സ്റ്റാച്യൂ ഓഫ് യൂണിറ്റി|width = | height =ghnm
|begin = 31 October 2013
|complete =
|open =31 October 2018
|dedicated_to = Sardar Patel
|map_image = India Gujarat
|map_caption = location of construction site in Gujarat
|map_width = 300
|coordinates = 21°50′16″N 73°43′08″E / 21.83778°N 73.71889°E
|latd =21 |latm =50 |lats =16 |latNS = N
|longd =73 |longm =43 |longs =8 |longEW = E
|extra = www ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. [2] ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, ലേസർ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.[3] നിർമ്മാണം![]() 2010 ഒക്ടോബർ 7 നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4] താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . 2989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി വന്ന ചിലവ്.[5] പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ[6] ഗുജറാത്ത് സർക്കാർ ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി റാം വി സുതർ ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈന വിദഗ്ദ്ധ തൊഴിലാളികളെയും എത്തിച്ചു. [7] 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർത്തത് .[8] സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ 2019 നവംബറിൽ പ്രതിദിനം ശരാശരി ടൂറിസ്റ്റ് കാൽനടയായി 15,036 ലെത്തി, ഇത് സ്റ്റാച്യു ഓഫ് ലിബർട്ടിയെ മറികടന്നു (ഇത് ശരാശരി പതിനായിരത്തോളം സന്ദർശകരെ ആകർഷിക്കുന്നു). [[9] ഇത് ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ ‘എസ്‌സിഒയുടെ 8 അത്ഭുതങ്ങൾ’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [10] പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ, സ്റ്റാച്യു ഓഫ് യൂണിറ്റി 29 ലക്ഷം (2,900,000) സന്ദർശകരെ ആകർഷിക്കുകയും ടിക്കറ്റ് വരുമാനത്തിൽ 82 കോടി ഡോളർ ശേഖരിക്കുകയും ചെയ്തു. [11]2021 മാർച്ച് 15 ഓടെ 50 ലക്ഷം (5,000,000) സഞ്ചാരികൾ വേദി സന്ദർശിച്ചു. [12] അവലംബം
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia