സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്
1976-ലെ റീജിയണൽ റൂറൽ ബാങ്ക് ആക്ട് പ്രകാരം കേരളത്തിൽ രൂപം കൊണ്ട രണ്ടു ഗ്രാമീണബാങ്കുകളിൽ ഒന്നായിരുന്നു സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്. ബാങ്കിംഗ് സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കാനും സാധാരണക്കാർക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനും ലക്ഷ്യമാക്കി 1976 മുതലാണ് ഗ്രാമീൺ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചത്. 1976-ലെ റീജിയണൽ റൂറൽ ബാങ്ക്സ് ആക്ട് അനുസരിച്ചാണ് ഈ ബാങ്കുകൾ പ്രവർത്തനമാരംഭിച്ചത് മലപ്പുറം ആസ്ഥാനമായുള്ള സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലയിലെ കല്പറ്റ, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകൾ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, കാസർഗോഡ്, കണ്ണൂർ,എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഇവ രണ്ടും തമ്മിൽ ലയിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. 2013 ജൂലൈ എട്ടാം തിയതി രണ്ടും കൂടിച്ചേർത്ത് കേരള ഗ്രാമീൺ ബാങ്ക് എന്ന പേരിൽ ഒറ്റ ബാങ്കായി.[1] അവലംബം
|
Portal di Ensiklopedia Dunia