തെങ്ങിന്റെ ഫലമാണ് തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടും ചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയ ചിരട്ടയും വെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ് തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് (പൊതിച്ച്) വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.
നിരുക്തം
float
പാലി ഭാഷയിലെ നാരികേളം (നാരുകൾ ഉള്ള ഫലം) എന്നപദത്തിൽ നിന്നാണ് നാളികേരം ഉണ്ടായത്. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെൻകായ് എന്ന പദം കൂടുതൽ പ്രചാരം നേടിയപ്പോൾ നാരികേളത്തിലെ വർണ്ണങ്ങൾക്ക് സ്ഥാനഭ്രംശം ഉണ്ടായി. അങ്ങനെ നാളികേരം ആയിത്തീർന്നു.[1]
തെങ്ങിന്റെ പ്രഭവസ്ഥാനം മലയായാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ‘ന്യോർകാലി’ എന്ന മലയൻ പദത്തിൽ നിന്നാണ് ‘നാരികേലി’ എന്ന സംസ്‌കൃതപദം ഉണ്ടായത്. അത് ലോപിച്ച് മലയാളത്തിൽ ‘നാളികേരം’ എന്നാവുകയും ചെയ്തു.[2][3]
നല്യതേകേന വായുനാ ഈര്യതേ ഇതി നാലികേര: എന്ന് സംസ്കൃതത്തിൽ നാലികേരത്തെ വർണിക്കുന്നു. ലകാരത്തെ ളകാരമാക്കി ഉച്ചരിക്കുന്ന ശൈലി പണ്ടുമുതലേ ഉണ്ട്. നാലികേര എന്ന സംസ്കൃത പദം നാളികേര: എന്ന് ഉച്ചരിക്കപ്പെടുകയും മലയാളത്തിൽ ‘നാളികേരം’ എന്നായിമാറുകയും ചെയ്തു. വർണഭ്രംശം സംഭവിച്ച സംസ്കൃത പദമായ നാരികേല: യിൽ നിന്ന് ഹിന്ദി പദമായ നാരിയൽ, ബംഗാളിപദമായ നാരികേൽ എന്നിവ ഉണ്ടായി എന്നും കരുതപ്പെടുന്നു.
ചരിത്രം
കേരളത്തിൽ പ്രാചീന കാലത്ത് തെങ്ങ് ഉണ്ടായിരുന്നതായി തെളിവില്ല. സംഘകാലത്ത് പറയുന്ന നെയ്തലും മരുതവും (ഇടനാടും, കടലോരവും) കടൽ നീങ്ങി ഉണ്ടായവയാണ്. കുറിഞ്ചി തിണയിൽ (മലകൾ) തെങ്ങ് വളരില്ല. അതായത് തെങ്ങ് എങ്ങു നിന്നോ വന്നു ചേർന്നതായിരിക്കണം. അങ്ങനെ അത് മരുതം നെയ്തൽ എന്നീ തിണകളിൽ സ്ഥാനം പിടിച്ചു. ആദ്യകാലങ്ങളിൽ ഈ തെങ്ങുകൾ എങ്ങനെയോ വളരുകയായിരുന്നിരിക്കണം. ഡച്ചുകാരാണ് മലയാളികളെ ശാസ്ത്രീയമായ രീതിയിൽ തെങ്ങു കൃഷി പഠിപ്പിച്ചത് [4]
സംഘകാലത്ത് നെടുംചേരലാതന്റെ കാലത്താണ് തെങ്ങുകൃഷി വ്യാപകമായതെന്നും അഭിപ്രായമുണ്ട്. ഏ.ഡി. 120 ൽ ആണിത്. തെങ്ങിന്റെ പ്രഭവകേന്ദ്രം മലയ ആണെന്നും,മലയ ഭാഷയിലെ ന്യോർകാലി ആണ് സംസ്കൃതത്തിൽ നാരികേലി ആയതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.[5]
തേങ്ങ പൊട്ടിച്ച് ഉണക്കാനിട്ടിരിക്കുന്നുതേങ്ങ ചിരകിയത്
തേങ്ങാപ്പാൽ
കേരളത്തിൽ ഒരു സദ്യക്ക് വേണ്ടിയുള്ള തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നു
തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയർ.
കൊപ്ര
തേങ്ങയുടെ കാമ്പ് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു.
കൊപ്രയിൽ 72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു[6]..
പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട് . വടക്കൻ കേരളത്തിൽ "ബോഡ" എന്നും.
കൊപ്ര പിണ്ണാക്ക്
കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. യാന്ത്രികമായി വെളിച്ചെണ്ണ വേർതിരിച്ച് ഉണ്ടാക്കുന്ന പിണ്ണാക്കിൽ 8 - 12 ശതമാനം വെളിച്ചെണ്ണയും 22 ശതമാനം മാംസ്യവും അടങ്ങിയിരിക്കും. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്.[7] എളുപ്പം തീപിടിക്കുന്ന വസ്തുവാണ് കൊപ്ര പിണ്ണാക്ക്.
വേര് വന്നുതുടങ്ങിയ തേങ്ങയുടെ അകത്ത് കാണുന്ന ഗോളാകൃതിയിലുള്ള ഖരപദാർത്ഥമാണ് പൊങ്ങ്. തെങ്ങിൻതൈയ്ക്ക് വളരാനാവശ്യമായ പോഷകം നൽകുന്നത് പൊങ്ങ് ആണ്. ഒരു ഭക്ഷണപദാർത്ഥമായും പൊങ്ങ് ഉപയോഗിക്കുന്നു.
പോഷകമൂല്യം
നാളികേരം(പരിപ്പ്) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു[8]
കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം. ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്. ശുക്ലം വർദ്ധിപ്പിക്കുന്നു. ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്. തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.[9]
ഉല്പാദനം
ഏറ്റവും അധികം തേങ്ങ ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങൾ— ഐക്യരാഷ്ട്രസഭ ഭക്ഷ്യ കൃഷി സംഘടനയുടെ 2010-ലെ കണക്കുകൾ പ്രകാരം
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure, A = Aggregate (may include official, semi-official or estimates);
↑മാതൃഭൂമി തൊഴിൽ വാർത്ത -ഹരിശ്രി 2008 സെപ്റ്റംബർ പേജ് 28
↑HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 43–44. {{cite book}}: Cite has empty unknown parameter: |coauthors= (help)