ഹിന്ദുമതവും വിമർശനങ്ങളും
ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പലരാലും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ സങ്കീർണ്ണമാണെന്നും അതു സാധാരണ യുക്തിയോട് യോജിപ്പിലല്ല പോകുന്നതെന്നും എന്നും വിമർശകർ വാദിക്കുന്നു.[1] ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന ഖജുരാവോ തുടങ്ങിയ ക്ഷേത്രശില്പങ്ങളും വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്.[2] മുൻകാല ഹൈന്ദവ പരിഷ്കരണവാദികളായ രാജാ റാം മോഹൻ റോയി തുടങ്ങിയവർ ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന സതി, ബാല്യവിവാഹം എന്നിവയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ആചാരങ്ങൾ കാലാന്തരത്തിൽ ചില പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണെന്നും ഇതിന് ഹിന്ദുമതവുമായി ബന്ധമില്ലെന്നും പറഞ്ഞ് ചില ഹൈന്ദവർ ഈ ആരോപണം അംഗീകരിക്കുന്നില്ല.[3][4][5] പ്രധാനമായും മനുസ്‌മൃതിയിലും, ഹൈന്ദവ വേദങ്ങളിലും കാണപ്പെടുന്ന ചാതുർവർണ്ണ്യ സമ്പ്രദായമാണ് ജാതി വെറി ഊട്ടിയുറപ്പിക്കാൻ ഇടയാക്കിയതെന്ന് വിമർശകർ വാദിക്കുന്നു. ഹൈന്ദവ സന്ന്യാസിമാരും സാമൂഹിക പരിഷ്ക്കർത്താക്കളുമായ ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രംസങ്കീർണ്ണ പുരാണകഥകൾമനുഷ്യർ ദൈവത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു, തങ്ങളുടെ രക്തത്തിലെ പാപം മാറ്റാൻ ഇഹലോകത്തു നിന്ന് ഭൂമിയിലേക്ക് ദൈവങ്ങൾ വരുന്നു, തങ്ങളുടെ ശരീരത്തിലെ മരണത്തിന്റെ അംശങ്ങൾ നീക്കാൻ ദൈവങ്ങൾ ശ്രമിക്കുന്നു, എന്നിട്ട് അവ മനുഷ്യർക്ക് നൽകാൻ ശ്രമിക്കുന്നു എന്നിവ പോലെയുള്ള മനസ്സിലാക്കാനും, വിശ്വസിക്കാനും ബുദ്ധിമുട്ടുള്ളതായ പുരാണകഥകൾ കേവലം മാനുഷിക ചിന്തകൾ മാത്രമാണെന്നും സാധാരണ ക്രിസ്തീയ യുക്തിയും ദൈവസങ്കല്പവുമായി പൊരുത്തപ്പെട്ടു പോകുന്നില്ലെന്നും വിമർശകർ വാദിക്കുന്നു.[1] ന്യു ലാറോസി പുരാണകഥ സർവ്വവിജ്ഞാനകോശം ഇപ്രകാരം പറയുന്നു: "ഇന്ത്യൻ പുരാണകഥകൾ രക്ഷപെടാൻ കഴിയാത്തവിധം അഡംബരപൂർണ്ണമായി വളർന്ന ഒരു വനം പോലെയാണ്. ആ വനത്തിലേക്ക് നിങ്ങൾ കാലെടുത്തുവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് സർവ്വവെളിച്ചവും നഷ്ടപ്പെടും, എതു വഴിയാണ് പോകേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. ഒറ്റനോട്ടത്തിൽ ഒരാൾക്ക് ഇവയെ ലളിതമാക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഏറ്റവും അനുകൂലമായ സന്ദർഭങ്ങളിൽ സത്യത്തിന്റെ പാതകൾ ഒരു പക്ഷേ കണ്ടെത്താനുള്ള സാധ്യത ഈ ബ്രഹുത് മേഖലയിൽ ഉണ്ടായിരുന്നേക്കാം"[6] ലൈംഗികത നിറഞ്ഞ വിഗ്രഹങ്ങൾലൈംഗികത എടുത്തുകാട്ടുന്ന ക്ഷേത്ര ശില്പങ്ങളും ദൈവങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷകനായ സർ ജോൺ മാർഷൽ ഇപ്രകാരം എഴുതി: "ഗർഭിണിയായ വലിയ അമ്മ ദൈവത്തിന്റെ മിക്ക വിഗ്രഹങ്ങളും നഗ്നമായിട്ടുള്ളതാണ്, കൂടാതെ ഉയർന്ന കഴുത്തുപട്ടയാലും തലകെട്ടിന്നാലും ഉള്ളവയാണ്..... അടുത്തത് ഒരു പുരുഷ ദൈവത്തിന്റെതാണ്, ചരിത്രപുരുഷനായി പറയപ്പെടുന്ന ശിവന്റെതാണ് അതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും, അവയുടെ കാൽ പാദം പുരുഷ ലിംഗത്തിൽ തട്ടിനിൽക്കുന്നു (ശിവലിംഗത്തെ ഓർമ്മപ്പെടുത്തുന്നു), കൂടാതെ ചുറ്റും വന്യമൃഗങ്ങളാൽ അകമ്പടിക്കപെട്ടിരിക്കുന്നു (വന്യമൃഗങ്ങളുടെ ദൈവം എന്ന ശിവന്റെ നാമത്തിനനുരൂപമായി). ഉയർന്ന അവസ്ഥയിലുള്ള ശിവലിംഗത്തിന്റെയും, ഭഗത്തിന്റെയും (സ്ത്രീ ലൈംഗികാവയവം) കല്ലിൽ കൊത്തപ്പെട്ട പ്രതിമകൾ ധാരാളമായി കാണപ്പെടുന്നു....ഇവയെല്ലാം ആരാധ്യമായ ശിവലിംഗത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെ യോനിയിലേക്കും വിരൽചൂണ്ടപ്പെടുന്നവയാണ്."[7] ശിവൻ കാമവിലാസങ്ങൾക്കും സമ്പുഷ്ടിക്കും പേരുകേട്ടവനാണ്.[8] ശിവനെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട ലിംഗത്തിന്റെ വിഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്.[9] യുദ്ധ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭദ്രകാളി (ഇരുണ്ട-ഭൂമി ദൈവം) ഇടുപ്പുവരെ നഗ്നയായി കാണപ്പെടുന്നു, കൂടാതെ പാമ്പുകളാലും, തലയോട്ടികളാലും അവരെ രൗദ്ര രൂപത്തിൽ അലങ്കരിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ അടിച്ചവശരാക്കപ്പെട്ട മനുഷ്യരെ തഗി (thugi) എന്നറിയപ്പെടുന്ന ഒരു കൂട്ടം വിശ്വാസികൾ ബലിയായി കാളിക്ക് അർപ്പിക്കുമായിരുന്നു, അതിൽ നിന്നാണ് തഗ് (thug) എന്ന ഇംഗ്ലിഷ് പദം തന്നെ ഉണ്ടായത്.[2] ഹൈന്ദവ പണ്ഡിതനായ സ്വാമി ശങ്കരാനന്ദ മാർഷലിന്റെ അനുമാനത്തോട് വിയോജിക്കുന്നു. ശിവലിംഗം "ആകാശത്തിലെ തീ അല്ലെങ്കിൽ ആകാശത്തെ സൂര്യനിലെ തീയെ" കുറിക്കാനാണ് ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ടതെന്ന് അദ്ദേഹം വാദിക്കുന്നു. ലൈംഗിക ആരാധനാക്രമം. മതപരമായ ആരാധനാക്രമമായല്ല തുടങ്ങിയതെന്നും മറിച്ച് അത് ആദ്യം ഉണ്ടായിരുന്ന ആരാധനാക്രമത്തിന്റെ തരംതാഴ്ത്തപ്പെടൽ മൂലമുണ്ടായ പരിണതഫലമാണെന്നും അദ്ദേഹം പറയുന്നു. ആരാധകർക്കു തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത അത്തരം ആചാരങ്ങൾ അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹൈന്ദവ ആചാര രീതികൾക്കെതിരെയുള്ള പാശ്ചാത്യ വിമർശനങ്ങൾക്ക് മറുപടിയെന്ന നിലയിൽ പുറജാതിയ അടയാളമായ കുരിശിനെ ആരാധിക്കുന്ന രീതി "ക്രിസ്ത്യാനികളും ലൈംഗിക ആരാധനക്രമം നടത്തുന്നു" എന്നതിനു തെളിവാണെന്ന് അദ്ദേഹം ആരോപിക്കുന്നു.[10] മതപരമായ തിരുവെഴുത്തു അടിസ്ഥാനംഹിന്ദുമതത്തിലെ പല വിശകലന വിദഗ്ധരും അവകാശപ്പെടുന്നത് സമകാലിക മതങ്ങളിലെ എല്ലാ ഘടകങ്ങളും ഹിന്ദുമതം ഉൾക്കൊള്ളുന്നു,[11] അതിനാൽ ഹിന്ദുമതത്തിലെ വേദങ്ങളും പുരാണങ്ങളും പോലുള്ള ഗ്രന്ഥങ്ങളിൽ ബുദ്ധമതം, ജൈനമതം, സിഖ് മതം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീക്ക് മതത്തിന്റെയും അവെസ്റ്റ സ oro രാഷ്ട്രിയൻ; ഉദാഹരണത്തിന്: അസുര അഹുറ, ദേവ, ഡേവയിൽ നിന്ന്, ഏകദൈവവിശ്വാസം, വരുണ, വിഷ്ണു, ഗരുഡ അഹുറ മസ്ദ, അഗ്നി അഗ്നിക്ഷേത്രത്തിൽ, സോമ എന്ന് വിളിക്കുന്ന സ്വർഗ്ഗീയ ജ്യൂസ് ഹൊമാ എന്ന പാനീയത്തിൽ നിന്ന്, ദേവസൂർ യുദ്ധത്തിൽ നിന്നുള്ള യുദ്ധം സമകാലിക ഇന്ത്യൻ, പേർഷ്യൻ, ആര്യ, ആര്യയിൽ നിന്ന്, മിത്ര മിത്ര, ബഹസ്പതി ഡ്യുസ് പിറ്റെ . , യാം, അഹുതി, ഹുമത മുതൽ സുമാതി വരെ.[12][13] ഹൈന്ദവ ഗ്രന്ഥങ്ങൾസംസ്കൃത പണ്ഡിതയായ വെൺറ്റി ഡോണിഗർ ലൈംഗികത, രക്തം തുടങ്ങിയവ ഉൾപ്പെടുന്ന ഹൈന്ദവ ആചാരങ്ങളെ അവരുടെ ദി ഹിന്ദുസ്:ആൻ അൾറ്റർനേറ്റിവ് ഹിസ്റ്ററി എന്ന 2009-ലെ പുസ്തകത്തിൽ വിമർശിക്കുകയുണ്ടായി.[14] റിഗ്വേദം 10.62-ൽ ഒരു സ്ത്രീ തന്റെ സഹോദരനെ തന്റെ കിടക്കയിൽ കണ്ടെത്തിയേക്കാം എന്നാണ് പരിഭാഷയെന്ന് അവർ പറയുന്നു. വ്യത്യസ്ത പുരുഷ ദൈവങ്ങളെ പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചും തന്റെ കാമുകിയെ വഞ്ചിച്ചു കൊണ്ട് ജീവിക്കുന്ന ഒരു പുരുഷനെകുറിച്ചുമൊക്കെ അവരുടെ പുസ്തകം പ്രതിപാദിക്കുന്നു. ഇവരുടെ പുസ്തകം പരക്കെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിധേയമായിട്ടുണ്ട്. മനഃപൂർവം ഹൈന്ദവരെ വിമർശിക്കുകയാണെന്നും, അവർക്ക് പണ്ഡിത്യം ഇല്ലെന്നും, മുൻവിധിയോടെയാണ് അവർ ആ പുസ്തകം എഴുതിയതെന്നും ഹൈന്ദവരും മറ്റ് ചില പണ്ഡിതന്മാരും ആരോപിക്കുന്നു.[15] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ
|
Portal di Ensiklopedia Dunia