ബഭ്രുവാഹനൻ
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബഭ്രുവാഹനൻ. പാണ്ഡവനായ അർജ്ജുനന് മണിപ്പൂർ രാജപുത്രിയായ ചിത്രാംഗദയിൽ ജനിച്ച മകനാണ് ഇദ്ദേഹം. പാണ്ഡവരുടെ പതിമൂന്നുമക്കളിൽ കുരുക്ഷേത്ര യുദ്ധത്തിനുശേഷം ജീവിച്ചിരുന്ന ഏകപുത്രനാണ് ബഭ്രുവാഹനൻ. ജനനം[[പഞ്ച പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ 12 വർഷത്തെ തീർഥാടനം നടത്തുന്ന കാലം. ഉലൂപിയുമായുള്ള വിവാഹത്തിനും ഇരവാന്റെ ജനനത്തിനും 6 വർഷത്തിനു ശേഷം അർജ്ജുനൻ മണിപ്പൂരിൽ എത്തി.അവിടെ വച്ച് അർജ്ജുനൻ ഒരു പുരുഷ വേഷധാരിയോട് ഏറ്റുമുട്ടി.എന്നാല് അവൾ ഒരു സ്ത്രീ ആണെന്ന് മനസ്സിലായതോടെ യുദ്ധം അവസാനിപ്പിച്ചു. വാസ്തവത്തിൽ അവള് രാജാ ചിത്രവാഹനന്റെയും റാണി വസുന്ധര യുടെ മകളാണെന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞു.ചിത്രവാഹനന്റെ വംശത്തിൽ പുരുഷന്മാരെ ജനിക്കൂ എന്ന് പരമശിവൻ വരദാനം നല്കി എങ്കിലും ചിത്രവാഹനാന്റെ കാര്യത്തിൽ അത് പിഴച്ചു.അത് വരമായി സ്വീകരിച്ച് ചിത്രവാഹനൻ അവൾക്ക് ചിത്രാംഗദ എന്ന് പേര് നൽകി പുരുഷനെ പോലെ വളർത്തുകയും രാജ്യത്തിന് ഒത്ത അനന്തരാവകാശി ആക്കുകയും ചെയ്തു. ചിത്രയുടെ സത്യം മനസ്സിലാക്കിയ അർജ്ജുനൻ അവളിൽ ആകൃഷ്ടയാവുകയും വിവാഹത്തിനായി ചിത്രവാഹനനെ സമീപിക്കുകയും ചെയ്തു.ചിത്രാംഗദയുടെ പുത്രനെ മണിപ്പൂരിലെ രാജാവ് ആക്കാമെങ്കിൽ വിവാഹത്തിന് സമ്മതം എന്ന് ചിത്രവാഹനൻ പറഞ്ഞു. ഈ വ്യവസ്ഥയോടു കൂടി വിവാഹം നടന്നു. ദീർഘകാലം പുരുഷനായി ജീവിച്ച ചിത്രാംഗദയ്ക്ക് സ്ത്രീത്വം ഇല്ലായിരുന്നു.അത് നേടാനും അർജ്ജുനനെ ദുഃഖിപ്പിക്കാതിരിക്കനും ചിത്രാംഗദ കാമദേവനെ പ്രീതിപ്പെടുത്തി സൗന്ദര്യവും വശീകരണശക്തി യും ആവശ്യപ്പെട്ടു. ഇതിലൂടെ ചിത്രാംഗദ അതിസുന്ദരിയായ പെൺകുട്ടിയായി മാറി. അർജ്ജുനൻ അവളിൽ പൂർണമായി വശീകരിക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ചിത്രാംഗദ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന് ബഭ്രുവാഹനൻ എന്ന് പേരിട്ടു.പുത്രനെ കണ്ട അർജ്ജുനന് അവനെ കൂടെ കൊണ്ട് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.എന്നാൽ തൻ്റെ പൗത്രനെ തനിക്കുശേഷം മണിപ്പൂരിലെ രാജവാക്കണമെന്ന് ചിത്രവാഹനൻ ആഗ്രഹം പ്രകടിപ്പിക്കുന്നതോടെ അത് അംഗീകരിച്ച് ഭാര്യയോടും മകനോടും യാത്രപറഞ്ഞ് അർജ്ജുനൻ അവിടെ നിന്നും യാത്രയാവുന്നു. മാതാപിതാക്കളുടെ കാലശേഷം രാജ്യരക്ഷാർഥം ചിത്രാംഗദ അധികാരം ഏറ്റെടുത്തു.രാജ്യഭരണത്തിൻ്റെ തിരക്കിനിടയിൽ ബഭ്രുവാഹനനെ ശ്രദ്ധിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ചിത്രാംഗദ അവനെ ഉലൂപിക്ക് വളർത്താൻ നൽകി. ഉലൂപി അവനെ ഇരാവാനെ പോലെ സ്നേഹിക്കുകയും എല്ലാ വിദ്യകളും പഠിപ്പിച്ച് അർജ്ജുനനെപ്പോലെ ശക്തനാക്കുകയും ചെയ്തു. പ്രായം തികഞ്ഞതോടെ അവനെ മണിപ്പൂരിലെ രാജാവായി അഭിഷേകം ചെയ്യുന്നു.]] അർജ്ജുനന്റെ മരണംകുരുക്ഷേത്ര യുദ്ധത്തിനു ശേഷം തൻ്റെ ഭാരതത്തിനുമേൽ തൻ്റെ അധീശത്വം ഉറപ്പിക്കുന്നതിനായി യുധിഷ്ഠിരൻ അശ്വമേധയാഗം നടത്താൻ തീരുമാനിക്കുന്നു.അതിനായി ഒത്ത ഒരു അശ്വത്തെ കണ്ടെത്തി യഥാക്രമം പൂജവിധികളൊക്കെ ചെയ്ത് കെട്ടഴിച്ച് വിടുന്നു.അശ്വത്തിനെ തടയുന്നവരെ യുദ്ധമോ മറ്റുമാർഗങ്ങളോ ഉപയോഗിച്ച് പരാജയപ്പെടുത്താനായി അർജ്ജുനനെ സൈന്യവുമായി ദിഗ്വിജയത്തിന് അയക്കുന്നു. തൃഗർത്തർ, സിന്ധുവാഹനർ തുടങ്ങി നരകാസുരൻ്റെ മകനായ പ്രഗ്ജ്യോതിഷപുരത്തെ രാജാവ് വജ്രദത്തൻ തുടങ്ങിയവരെ തോൽപ്പിച്ച് അർജ്ജുനൻ കുതിരയുമായി മണിപ്പൂരിൽ എത്തുന്നതോടെ ബഭ്രുവാഹനൻ തൻ്റെ പിതാവിനെ സ്വീകരിക്കുന്നു. എന്നാൽ മകൻ്റെ സൽക്കാരോപചാരങ്ങൾ സ്വീകരിക്കാതെ അർജ്ജുനൻ അവനെ പോരിന് ക്ഷണിക്കുകയാണ് ചെയ്യുന്നത്.തൻ്റെ രാജധർമ്മം മനസ്സിലാക്കി ബഭ്രുവാഹനൻ അർജുനനുമായി യുദ്ധമാരംഭിക്കുന്നു.ഏറെനേരം നീണ്ടുനിന്ന രൂക്ഷമായ യുദ്ധത്തിൻ്റെ ഒടുവിൽ ഇരുവരും പരസ്പ്പരമയച്ച അസ്ത്രങ്ങളേറ്റ് വീഴുകയും അർജ്ജുനൻ മരിക്കുകയും ചെയ്യുന്നു.
ഉലൂപിയുടെ മായാപ്രയോഗംഅർജ്ജുനൻ്റെ മരണശേഷം പിതൃഹത്യ പോലെയൊരു മഹാപാപം ചെയ്തുപോയല്ലോയെന്നോർത്ത് ബഭ്രുവാഹനൻ ജീവത്യാഗം ചെയ്യാൻ തീരുമാനിക്കുന്നു.തൻ്റെ ഭർത്താവിൻ്റെ മരണം കണ്ട് ചിത്രാംഗദയും തകർന്നുപോകുന്നു. എന്നാൽ അവിടെയെത്തിച്ചേരുന്ന ഉലൂപി ഇരുവരെയും ആശ്വസിപ്പിക്കുകയും, അർജ്ജുനന് ലഭിച്ച ശാപത്തെപ്പറ്റി വിവരിക്കുകയും ചെയ്യുന്നു. അഷ്ടവസുക്കൾ കാമധേനുവിനെ മോഷ്ടിക്കാൻ ശ്രമിച്ച് പിടിക്കപ്പെടുകയും, എട്ട് പേർക്കും മനുഷ്യരായി പിറക്കാൻ മുനിശാപം ലഭിക്കുകയും ചെയ്യുന്നു. ശാപമോക്ഷം നേടാൻ ഗംഗാദേവിയെ സമീപ്പിക്കുന്ന ഇവരോട് തൻ്റെ മക്കളായി പിറക്കാനും ,ഓരോരുത്തരെയായി താൻ ജനിച്ചപാടെ വധിച്ച് ശാപമോക്ഷം നൽകാമെന്നും വാഗ്ദാനം നൽകുന്നു. അതുപ്രകാരം ശന്തനു മഹാരാജാവിനെ വിവാഹം കഴിച്ച ദേവി, അവർക്കുണ്ടാകുന്ന ഓരോ മക്കളെയും ജനിച്ചയുടനെ വധിച്ച് വാക്ക് നിറവേറ്റുന്നു. ഗോഹരണത്തിൽ പ്രധാനപങ്ക് വഹിച്ച ദ്യോവ് എന്ന വസു എട്ടാമത്തെ പുത്രനായി ജനിക്കുകയും ഈ കുഞ്ഞിനെ കൊല്ലുന്നത് ശന്തനു തടയുകയും ചെയ്യുന്നതോടെ ഗംഗാദേവി കുട്ടിയുമായി മറയുന്നു.ഈ കുട്ടിയാണ് പിന്നീട് ഗംഗാദത്തൻ, ദേവവൃതൻ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ഭീഷ്മർ. മഹാഭാരതയുദ്ധത്തിൽ ഭീഷ്മരേ അർജ്ജുനൻ ശിഖണ്ഡിയേ മുൻനിർത്തി വധിച്ചതോടെ തങ്ങളുടെ സഹോദരനെ ചതിപ്പ്രകാരം വധിച്ചുവെന്നാരോപിച്ച് വസുക്കൾ അർജ്ജുനനെ സ്വന്തം മകൻ്റെ കയ്യാൽ വധിക്കപ്പെടട്ടെയെന്ന് ശപിക്കുന്നു. ആ ശാപമാണ് ഈ വിധം യാഥാർത്ഥ്യമായതെന്ന് അറിയിക്കുന്ന ഉലൂപി തൻ്റെ മായാശക്തിയാൽ അർജ്ജുനനെ ജീവിപ്പിക്കുന്നു.ഉണ്ടായ വിവരങ്ങളൊക്കെയറിഞ്ഞ് സന്തോഷിക്കുന്ന അർജ്ജുനൻ ഭാര്യമാരോടും മകനോടുമൊപ്പം കുതിരയുമായി ഹസ്തിനപുരത്തേക്ക് മടങ്ങുന്നു. യാഗത്തിൽ പങ്കെടുത്ത് ഹസ്തിനപുരത്ത് കുറച്ചുനാൾ ചിലവിട്ട ശേഷം അമ്മയുമൊത്ത് ബഭ്രുവാഹനൻ തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും, വീണ്ടും വളരെക്കാലം രാജ്യം ഭരിക്കുകയും ചെയ്യുന്നു. അവലംബം |
Portal di Ensiklopedia Dunia