പാവൂർ
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാവൂർ. വോർക്കാടി പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1] ജനസംഖ്യ2001 ലെ സെൻസസ് പ്രകാരം പാവൂരിലെ ആകെയുള്ള ജനസംഖ്യ 6916 ആണ്. അതിൽ 3433 പുരുഷന്മാരും 3483 സ്ത്രീകളും ആണ്. കേരളത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭാഷവിവിധ ഭാഷകൾ ഉപയോഗിക്കുന്നുണ്ടിവിടെ. മലയാളം, കന്നട, തൂളു, കൊങ്കണി എന്നിവ കൂടാതെ കുടിയേറ്റ തൊഴിലാളികൾ ഹിന്ദിയും തമിഴും സംസാരിക്കുന്നു. കാര്യനിർവഹകണംകാസർഗോഡ് ജില്ലയിൽപ്പെട്ട മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വിദ്യാഭ്യാസംപാവൂർ ഗ്രാമത്തിലെ യുവജനത വളരെ വിദ്യാഭ്യാസ സമ്പന്നരാണ്. ഇവിടുത്തെ സാക്ഷരത 90 ശതമാനത്തിൽ കൂടുതലാണ്. ഒരു നാലു കിലോമീറ്റർ വൃത്ത പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.
ഏ എൽ പി സർക്കാർ സ്കൂൾ ആണ് മഞ്ചേശ്വരത്തെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസം സ്ഥാപനം. ഗതാഗതംമംഗലാപുരത്തേക്ക് പോകുന്ന നാഷ്ണൽ ഹൈവേ 66 ഇവിടുത്തെ പ്രാദേശിക റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളവും ഉണ്ട്. അവലംബം
|
Portal di Ensiklopedia Dunia