ഗുരു ഹർ കൃഷൺസിഖ് ഗുരുപരമ്പരയിലെ എട്ടാമത്തെ ഗുരു (23 July 1656 – 30 March 1664) ഏഴാം ഗുരുവും പിതാവുമായ ഗുരു ഹാർ റയിയുടെ മരണത്തെ തുടർന്ന് അഞ്ചാം വയസ്സിൽ അവരോധിതനായി.എറ്റവും പ്രായ കുറഞ്ഞ ഗുരുവായി സ്ഥാനമേൽക്കുകയായിരുന്നു. അതിനാൽ തന്നെ ബാൽ ഗുരു (ബാലഗുരു) എന്നും അറിയപ്പെടുന്നു. എട്ടാം വയസ്സിൽ പകർച്ചവ്യാധി ബാധയേറ്റ് മരണമടഞ്ഞു. കഷ്ടിച്ച് രണ്ടര വർഷം മാത്രം നീണ്ടു നിന്ന ഗുരുപദവി , പരമ്പരയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞതുമായിരുന്നു.
ശൈശവംഗുരു ഹർ റായിയുടെ ഇളയ മകനായി ജനനം . തന്റെ മരണത്തിനു തൊട്ട് മുമ്പ് ഗുരു ഹർ റായി ഇളയ മകനെ പിൻഗാമിയായി നിശ്ചയിക്കുകയായിരുന്നു. മൂത്ത മകൻ രാം റായി മുഗൾ ഭരണകൂടവുമായി രഞ്ജിപ്പിലോ രമ്യതയിലോ ആണെന്ന് ഗുരു സംശയിച്ചിരുന്നതിനാലാണ് രാമിനെ ഒഴിവാക്കി കൃഷൺ നിനെ ഗുരുവാക്കി നിശചയിച്ചത്.
മരണംദില്ലിയിൽ രാജ ജയ് സിംഗ് രണ്ടാമന്റെ അതിഥിയായി കഴിയുമ്പോൾ ധാരാളം ആളുകൾ ദർശനത്തിനായി ബാലഗുരുവിനെ കാണാൻ എത്തുമായിരുന്നു. ഒരു പകർച്ചവ്യാധിയുടെ പിടിയിലായിരുന്നു ദില്ലി അപ്പോൾ. ബാൽ ഗുരു ധാരാളം ആളുകളെ സുഖപ്പെടുത്തി .രോഗികളുമായുള്ള ഇടപെടലിൽ ആ കുഞ്ഞു ശരീരം രോഗ ബാധയേൽക്കുകയായിരുന്നു. വസൂരിയാണ് പിടിപ്പെട്ടത് എന്ന് പറയപ്പെടുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിൻഗാമിയെ നിശ്ചയിക്കാൻ ഗുരു തീരുമാനിച്ചു. ബാബ ബക്കല എന്ന് ഉരുവിടുക വഴി തന്റെ പിൻ ഗാമി ബാബ ബക്കൽ എന്ന ദേശത്ത് ഉണ്ടായിരിക്കുന്നതാണ് എന്ന് ഗുരു അറിയിക്കുകയായിരുന്നു. ചികിൽസിക്കപ്പെടാൻ വിസമ്മതിച്ച ബാലഗുരു അധികം താമസിയാതെ മരിച്ചു. References |
Portal di Ensiklopedia Dunia