ഗുരു ഹർ റായി
ഗുരു ഹർ റായി16 January 1630 – 6 October 1661).സിഖ് ഗുരു പരമ്പരയിലെ ഏഴാമത്തെ ഗുരു.പിതാമഹനും ആറാം ഗുരുവും ആയിരുന്ന ഹർ ഗോബിന്ദിന്റെ നിര്യാണത്തെ തുടർന്നാണ് സ്ഥാനാരോഹണം. 31ആം വയസ്സിൽ മരണമടയുന്നതിനു മുമ്പ് ഹർ റായി തന്റെ ഇളയ പുത്രനും അഞ്ചു വയസ്സുകാരനുമായിരുന്ന ഹർ കിഷനെ പിൻഗാമിയായി നിശ്ചയിക്കുകയായിരുന്നു അറാം ഗുരുവായിരുന്ന ഹർ ഗോബിന്ദിന്റെ മകൻ ബാബ ഗുർദിതയുടെ മകനാണ് ഹർ റായി.മാതാവ് നിഹൽ കൗർ. മാത കിഷൻ കൗർ ആണ് ഭാര്യ. രണ്ട് ആൺ മക്കളിൽ ഇളയവനായിരുന്ന ഹരികൃഷനായിരുന്നു പിൻഗാമിയും എട്ടാം ഗുരുവും സിഖ് സൈന്യാധിപൻപൊതുവിൽ സമാധാന പ്രിയനായിരുന്നു ഹർ റായി.എന്നാൽ പിതാമഹൻ തുടങ്ങി വച്ച സൈനികയോദ്ധ പാരമ്പര്യം ഹർ റായി തുടരുക തന്നെ ചെയ്തു. 1200 അംഗ സൈന്യത്തിന്റെ അധിപനായിരുന്നു ഹർ റായി. മുഗൾ സാമ്രാജ്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കൊന്നും ഹർ റായി നിന്നില്ല. ദാരാ ഷികോഹിനെ രക്ഷിക്കുന്നുഅർധ സഹോദരൻ ഔറംഗസേബുമായിഅധികാര വടംവലി നടക്കുന്നവേളയിൽ ദാരഷികോഹ് ഗുരു ഹർ റായിയെ സഹായത്തിനായി സമീപിച്ചു. പ്രതിരോധത്തിനായി മാത്രമെ സൈന്യത്തെ ഉപയോഗിക്കൂ എന്നു മുത്തഛന് ഗുരു വാക്കു കൊടുത്തിരുന്നു. അത് പ്രകാരം ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ ഗുരു സഹായിച്ചു. ഷിക്കോഹ് രക്ഷപ്പെട്ട ശേഷം എല്ലാ കടത്തു വള്ളങ്ങളും നദി കരയിൽ ഒളിപ്പിക്കാനാണ് ഗുരു സൈന്യത്തെ ഉപയോഗിച്ചത്. ഒരു വെടി പോലും ഉതിർക്കാതെയായിരുന്നു ഈ സൈനിക സഹായം. മുഗളന്മാരുമായിഗുരു ഹർ ഗോബിന്ദിന്റെ സൈന്യം വധിച്ച മുഗൾ സൈനികനായ മുഖ് ലിസ് ഖാന്റെ മകൻ യാർബെഗ് ഖാൻ ആയിരം പേരടങ്ങുന്ന സൈന്യവുമായി ഗുരു ഹർ റായിയെ ആക്രമിക്കുകയുണ്ടായി. വളരെ ചെറിയ ഒരു സൈന്യമാത്രമേ ഗുരുവിന്റെ വ്യൂഹത്തിൽ അപ്പഴുണ്ടായിരുന്നൂള്ളൂ എങ്കിലും അവർ ധീരമായി മുഗളരെ പൊരുത്തി തോൽപ്പിച്ചു. പ്ർാധ സഹോദരൻ ദാരഷികോഹിനെ സഹായിച്ച കുറ്റത്തിനു ഔറംഗസേബിന്റെ കോപത്തിനു ഗുരു പാത്രമാവുകയായിരുന്നു. മുസ്ലീം വിരുദ്ധ വചനകൾ അടങ്ങിയതാണ് സിഖ് വേദമായ ഗുരു ഗ്രന്ഥ് സാഹിബ്എന്നതായിരുന്നു ഒരു ആരോപണം |
Portal di Ensiklopedia Dunia