ഇരുമ്പകം
വംശനാശത്തിന്റെ വക്കിലുള്ള ഒരിനം വൻമരമാണ് കേരളത്തിൽ കാണപ്പെടുന്ന ഇരുമ്പകം (ശാസ്ത്രീയനാമം: Hopea wightiana). (Hopea ponga (Dennst.)Mabb.)ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം നിത്യഹരിതമാണ്. സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്[1]. ഇംഗ്ലീഷിൽ പൊംഗ (ponga) എന്നു വിളിക്കും. വിവരണംനനവാർന്ന ഭൂമിയിലാണ് ഇരുമ്പകം വളരുന്നത്. നിത്യഹരിതമെങ്കിലും അപൂർവ്വമായി മാത്രം വേനലിൽ ഇവ ഇല പൊഴിക്കുന്നു. ഏകാന്തരമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 15 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. വേനൽക്കാലത്താണ് സസ്യം പുഷ്പിക്കുന്നത്. പൂക്കൾ ദ്വിലിംഗങ്ങളാണ്. തടിക്ക് ഈടും ബലവും ഭംഗിയും കുറവാണ്. കഠിനമായ വേനലും അതിശൈത്യവും വൃക്ഷത്തിനു താങ്ങാനാകില്ല. സ്വാഭാവികമായ പുനരുത്ഭവം കുറവാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Hopea wightiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia