ഹരിതസമ്പദ്ഘടനപരമാവധി പരിസ്ഥിതി ആഘാതങ്ങൾ കുറച്ചുകൊണ്ട് ഗുണപരമായ സാമൂഹ്യസ്ഥിതിയും നിലനിൽപ്പും ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഹരിതസമ്പദ്വ്യവസ്ഥ. പാരിസ്ഥിതിക സമ്പദ്വ്യസ്ഥയും സുസ്ഥിരവികസനവും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട സമ്പദ്ഘടനയാണിത്. 2012 ജൂണിലെ പരിസ്ഥിതി ദിനവിഷയം "ഹരിതസമ്പദ്ഘടന- ഇതിൽ നിങ്ങളും ഉൾപ്പെടുമോ" എന്നതാണ്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം(UNEP), യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ എൻവയോൺമെന്റ് ആന്റ് ട്രേഡ്(UNCTAD) എന്നിവ ഹരിതസമ്പദ്ഘടനയെ സാമൂഹ്യപങ്കാളിത്തമുള്ള, കാർബൺ അളവ് കുറയ്ക്കുന്ന, വിഭവകാര്യക്ഷമതയുള്ള സമ്പദ്സ്വഭാവമായി വിവക്ഷിക്കുന്നു. [1] ഹരിതസമ്പദ്ഘടനാവാദംജൈവവൈവിധ്യം, ജൈവാനുകരണം, ഹരിതസമ്പദ്ഘടന എന്നിവ ഉദ്ഘോഷിക്കുന്ന വ്യക്തികളെ ഗ്രീൻ എക്കണോമിസ്റ്റുകൾ ആയി പരിഗണിക്കുന്നു.[2] ക്ലാസിക്കൽ എക്കണോമിക്സും മാർക്സിസ്റ്റ് എക്കണോമിക്സും ഇതര ഗ്രീൻ പാർട്ടികളും അവരവരുടേതായ കാഴ്ചപ്പാടിൽ ഹരിതസമ്പദ്ഘടനയെ വ്യവഛേദിച്ചിട്ടുണ്ട്. ഘടനകാൾ ബർക്കാർട്ടിന്റെ ക്രമീകരണംകാൾ ബർക്കാർട്ട് ഹരിതസമ്പദ്ഘടനയെ ആറ് പ്രധാനവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
കെവിൻ ഡനാഹറുടെ ക്രമീകരണം![]() ഗ്ലോബൽ സിറ്റിസൺ സെന്ററിന്റെ തലവനായ കെവിൻ ഡനാഹർ ഹരിതസമ്പദ്ഘടനയെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നു. ട്രിപ്പിൾ ബോട്ടം ലൈൻ (അടിവരത്രിത്വം) എന്ന ഈ വ്യാഖ്യാനം സമൂഹം, പരിസ്ഥിതി, സമ്പദ്ഘടന എന്നിവയെ സുസ്ഥിരതയുടെ മൂന്ന് താങ്ങ് തൂണുകളായി പരിഗണിക്കുന്നു.
വിമർശനങ്ങൾവനം മുതൽ ജലം വരെ ചൂഷണം ചെയ്യാൻ കോർപ്പറേറ്റുകളെ സഹായിക്കുന്ന തരത്തിൽ ഹരിതസമ്പദ്ഘടനയെ ഉപയോഗിക്കാനാവുമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. 500 വർഷങ്ങൾക്കപ്പുറത്തേയ്ക്ക് എല്ലാ വിഭവങ്ങളേയും കോർപ്പറേറ്റുകൾക്ക് ചൂഷണം ചെയ്യത്തക്കതരത്തിൽ ഇത് മാറുമെന്ന് Etcgroup എന്ന ഗവേഷണസ്ഥാപനം പ്രവചിക്കുന്നു.[4] ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia