ആർട്ടിക്![]() ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. ഡെന്മാർക്കിന്റെ അധീനപ്രദേശമായ ഗ്രീൻലൻഡ് ദ്വീപും അമേരിക്കയുടെ അലാസ്ക സംസ്ഥാനവും കാനഡ, റഷ്യ, ഐസ്‌ലൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല. ആർട്ടിക്ക് സർക്കിളിനു (66° 33'N) വടക്കായി സ്ഥിതി ചെയ്യുന്ന പാതിരാസൂര്യനും ധ്രുവരാത്രിയും കാണാൻ പറ്റുന്ന പ്രദേശങ്ങളാണിവ. ഇവിടെ ഏറ്റവും ചൂടു കൂടിയ മാസമായ ജൂലൈയിൽ താപനില 10 °C (50 °F)നും താഴെയാണ്; വടക്കേ അറ്റത്തുള്ള ട്രീലൈൻ പൊതുവേ ഏകതാപപ്രദേശങ്ങളിലൂടെ ഈ പ്രദേശം ചുറ്റിവരഞ്ഞ് സ്ഥിതിചെയ്യുന്നു.[1][2] തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ. ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.[3][4] ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന സൂപ്ലാങ്ക്ടൺ, ഫൈറ്റോപ്ലാങ്ക്ടൺ ജീവികൾ,[5] മീനുകൾ, ജല സസ്തനികൾ, പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia