സ്റ്റീഫൻ അത്തിപ്പൊഴിയിൽ
ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ ആയിരുന്നു, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ .( ജനനം: മേയ് 18, 1944 - മരണം: 9 ഏപ്രിൽ 2022)[1][2] 2001 മുതൽ 2019 വരെ ആലപ്പുഴ രൂപതാദ്ധ്യക്ഷനായിരുന്ന ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ 2019 ഒക്ടോബർ 11 ന് ആലപ്പുഴയുടെ നിലവിലുള്ള രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന് അധ്യക്ഷസ്ഥാനം കൈമാറി, വിശ്രമജീവിതത്തിൽത്തുടരവെ 2022 ഏപ്രിൽ 9ന് കാലംചെയ്തു.[3] ജീവിതരേഖആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കലിനടുത്തുള്ള ചേന്നവേലി എന്ന തീരദേശ ഗ്രാമത്തിൽ 1944 മേയ് 18നു ജനിച്ചു.[4] ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും പൂനെ പേപ്പൽ സെമിനാരിയിലുമാണ് വൈദികപഠനം പൂർത്തിയാക്കിയത്. 1969 ഒക്ടോബർ 5നു വൈദികനായി അഭിഷിക്തനായി. ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രലിൽ സഹവികാരിയായും, ഓമനപ്പുഴ, തുമ്പോളി പള്ളികളിൽ വികാരിയായും പ്രവർത്തിച്ചു. ആലുവ സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായും ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിൽ റെക്ടറായും സേവനമനുഷ്ഠിച്ച സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ആലപ്പുഴ ലിയോ തെർട്ടീന്ത് ഹൈസ്കൂൾ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. 2000 നവംബർ 14 ന്, ആലപ്പുഴരൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 2001 ഫെബ്രുവരി 11നു അഭിഷിക്തനായ അദ്ദേഹം, 2001 ഡിസംബർ 9ന് ബിഷപ്പ് ഡോ. മൈക്കിൾ ആറാട്ടുകുളം വിരമിച്ചതോടെ ആലപ്പുഴരൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി സ്ഥാനമേറ്റു. കെ. സി. ബി. സി (കേരള കാത്തലിക് ബിഷപ്സ് കൌൺസിൽ) യുടെ പിന്നാക്കസമുദായക്കമ്മീഷൻ ചെയർമാൻ, കരിസ്മാറ്റിക് കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.[5] 2019 ഒക്ടോബർ 11 ന് ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന് ആലപ്പുഴ രൂപതയുടെ അദ്ധ്യക്ഷസ്ഥാനം കൈമാറി, വിശ്രമജീവിതത്തിലേയ്ക്കു പ്രവേശിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവേ, 2022 ഏപ്രിൽ 9ന് കാലംചെയ്തു.[6] അവലംബം
|
Portal di Ensiklopedia Dunia