ഹെർമൻ റോഷാക്ക്
ഒരു സ്വിസ് സൈക്യാട്രിസ്റ്റും സൈക്കോ അനലിസ്റ്റും ആയിരുന്നു ഹെർമൻ റോഷാക്ക് (8 നവംബർ 1884 - 2 ഏപ്രിൽ 1922). കലയിലുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ആളുകളുടെ വ്യക്തിത്വത്തിന്റെ വിവിധ അബോധ ഭാഗങ്ങൾ അളക്കാൻ പരീക്ഷണാത്മകമായി ഉപയോഗിച്ചിരുന്ന ഒരു കൂട്ടം മഷി ബ്ലോട്ടുകളുടെ വികസനത്തിന് സഹായകമായി. റോഷാക്ക് ടെസ്റ്റ് എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ രീതി, വ്യക്തിത്വം, സൈക്കോട്ടിക്, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നതിന് വർഷങ്ങളായി ഉപയോഗിക്കുന്നു. 37 -ആം വയസ്സിൽ അദ്ദേഹത്തിൻ്റെ അകാല മരണം വരെ ഈ ടെസ്റ്റ് പരിഷ്ക്കരിക്കുന്നത് അദ്ദേഹം തുടർന്നു.[1][2] ആദ്യകാല ജീവിതംഉൾറിച്ചിനും ഫിലിപ്പീൻ റോർഷാക്കിനും ജനിച്ച മൂന്ന് മക്കളിൽ മൂത്തയാളായി സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലാണ് റോഷാക്ക് ജനിച്ചത്.[3] അദ്ദേഹത്തിന് അന്ന എന്ന ഒരു സഹോദരിയും പോൾ എന്ന ഒരു സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ബാല്യവും യൗവനവും ചെലവഴിച്ചത് വടക്കൻ സ്വിറ്റ്സർലൻഡിലെ ഷാഫൗസണിലാണ്. ക്ലെക്സോഗ്രാഫി ആസ്വദിച്ചിരുന്ന, സാങ്കൽപ്പിക ഇങ്ക് ബ്ലോട്ട് "ചിത്രങ്ങൾ" നിർമ്മിച്ചിരുന്ന അദ്ദേഹം തന്റെ സ്കൂൾ സുഹൃത്തുക്കൾക്കിടയിൽ ക്ലെക്സ് അല്ലെങ്കിൽ "ഇങ്ക്ബ്ലോട്ട്" എന്ന് അറിയപ്പെട്ടിരുന്നു.[4] റോഷാക്കിന്റെ യൗവനകാലത്തുതന്നെ, ഇങ്ക്‌ബ്ലോട്ടുകളുടെ പ്രൊജക്റ്റീവ് പ്രാധാന്യത്തിന് ചരിത്രപരമായ ചില സന്ദർഭങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, 1857-ൽ, ജർമ്മൻ ഡോക്ടർ ജസ്റ്റിനസ് കെർണർ ഒരു ജനപ്രിയ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു, അവയിൽ ഓരോന്നും ആകസ്മികമായ ഇങ്ക് ബ്ലോട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് റോഷാക്കിന് അറിയാമായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു.[5] ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ് ബിനറ്റും ഒരു സർഗ്ഗാത്മകത പരീക്ഷ എന്ന നിലയിൽ ഇങ്ക് ബ്ലോട്ടുകൾ പരീക്ഷിച്ചിരുന്നു.[6] ചിത്രകലാ അധ്യാപകനായ[7] പിതാവ്, പരമ്പരാഗത ചിത്രങ്ങൾ വരച്ച് ക്രിയാത്മകമായി സ്വയം പ്രകടിപ്പിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഹൈസ്‌കൂൾ ബിരുദപഠനത്തിന്റെ സമയം അടുത്തുവരുമ്പോൾ, കലയിലും ശാസ്ത്രത്തിലുമൊരു കരിയർ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജർമ്മൻ ജീവശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹേക്കലിന് ഉപദേശം തേടി അദ്ദേഹം ഒരു കത്ത് എഴുതി. എന്ത് പഠിക്കണമെന്ന് തീരുമാനിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിതാവ് മരിച്ചു.[5] വിദ്യാഭ്യാസവും തൊഴിലും![]() റോഷാക്ക് തന്റെ ആദ്യ വർഷങ്ങളിൽ, സ്വിറ്റ്സർലൻഡിലെ ഷാഫ്‌ഹൗസനിലുള്ള ഷാഫ്‌ഹൗസൻ കന്റോണൽ സ്കൂളിൽ[8] ചേർന്നു. തുടക്കം മുതൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പലപ്പോഴും തന്റെ സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്തു. ഏണസ്റ്റ് ഹേക്കൽ സയൻസിൽ ഒരു കരിയർ നിർദ്ദേശിച്ചതിന് ശേഷം, റോർഷാച്ച് 1904-ൽ അക്കാഡമി ഡി ന്യൂചാറ്റലിൽ ജിയോളജിയും ബോട്ടണിയും പഠിച്ചു. ഒരു ടേമിന് ശേഷം, ഫ്രഞ്ച് ക്ലാസുകൾ എടുക്കുന്നതിനായി അദ്ദേഹം ഡി ഡിജോൺ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി.[9] അതേ വർഷം അദ്ദേഹം സൂറിച്ച് സർവകലാശാല മെഡിക്കൽ സ്കൂളിൽ ചേർന്നു.[4][1] പഠിക്കുമ്പോൾ, റോർഷാക്ക് റഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങി, 1906-ൽ, ബെർലിനിൽ പഠിക്കുമ്പോൾ, അവധിക്കാലം ആഘോഷിക്കാൻ റഷ്യയിലേക്ക് പോയി.[5] മെഡിക്കൽ സ്‌കൂളിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു യാത്രകൾ. ഫ്രാൻസിലെ ഡിജോണിലേക്കുള്ള ഒരു യാത്രയിൽ, റഷ്യൻ സംസ്കാരത്തെക്കുറിച്ച് പഠിപ്പിച്ച ഒരാളെ അദ്ദേഹം കണ്ടുമുട്ടി. സ്വിറ്റ്‌സർലൻഡിൽ തുടരണോ അതോ റഷ്യയിലേക്ക് പോകണോ എന്ന തീരുമാനത്തിൽ ഉടക്കിയ അദ്ദേഹം ഒടുവിൽ ഒരു കന്റോണൽ മെന്റൽ ഹോസ്പിറ്റലിൽ ആദ്യ സഹായിയായി ജോലിയിൽ പ്രവേശിച്ചു. ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ, കാൾ ജംഗിനെ പഠിപ്പിച്ചിരുന്ന സൈക്യാട്രിസ്റ്റായ യൂജെൻ ബ്ലൂലറുടെ കീഴിൽ 1912-ൽ റോർഷാക്ക് തന്റെ ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കി. മാനസികാപഗ്രഥനത്തിലെ ബൗദ്ധിക വൃത്തങ്ങൾ റോഷാക്കിനെ തൻ്റെ ബാല്യകാല മഷിച്ചിത്രങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചു. വ്യത്യസ്ത ആളുകൾ പലപ്പോഴും ഒരേ ഇങ്ക് ബ്ലോട്ടുകളിൽ തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെട്ട അദ്ദേഹം ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്കൂൾ കുട്ടികളോട് മഷി ബ്ലോട്ടുകൾ കാണിക്കുകയും അവരുടെ പ്രതികരണങ്ങൾ വിശകലനം ചെയ്യുകയും ചെയ്തു. [5] ഈ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ ഇങ്ക് ബ്ലോട്ട് പരീക്ഷണത്തിന്റെ ഉത്ഭവം അടങ്ങിയിരിക്കുന്നു.[1] അപ്പോഴേക്കും, റോഷാക്ക് റഷ്യൻ സംസ്കാരത്തിൽ ആകൃഷ്ടനായിരുന്നു. 1913-ൽ അദ്ദേഹം റഷ്യയിൽ ഒരു ഫെലോഷിപ്പ് നേടി സമകാലിക മനോരോഗ രീതികൾ പഠിക്കുന്നത് തുടർന്നു.[4] റോഷാക്ക് മോസ്കോയ്ക്ക് പുറത്തുള്ള ക്രിയുക്കോവോ ഗ്രാമത്തിൽ കുറച്ചുകാലം ചെലവഴിച്ചു, 1914-ൽ അദ്ദേഹം സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തി ബേണിലെ വാൾഡോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു.[1] 1915-ൽ, റോഷാക്ക് ഹെറിസൗവിലെ റീജിയണൽ സൈക്യാട്രിക് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു,[6] 1921-ൽ അദ്ദേഹം സൈക്കോഡയഗ്നോസ്റ്റിക് എന്ന തന്റെ പുസ്തകം എഴുതി, ഇത് ഇങ്ക് ബ്ലോട്ട് ടെസ്റ്റിന്റെ അടിസ്ഥാനമായി മാറി.[1] സ്വകാര്യ ജീവിതംറോഷാക്ക് 1909-ൽ സൂറിച്ചിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അതേ സമയം കസാനിൽ നിന്നുള്ള (ഇന്നത്തെ റഷ്യയിലെ ടാറ്റർസ്ഥാനിലെ റിപ്പബ്ലിക്കിൽ) ഓൾഗ സ്റ്റെംപെലിൻ എന്ന പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തി. 1913-ൽ വിവാഹിതരായ ദമ്പതികൾ 1915-ൽ[6] ജോലിക്കായി സ്വിറ്റ്സർലൻഡിലേക്ക് മടങ്ങുന്നതുവരെ റഷ്യയിൽ താമസിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു, ഒരു മകൾ എലിസബത്ത് ("ലിസ" എന്ന് വിളിക്കപ്പെട്ടു, 1917-2006) ഒരു മകൻ, ഉൾറിച്ച് വാദിൻ ("വാദിം" എന്ന് വിളിക്കപ്പെടുന്നു, 1919-2010). ലിസയ്‌ക്കും വാദിമിനും കുട്ടികൾ ഉണ്ടായിരുന്നില്ല.[10] സൈക്കോഡയഗ്നോസ്റ്റിക് എഴുതി ഒരു വർഷത്തിനുശേഷം, പെരിടോണിറ്റിസ് ബാധിച്ച് റോഷാക്ക് മരിച്ചു, ഇത് അനുബന്ധം പൊട്ടിയതിന്റെ ഫലമായി ഉണ്ടായതാകാം.[11] 1922 ഏപ്രിൽ 2-ന് 37-ആം വയസ്സിൽ അദ്ദേഹം മരിക്കുമ്പോഴും ഹെറിസോ ഹോസ്പിറ്റലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.[12][13] ലെഗസി2001-ൽ ഇങ്ക്ബ്ലോട്ട് ടെസ്റ്റ് കപടശാസ്ത്രമാണെന്ന് വിമർശനങ്ങൾ ഉയരുകയും, അതിന്റെ ഉപയോഗം സയന്റിഫിക് അമേരിക്കൻ വിവാദമായി പ്രഖ്യാപിക്കുകയും ചെയ്തു.,[14] 2013-ലും 2015-ലും രണ്ട് വ്യവസ്ഥാപിത അവലോകനങ്ങളും മെറ്റാ-വിശകലനങ്ങളും പ്രസിദ്ധീകരിച്ചു, ഇത് കപടശാസ്ത്രം ആണെന്ന വിമർശനം തെറ്റണെന്ന് തെളിയിച്ചു.[15][16] 2013 നവംബറിൽ, റോഷാക്കിന്റെ 129-ാം ജന്മവാർഷികത്തിലെ ഗൂഗിൾ ഡൂഡിൽ അദ്ദേഹത്തിന്റെ ഇൻക്ബ്ലോട്ട് ടെസ്റ്റിന്റെ വ്യാഖ്യാനം കാണിക്കുന്നു.[17][18] 2005-ൽ വിന്റേജ് ബുക്‌സിന്റെ "വിന്റേജ് ഫ്രോയിഡ്" പരമ്പരയിൽ പ്രസിദ്ധീകരിച്ച സിഗ്മണ്ട് ഫ്രോയിഡിന്റെ ദ എസൻഷ്യൽസ് ഓഫ് സൈക്കോ-അനാലിസിസ് എന്നതിന്റെ പുറംചട്ടയിൽ, റോഷാക്ക് ഇങ്ക്‌ബ്ലോട്ടിനെ അടിസ്ഥാനമാക്കിയുള്ള മൈക്കൽ സാലുവിന്റെ കലാസൃഷ്ടിയുണ്ട്.[19] പ്രസിദ്ധീകരണങ്ങൾ
ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia