ജൈമിനി
പ്രാചീന ഭാരതത്തിലെ മീമാംസാ ദാർശനികനായിരുന്നു ജൈമിനി. ജൈമിനിയുടെ പ്രധാന കൃതികൾപൂർവ മീമാംസ സൂത്രങ്ങൾവേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മീമാംസ ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്. രണ്ട് മീമാംസകൾ ഉണ്ട്. പൂർവ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർന്നിട്ടുണ്ട്. പൂർവ്വമീമാംസ, മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ് മീമാംസയുടെ സ്ഥാപകൻ. മീമാംസാ ദർശനങ്ങൾക്ക് അടിസ്ഥാനമാണ് പൂർവ മീമാംസ സൂത്രങ്ങൾ.മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം[1] ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. 6നു 2നും ഇടക്കാണെന്നാണ് മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത് ജൈമിനീ ഭാരതംമഹാഭാരതത്തിന്റെ ഭാഷ്യമായി രചിക്കപ്പെട്ട ജൈമിനീ ഭാരതത്തിലെ അശ്വമേധപർവ്വം ശ്രദ്ധേയമാണ്. [2] ജൈമിനീ സൂത്രങ്ങൾഉപദേശ സൂത്രങ്ങൾ എന്നും അറിയപ്പെടുന്ന ഈ കൃതി ജൈമിനീയ ജ്യോതിഷത്തിൻറെ അടിസ്ഥാനഗ്രന്ഥമാണ് . [3] പരാമർശങ്ങൾവേദവ്യാസനിൽ നിന്നും സാമവേദം പഠിച്ചവനാണു ജൈമിനി എന്ന് ഐതിഹ്യമുണ്ട്.[4] മാർക്കണ്ഡേയ പുരാണത്തിൽ ജൈമിനിയും മാർക്കണ്ഡേയനും തമ്മിലുള്ള സംവാദങ്ങൾ പരാമർശിച്ചിരിക്കുന്നു. [5]
അവലംബം
|
Portal di Ensiklopedia Dunia