സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
ചരിത്രം1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർസ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ സർക്കാർ മൂലധനത്തിൻറെ മുപ്പത് ശതമാനവും (30%) 4000 ഒാഹരിയുടമകൾ ബാക്കിയുള്ള ഭാഗവും മുതൽമുടക്കി.1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി.1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന ഇപ്പോഴത്തെ പേര് സ്വീകരിച്ചു. തിരുകൊച്ചി മേഖലയിൽ പ്രവർത്തിച്ചുവരുന്ന ചെറിയ ബാങ്കുകൾ എസ്.ബി.ടി.യിൽ ലയിപ്പിച്ചു. ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, ഇന്തോമർക്കന്റയിൽ ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കാൽഡിയൻ സിറിയൻ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കോട്ടയം ഓറിയന്റ് ബാങ്ക്, ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക്, വാസുദേവവിലാസം ബാങ്ക് തുടങ്ങിയവയാണു ലയിപ്പിച്ചത്. [1] പുതിയ നിയമനങ്ങൾസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 3000 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് എസ്.ബി.ടി. 2013 വാർഷിക യോഗത്തിനു ശേഷം മാനേജിങ്ങ് ഡയറക്ടർ പി. നന്ദകുമാരൻ അറിയിച്ചു. 2013 മെയ് 1 മുതൽ 18 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും അറിയിപ്പിൽ പറയുന്നു.[2] അവലംബംState Bank of Travancore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia