ഉത്സവം (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്സവം. ചിത്രത്തിന്റെ നിർമ്മാതാവ് എം.പി. രാമചന്ദ്രനായിരുന്നു. ഷീബ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1975 നവംബർ 21-ന് പ്രദർശനശാലകളിലെത്തി.[1]. ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം എ.ടി. ഉമ്മറാണ് നിർവ്വഹിച്ചത്. ക്യാമറ ജി വെങ്കിട്ടരാമനും ചിത്രസംയോജനം കെ നാരായണനും നിർവ്വഹിച്ചിരിക്കുന്നു. കഥാസാരംകുടിവെള്ളത്തിനായുള്ള ഒരു നാടിന്റെ കാത്തിരിപ്പും ഒരു റിസർവോയർ സ്ഥാപിക്കുന്നതിനിടയിൽ ആ തുരുത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. വാസു (കെ.പി. ഉമ്മർ), ഗോപി ( രാഘവൻ), ബാബു (വിൻസന്റ്) എന്ന മൂന്ന് കഥാപാത്രങ്ങളും അവരുടെ കാമുകിമാരായ ലീലയും (റാണി ചന്ദ്ര) സുമതിയും (ശ്രീവിദ്യ) ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളിലെ സ്നേഹവും കാമവും ഇഷ്ടവുമെല്ലാം ഈ യുവബന്ധങ്ങളിൽ ഇട കലരുന്നു. ധനാധിഷ്ടിതമായി മക്കളുടെ വിവാഹത്തെ കാണുന്ന കാരണവന്മാരും ഇതിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു. നാടിന്റെ വികസനത്തെക്കാൾ സ്വന്തം വളർച്ച കാണുന്ന രാഷ്ട്രീയനേതൃത്വവും ഇവിടെ വിമർശിക്കപ്പെടുന്നു. അഭിനേതാക്കൾ
ഗാനങ്ങൾപൂവച്ചൽ ഖാദറിന്റെ വരികൾക്ക് എ.ടി. ഉമ്മർ ഈണം നൽകിയിരിക്കുന്നു,
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ചിത്രം കാണുവാൻ |
Portal di Ensiklopedia Dunia