വിഹിതം നിർവഹിക്കാൻ കഴിയണം. മാറ്റം ആവശ്യമാണെന്നു മാത്രമല്ല, അനിവാര്യമാണെന്നും എസ്ഡിപിഐ കരുതുന്നു. സ്വാതന്ത്ര്യം എല്ലാ ജനങ്ങളുടേയും ജന്മാവകാശമാണ്. രാഷ്ട്രീയ ശക്തിയാവട്ടെ ലഭ്യമാക്കുന്നതിനുള്ള ഗോവണിയും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി,തുല്യസ്വാതന്ത്ര്യം,തുല്യാവസരം തുടങ്ങിയവക്കു വേണ്ടി നിലകൊള്ളുക.ജനതയുടെ പൗരാവകാശം ഉറപ്പ് വരുത്തുന്ന ജനാധിപത്യ പോരാട്ടങ്ങളിൽ ജനങ്ങളെ അണിനിരത്തുക. "പട്ടിണിയിൽ നിന്നും ഭയത്തിൽനിന്നും മോചനം" ,പരിസ്ഥിതിസൗഹൃദപരമായ വികസനം,പാർശ്വവൽകൃത വിഭാഗങ്ങൾക്ക് സുരക്ഷയും മാന്യതയും നൽകുക.ദേശീയ ഐക്യവും സമുദായ സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക.സമൂഹത്തിന്റെയും പാർട്ടികളുടെയും ജനാധിപത്യവൽക്കരണം,മനുഷ്യാവകാശവും നിയമവാഴ്ചയും ഉറപ്പുവരുത്തുക.ദുർബല ജന വിഭാഗത്തിന് ക്ഷേമവും പുരോഗതിയും കൈവരുത്തുക ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണം. അടിച്ചമർത്തപെട്ട ജനങ്ങൾക്കിടയിൽ ഐക്യം വളർത്തുക എന്നിവയാണ് പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.[10] മുദ്രാവാക്യം
പതാകമൂന്നിൽ ഒരു ഭാഗം പച്ചയും രണ്ടുഭാഗം ചുവപ്പും നടുവിൽ വെള്ള നിറത്തിലുള്ള പഞ്ചകോണ നക്ഷത്രവും ചേർന്നതാണ് പാർട്ടിയുടെ പതാക അംഗീകാരംസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്, 2010 ഏപ്രിൽ 13 മുതൽ നിലവിൽ വന്ന രീതിയിലുള്ള രജിസ്ട്രേഷനാണുള്ളത്[11] പോഷക സംഘടകൾSDTU - സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ WIM - വിമൻ ഇന്ത്യ മൂവ്മെന്റ് ചരിത്രം2009 ഫെബ്രുവരി മധ്യത്തിൽ (13,14,15) കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ സാക്ഷാത്കാരമായാണ് നിർധനരും നിരാലംമ്പരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനഭിവാഗത്തിന്റെ രാഷ്ട്രീയ സാമൂഹിക പരവുമായ ശാക്തീകരണവും ഇന്ത്യൻജനതയിൽ തുല്യനീതിയും ഉറപ്പ് വരുത്തുവാനും ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ പാർട്ടി രൂപം കൊണ്ടത്.ഇന്ത്യയിൽ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ട് [12] നിലവിലെ ദേശീയ ഭാരവാഹികൾ
സംസ്ഥാനങ്ങളിൽഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കാഡറുകളും പാർട്ടി സംവിധാനങ്ങളും നിലവിലുണ്ട്.[14][15] കേരളം,തമിഴ്നാട്,കർണാടകം,ആന്ധ്രാപ്രദേശ്,ഗോവ,മഹാരാഷ്ട്ര,പോണ്ടിച്ചേരി,മധ്യപ്രദേശ്[16],ഉത്തർപ്രദേശ്,ഝാർഖണ്ഡ്,പശ്ചിമ ബംഗാൾ,ബിഹാർ,ഡൽഹി,രാജസ്ഥാൻ,ഹരിയാന,മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാനകമ്മിറ്റികൾ നിലവിലുണ്ട്. ഡൽഹി, ഹരിയാന,ഉത്തർ പ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റികളും സംഘടന രൂപീകരിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ നിലവിൽ വന്നിട്ടുണ്ട്[17]. ![]() രാജസ്ഥാൻരാജസ്ഥാനിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പദവിയായ സർപഞ്ച് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു,ഇതാണു എസ്.ഡി.പി.ഐ യുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം[18],രാജസ്ഥാനിലെ തന്നെ മറ്റൊരു പഞ്ചായത്തിലെ ഉപസർപ്ഞ്ച് സ്ഥാനത്തേക്കും എസ്.ഡി.പി.ഐ അംഗം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്[19] കർണ്ണാടകകർണ്ണാടകയിൽ 2010 മാർച്ചിൽ ബ്രഹദ് ബംഗളൂരു മഹാ നഗര പാലികെയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ചു [20] പദരായനപുര വാർഡിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപെട്ടു[21][22], മംഗലാപുരത്തിനടുത്ത് കിന്‌യാ ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[23] ദക്ഷിണ കർണാടകയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്[24] തമിഴ്‌നാട്2011 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ പ്രാദേശിക ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ 11 വാർഡുകളിലടക്കം [25],[26],[27] 62 സീറ്റുകളിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു . തിരുനെൽവേലി ജില്ലയിലെ പൂളംകുടിയിരുപ്പ്, തൂത്തുക്കുടി ജില്ലയിലെ മൂലക്കരയ് എന്നീ പഞ്ചായത്തുകളിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും എസ്.ഡി.പി.ഐ പ്രധിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ഗോവസൗത്ത് ഗോവ ജില്ലയിലെ ദാവോർലിം ഗ്രാമപഞ്ചായത്തിലെ ഇന്തോന വാർഡിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ മുഹമ്മദ് ഇമ്രാൻ തെരെഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽകേരളത്തിൽ പ്രഥമ സംസ്ഥാന കമ്മിറ്റി 2009 ആഗസ്റ്റ് മാസം നിലവിൽ വന്നു. ദേശീയ മനുഷ്യവകാശ ഏകോപന സമിതി ജനറൽ സെക്രട്ടറിയായ അഡ്വക്കറ്റ് കെ.പി.മുഹമ്മദ് ഷരീഫ് ആയിരുന്നു കേരളത്തിലെ പ്രഥമ പ്രസിഡന്റ്[28]. എം.കെ.മനോജ് കുമാർ, പി.അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രഥമ ജനറൽ സെക്രട്ടറിമാർ[29]. രണ്ടുവർഷത്തെ കാലാവധിയാണ് സംസ്ഥാന കമ്മിറ്റിക്കുള്ളത്. ഇപ്പോഴത്തെ കേരള സംസ്ഥാന ഭാരവാഹികൾ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ: പി. അബ്ദുൽ മജീദ് ഫൈസി , സിപിഎ.ലത്തീഫ്, അൻസാരി ഏനാത്ത്,എസ്പി.അമീറലി, മുസ്തഫ പാലേരി,അഷറഫ് പ്രവച്ചമ്പലം,വിഎം.ഫൈസൽ,ശശി പഞ്ചവടി,ലസിത അസീസ്.എൽ.നസീമ,മഞ്ചുഷ മാവിലിടം ...
തിരഞ്ഞെടുപ്പുകളിൽ2009ൽ നടന്ന കണ്ണൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിലാണ് പാർട്ടി ആദ്യമായി മത്സര രംഗത്തിറങ്ങിയത്. മൽസരിച്ച അബ്ദുൽ മജീദ് ഫൈസി 3411 വോട്ടുകൾ നേടി. 2010 പഞ്ചായത്ത് തെരഞ്ഞെടുപ്പ്കേരളത്തിൽ 2010 ഒക്ടോബർ 25,27 എന്നീ തിയതികളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്വാധീനം തെളിയിച്ചു. അഞ്ച് നഗര സഭകളിലേക്ക് പ്രതിനിധികളെ വിജയിപ്പിച്ചിട്ടുണ്ട്.[30] ![]() 2010 കേരള നിയമസഭ തെരഞ്ഞെടുപ്പ്2011ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി നിയസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ എസ്.ഡി.പി.ഐ 101 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മൽസരിച്ചു. ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ സ്വന്തമാക്കി കേരള രാഷ്ട്രീയത്തിൽ സാനിധ്യമറിയിച്ചു. രണ്ട് മണ്ഡലങ്ങളിൽ 5000 വോട്ടും നിരവധി മണ്ഡലങ്ങളിൽ 3000 വോട്ടുകളും കടന്നു. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സമാഹരിച്ച വോട്ടുകൾ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഗതി മാറ്റി. സോഷ്യലിസ്റ്റ് ജനതയിലെ എം കെ പ്രേംനാഥ് പ്രതീക്ഷ ഉറപ്പിച്ച വടകരയിൽ ജനതാദളിലെ സി കെ നാണുവിന് 847ന്റെ വിജയം സമ്മാനിച്ചത് എസ്.ഡി.പി.ഐ സ്ഥാനാർഥി സാലിം അഴിയൂർ നേടിയ 3,488 വോട്ടുകളാണ്. തൃശൂരിലെ മണലൂർ മണ്ഡലത്തിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറി ബേബി ജോണിന്റെ 483 വോട്ടിന്റെ പരാജയത്തിൽ നിർണായക ഘടകമായത് എസ്.ഡി.പി.ഐ സ്ഥാനാർഥി പി കെ ഉസ്മാൻ നേടിയ 2,293 വോട്ടുകളാണ്. 2014ലെ പതിനാറാമത് ലോകസഭാ തെരെഞ്ഞെടുപ്പ്2014 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ മത്സരിച്ചു. ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്.ഡി.പി.ഐ നേടിയ വോട്ടുകൾ പങ്കു വഹിച്ചു. പശ്ചിമബംഗാളിലെ നാലു മണ്ഡലങ്ങളിലും തമിഴ്‌നാട്ടിലെ മൂന്നും കർണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രാപ്രദേശിലും ഓരോ മണ്ഡലത്തിലും പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടി.
2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്2015 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മൽസരിച്ച പാർട്ടി ഒരു കോർപറേഷൻ സീറ്റും ഒമ്പത് നഗരസഭാ സീറ്റുകളിലും 39 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും 49 ഇടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. നൂറോളം സീറ്റുകളിൽ പാർട്ടി രണ്ടാം സ്ഥാനം നേടി. [31] 2016ലെ നിയമസഭ തിരഞ്ഞെടുപ്പ്കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി പതിന്നാലാം നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2016 മെയ് 16 ന് നടന്നു. 89 നിയോജകമണ്ഡലങ്ങളിൽ സ്വതന്ത്രമായി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി.[32] 2020ലെ തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ലെ കേരള ലോക്കൽ ബോഡി ഇലക്ഷനിൽ എസ്ഡിപിഐ 2016നേഅപേക്ഷിച്ച് ഇരട്ടിയിൽ അധികം മുന്നേറ്റം കാഴ്ച്ചവെച്ചു. സംസ്ഥാനത്ത് ആകെ 102 വാർഡുകളിൽ ജനപ്രധിനിധികളെ സ്യഷ്ട്ടിക്കുവാൻ എസ്ഡിപിഐക്ക് സാധിച്ചു. 80ഗ്രാമപഞ്ചായത്ത് വാർഡുകളിലും 20മുൻസിപാലിറ്റി വാർഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും ഒരു കോർപ്പറേഷൻ സീറ്റിലും ജനപ്രതിനിതിയെ എത്തിക്കാനും എസ്ഡിപിഐക്ക് കഴിഞ്ഞു. കൂടാതെ 200ലതികം വാർഡുകളിൽ പാർട്ടിക്ക് രണ്ടാമത് എത്താനും സാധിച്ചു. അഞ്ച് വാർഡുകളിൽ ജയിക്കുകയും ആറിടത്ത് രണ്ടാമത് എത്തുകയും ചെയ്ത കോട്ടയം ജില്ലയിലെ ഈരാട്ട് പേട്ട നഗരസഭയിൽ പാർട്ടി മികച്ച മുന്നേറ്റം കാഴ്ച്ചവെച്ചു. കൊല്ലം കോർപ്പറേഷനിൽ സിറ്റിങ് സീറ്റ് നിലനിർത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ് പിടിച്ചതിലൂടെ ബ്ലോക്ക് പഞ്ചായത്തിലെ നിർണായക ശക്തിയായ്. പത്തനംത്തിട്ട നഗരസഭയിൽ സ്വതന്ത്ര്യൻ ഉൽപ്പടെ 4 പേരെ വിജയിപ്പിച്ചതിലൂടെ നഗരസഭയിൽ നിർണായക ശക്തിയായ്. പതിമൂന്ന് വീതം അംഗങ്ങളെ സ്യഷ്ട്ടിച്ച ആലപ്പുഴ , കണ്ണൂർ ജില്ലകൾ ഏറ്റവും കൂടുതൽ ജനപ്രധിനിധികളെ സ്യഷ്ട്ടിച്ച ജില്ലകൾ ആയ് മാറി ചിത്രശാല
പുറം കണ്ണികൾSocial Democratic Party of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia