നീരാൽ
സെലാസ്ട്രേസീ (Celastraceae) സസ്യകുടുംബത്തിൽപ്പെടുന്ന വൻവൃക്ഷമാണ് നീരാൽ. (ശാസ്ത്രീയനാമം: Cassine kedarnathii). [1] ധാരാളം ജലം സംഭരിച്ചു വയ്ക്കുന്നതിനാൽ ഈ വൃക്ഷത്തെ തണ്ണിമരം അഥവാ നീരാൽ എന്നും വിളിക്കുന്നു. കേരളത്തിൽ അത്യപൂർവമായ ഈ വൃക്ഷം സൈലന്റ്‌വാലി വനാന്തരങ്ങളിൽ വിരളമായി കാണപ്പെടുന്നുണ്ട്. 80-100 വർഷം വരെ ആയുസ്സുള്ള ഈ വൃക്ഷത്തിന്റെ പ്രജനനം അത്യപൂർവമായെ നടക്കാറുള്ളൂ.വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തിൽ പുഷ്പങ്ങളും കായ്കളും ഉണ്ടാകാറുണ്ടെങ്കിലും തൈകൾ മുളയ്ക്കാത്തതിനാലാണ് വംശനാശഭീഷണി നേരിടുന്നത്. അത്യപൂർവമായ ഈ വൃക്ഷത്തെപ്പറ്റിയുള്ള പഠനങ്ങൾ പുരോഗമിച്ചു വരുന്നു. കേരളത്തില് തന്നെ അഞ്ചിൽ കൂടുതൽ കണ്ടതായി അറിവില്ല.[2] 1993-ൽ സൈലന്റ്വാലി വനാന്തരങ്ങളിൽ നീരാൽ വൃക്ഷത്തെ കണ്ടെത്തി നാമകരണം ചെയ്തത് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ശശിധരനാണ്. ഇവിടെ ധാരാളം നീരുറവകളുള്ള സ്ഥലത്താണ് ഈ വൃക്ഷം സമൃദ്ധമായി വളരുന്നത്. വരൾച്ച അനുഭവപ്പെടുന്നപ്രദേശങ്ങളിൽ ഇതു വളരുന്നില്ല. രൂപവിവരണം30 മീറ്ററോളം ഉയരത്തിൽ വളരുന്ന നീരാലിന്റെ കാതലിന് ഈടും ഉറപ്പും കുറവാണ്. പട്ടയ്ക്ക് ചാരകലർന്ന തവിട്ടു നിറമാണ്. ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. കട്ടിയുള്ള ഇലകളാണ്. ഇലഞെട്ടിനു് രണ്ടു സെ.മീറ്ററോളം നീളമുണ്ട്. ഞെട്ടിനു വളവുണ്ട്. എട്ടു സെ.മീറ്റർ നീളവും നാലു സെ.മീറ്റർ വീതിയുമുണ്ട്. മഞ്ഞുകാലത്ത് പൂക്കളുണ്ടാവും. മേയ്-ജൂണിൽ കായകള് പാകമാകും. ഫലത്തിനുള്ളില് ഒരു വിത്താണ് ഉള്ളത്. തൈകൾ മുളയ്ക്കാത്തതിനാലാണ് വംശനാശഭീഷണി നേരിടുന്നത്.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Cassine kedarnathii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Cassine kedarnathii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia