ഹൈന്ദവഗ്രന്ഥങ്ങൾ
ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തിൽ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്. വർഗീകരണംഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.
വേദങ്ങൾഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 25000-50000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു. ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ വിശകലനത്തിൽ വേദങ്ങൾ അനാദിയാണ്. അവ ഉണ്ടായത് ഓരോ സൃഷ്ടിയുടെയും തുടക്കത്തിലാണ്. ഇപ്പോഴത്തെ സൃഷ്ടി തുടങ്ങിയിട്ട് 197,29,49,115 (197 കോടി 29 ലക്ഷം 49,115 അല്ലെങ്കിൽ 1,972,949,115 – 1.972 ബില്ല്യൺ) വർഷങ്ങളായി, ജ്യോതിഷഗണിതാനുസാരണം (കടപ്പാട് – ആർഷനാദം മാസിക, 2013 നവംബർ ലക്കം). അതുകൊണ്ട് വേദങ്ങൾക്കും ഇത്രയും പഴക്കമുണ്ട്. നാലായിരം വർഷങ്ങൾക്കു ശേഷം (മഹർഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തിൽ അനാദികാലം മുതൽ) ഇന്നും വേദങ്ങൾ അതേപടി നിലനിൽക്കുന്നു. വേദമന്ത്രങ്ങൾ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാർഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു. ക്ഷേത്രങ്ങളിൽ പൂജയ്ക്കും, വീടുകളിലും മറ്റു സ്ഥലങ്ങളിലും, ഷോഡശസംസ്കാരങ്ങളിലും വിശേഷാവസരങ്ങളിലും വിവാഹാവസരങ്ങളിലും (പ്രത്യേകിച്ച് ബ്രാഹ്മണരുടെയും ആര്യസാമാജികളുടേയും) വേദമന്ത്രങ്ങൾ എല്ലാക്കാലവും ഉപയോഗിക്കുന്നു. വീടുകളിൽ സന്ധ്യാപ്രാർത്ഥനകളിൽ ഇവ ഉണ്ടാകാറുണ്ട്. സന്ധ്യാവന്ദനത്തിനു വേദമന്ത്രങ്ങളാണ് ഉപയോഗിക്കുക. ചരിത്രാതീതകാലം മുതൽ ഇന്നുവരെയും വേദങ്ങൾ ഭാരതീയരുടെ ജീവിതത്തിന്റെ ഭാഗമാണ്. വേദങ്ങൾ നാലുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം.
മഹർഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തിൽ ഋഗ്വേദം സ്തുതിയേയും യജുർവേദം പ്രാർത്ഥനയേയും സാമവേദം ഉപാസനയേയും അഥർവവേദം സംരക്ഷണത്തേയും ആണ് മുഖ്യമായി പ്രതിനിധീകരിക്കുന്നത്. സർവ്വശക്തനായ ജഗദീശ്വരനോടുള്ള അപേക്ഷകളും വിധിനിഷേധങ്ങളും എല്ലാത്തരത്തിലുള്ള അറിവുകളും ബീജരൂപത്തിൽ വേദങ്ങളിലുണ്ട്. ഋഗ്വേദത്തിലെ മന്ത്രങ്ങൾ അതുപോലെയോ ചെറിയ മാറ്റത്തോടെയോ അതിൽത്തന്നെ ആവർത്തിക്കുകയോ മറ്റു വേദങ്ങളിലോ ഉണ്ട്. സാന്ദർഭികമായ അർത്ഥഭേദങ്ങൾ ഇവയ്ക്ക് ഉണ്ട്. വേദവിഭാഗങ്ങൾനാലുവേദങ്ങൾക്കും നാലുവിഭാഗങ്ങൾ വീതം ഉണ്ട്.
ഉപനിഷത്തുകൾവേദാംഗങ്ങൾജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് ഇതിഹാസങ്ങൾഭഗവദ് ഗീതപുരാണങ്ങൾമറ്റ് ഗ്രന്ഥങ്ങൾഇതും കൂടി കാണുകഹൈന്ദവ സംബന്ധമായ വിഷയങ്ങൾ
|
Portal di Ensiklopedia Dunia