കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ 1961 - ൽ രൂപീകൃതമായ പഞ്ചായത്താണ് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു.24.4 ച.കി.മീ.ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൂടാതെ ഒരു കടലോര ഗ്രാമവുമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം ഇവിടെയാണ്. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ചേശ്വരം.