മലപ്പുറം ജില്ലയിലെനിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തുവ്വൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.[1]വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.[2]
ചരിത്രം
ചരിത്രപ്രാധാന്യമുള്ള മലപ്പുറം ജില്ലയിലെ ഒര പ്രദേശമാണ് തുവ്വൂർ. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.[3] പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 39 ആണ് ഇവിടുത്തെ പ്രധാന റോഡ്. ഗ്രാമത്തിലൂടെ റയിൽവേ പാതയും കടന്നു പോകുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് 9 കിലോമീറ്റർ ദൈർഘ്യമുള്ള ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നു.[3]