അംബാലിക

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബാലിക. ഹസ്തിനപുരരാജാവായിരുന്ന വിചിത്രവീര്യന്റെ ദ്വിതീയപത്നി. പാണ്ഡുവിന്റെ മാതാവ്. കാശിമഹാരാജാവിന്റെ മൂന്നാമത്തെപുത്രിയാണ് അംബാലിക. കാശിരാജാവിന്റെ മറ്റു പുത്രിമാർ അംബ, അംബിക എന്നിവരായിരുന്നു.

സ്വയംവരം

കാശിരാജാവ് തന്റെ മക്കളുടെ സ്വയംവരം നടത്തുന്നതറിഞ്ഞ് ഭീഷ്മർ തന്റെ ഇളയ അനുജനുവേണ്ടി സ്വയംവരത്തിൽ പങ്കെടുക്കുകയും ശക്തിയുപയോഗിച്ച് അംബാലികയേയും സഹോദരിമാരായ അംബ, അംബിക എന്നിവരെയും പിടിച്ചുകൊണ്ടു പോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും ഭീഷ്മരെ എതിർത്തെങ്കിലും അദ്ദേഹം അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് സത്യവതിക്കുമുന്നിൽ കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിന്റെ കാമുകന്റെ പക്കലേക്ക് ബഹുമാന പുരസരം തിരിച്ചയക്കുകയും ചെയ്തു.

വിചിത്രവീരനുമായുള്ള വിവാഹ ബന്ധം

ഈ വിവാഹ ബന്ധത്തിൽ ഇവർക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്ഷയരോഗ ബാധിതനായി വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതിയാണ് തന്റെ ആദ്യപുത്രനായ വേദവ്യാസനെ അഭയം പ്രാപിച്ച് പുത്രഭാഗ്യത്തിനായി അപേക്ഷിക്കുകയുണ്ടായി.

വ്യാസൻ

സത്യവതിയുടെ അപേക്ഷപ്രകാരം വിചിത്രവീര്യന്റെ പത്നിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിൽ. സത്യവതി അംബാലികയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയക്കുകയും പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബാലിക വിളറിവെളുത്തുപോയി. മുഖത്തെ വിളർച്ചയോടെ വ്യാസനെ സമീപിച്ചതിനാൽ ജനിച്ച പുത്രനും പാണ്ഡുപിടച്ചതായി എന്നു മഹാഭാരതം പറയുന്നു. വ്യാസനിൽ അംബാലികയ്ക്ക് ജനിച്ച പുത്രനാണ് പാണ്ഡു.

അംബാലികയെ പോലെ അംബികയും വ്യാസനെ സമീപിക്കുകയും അന്ധനായ പുത്രനെ സമ്പാതിക്കുകയും ചെയ്തു. ഇവരെ കൂടാതെ വ്യാസനെ അംബികയുടെ തോഴിയും സമീപിച്ചിരുന്നു. തോഴിക്ക് വ്യാസനിൽ ജനിച്ച പുത്രനാണ് മഹാനായ വിദുരർ.

വനവാസം

അർജ്ജുനന്റെ ആറാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനം നൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ വിചിത്രവീര്യന്റെ ഭാര്യമാരായ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി. [1]

അവലംബം

  1. മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya