നാന പാട്ടേക്കർ (ജനനം – ജനുവരി 11951) പ്രശസ്തനായ ഇന്ത്യൻ ചലചിത്ര താരവും സംവിധായകനുമാണ് നാന പട്ടേക്കർ.
ഒരു പെയിൻററായ ദങ്കാർ പാട്ടേക്കറുടെയും അദ്ദേഹത്തിൻറെ പത്നി സംഗണ പാട്ടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെമുരുദ് ജഞ്ജിറയിൽ ജനിച്ചു. (യഥാർത്ഥ നാമം – “വിശ്വനാഥ് പാട്ടേക്കർ”) Sir J. J. institute of Applied Artsൽ നിന്ന് ബിരുദം നേടിയ പാട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പാട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സംവിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്. നീലകാന്തി പാട്ടേക്കറെയാണ് നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് മൽഹർ പാട്ടേക്കർ.
1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.
അവാർഡുകൾ
1990: മികച്ച സഹനടനുള്ള ഫിലിഫെയർ അവാർഡ്
1990: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
1992: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
1995: മികച്ച നടനുള്ള ഫിലിഫെയർ അവാർഡ്
1995: മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
1995: മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
1997: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
2004: മികച്ച നടനുള്ള BFJA അവാർഡ് (അബ് തക് ചപ്പൻ)'[1]
2006: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
2006: മികച്ച വില്ലനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിംഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ.[2]