ബിഗിൽ (ചലച്ചിത്രം)

ബിഗിൽ
ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംആറ്റ്ലി കുമാർ
കഥആറ്റ്ലി കുമാർ
എസ്സ്. രമണ ഗിരിവാസൻ
തിരക്കഥആറ്റ്ലി കുമാർ
Story byആറ്റ്ലി കുമാർ
നിർമ്മാണംകൽപ്പാത്തി എസ്സ്. അഘോറാം
കൽപ്പാത്തി എസ്സ്. ഗണേഷ്
കൽപ്പാത്തി എസ്സ്. സുരേഷ്
അഭിനേതാക്കൾവിജയ്
നയൻതാര
ജാക്കി ഷെറോഫ്
കതിർ
വിവേക്
ആനന്ദരാജ്
യോഗി ബാബു
ഡാനിയേൽ ബാലാജി
ഛായാഗ്രഹണംജി .കെ. വിഷ്ണു
Edited byറൂബൻ
സംഗീതം(ഗാനങ്ങൾ) എ. ആർ. റഹ്മാൻ

(പശ്ചാത്തല സംഗീതം) എ.ആർ.റഹ്മാൻ

ഖുതുബ് ഇ കൃപ
നിർമ്മാണ
കമ്പനി
എജിഎസ്സ് എൻറ്റെർടൈൻമെൻറ്റ്
വിതരണംസ്ക്രീൻ സീൻ മീഡിയ എൻറ്റർടൈൻമെൻറ്റ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്
മാജിക് ഫ്രെയിംസ്(കേരളം)
റിലീസ് തീയതി
25 ഒക്ടോബർ 2019
Running time
177 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹180 കോടി
ബോക്സ് ഓഫീസ്₹300 കോടി

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2019 ഒക്ടോബർ 25ന് പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷ കായിക ആക്ഷൻ ചലച്ചിത്രമാണ് ബിഗിൽ(തമിഴ്:பிகில்,മലയാളം:വിസിൽ). ആറ്റ്ലി കുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ വിജയ്, നയൻതാര, ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെരി, മെർസൽ എന്നീ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി കുമാറും, വിജയും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ഇത്. ദളപതി 63 എന്ന് താത്കാലികമായി പേരിട്ടിരുന്ന ഈ ചിത്രത്തിന് 2019 ജൂൺ 21നാണ് ഔദ്യോഗികമായി ബിഗിൽ എന്ന പേര് പ്രഖ്യാപിച്ചത്. 2009ൽ റിലീസ് ചെയ്ത വില്ല് എന്ന ചിത്രത്തിന് ശേഷം വിജയുടെ നായികയായി നയൻതാരയെത്തിയ ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് എ. ആർ. റഹ്മാനാണ്. വിജയിയുടെ ഇതിനു മുൻപ് പുറത്തിറങ്ങിയ മെർസൽ, സർക്കാർ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചതുംഎ.ആർ. റഹ്മാനായിരുന്നു.പെൺകുട്ടികൾ അടങ്ങുന്ന ഒരു ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചത്. സ്ക്രീൻ സീൻ മീഡിയ എൻറ്റർടൈൻമെൻറ്റ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണം ചെയ്തു.മികച്ച പ്രതികരണമാണ് പ്രദർശനശാലകളിൽ നിന്നും ഈ ചിത്രത്തിന് ലഭിച്ചത്.2019ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ബിഗിൽ.

2019 ജനുവരി 21 ന് ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം 2019 ഒക്ടോബർ മാസത്തിൽ പൂർത്തിയാക്കി. 2019 ഒക്ടോബർ 25ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.സൺ ടിവി ആണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് ചാനൽ ടെലിവിഷൻ സംപ്രേഷണാവകാശം നേടിയത്.ഇതിനു മുൻപ് വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിൻറ്റേയും സാറ്റലൈറ്റ് റൈറ്റ് സൺ ടിവിയ്ക്ക് ആയിരുന്നു.

കഥാസാരം

മൈക്കിൾ(വിജയ്) ഒരു ലോക്കൽ റൗഡിയാണ്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി കത്തിയെടുത്ത തന്റെ അച്ഛൻ രായപ്പൻറ്റെ പാത പിന്തുടരുന്ന മകൻ. ഒരു റസിഡൻഷ്യൽ കോളനിയിൽ ആണ് മൈക്കിൾ താമസിക്കുന്നത്. അവിടുള്ള ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നത് മൈക്കിളാണ്. അയാൾ സ്നേഹിക്കുന്ന പെൺകുട്ടിയാണ് ഏയ്ഞ്ചൽ (നയൻതാര). ഏയ്ഞ്ചലിൻറ്റെ അച്ഛൻ അവളുടെ കല്യാണം നടത്താൻ ശ്രമിക്കുമ്പോഴെല്ലാം മൈക്കിൾ അത് മുടക്കുന്നു. അങ്ങനെ ഇരിക്കെ മൈക്കിലിൻറ്റെ സുഹൃത്ത് കതിർ(കതിർ) മൈക്കിലിനെ കാണുവാൻ വരുന്നു. അവൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആണ്. ആ ടീമിലുള്ള അംഗങ്ങളും കതിരിൻറ്റെ കൂടെ വരുന്നുണ്ട്. ദേശീയ തലത്തിൽ ഡെൽഹിയിൽ പോയി മത്സരിക്കാനാണ് അവരുടെ ഉദ്ദേശം. അതിനായ് ആണ് കതിർ അവർക്ക് പരിശീലനം നൽകുന്നത്. മൈക്കിളും,കതിരും കൂടെ കാറിൽ പോകുമ്പോൾ ഡാനിയൽ (ഡാനിയൽ ബാലാജി) എന്ന ഗുണ്ടയും അവന്റെ സംഘവും മൈക്കിളിനേയും,കതിരിനേയും ആക്രമിക്കുന്നു. ആ ആക്രമണത്തിൽ കതിര് പരിക്ക് പറ്റി ആശുപത്രിയിൽ ആകുന്നു. അവൻറ്റെ നട്ടെല്ല് തകർന്നത് കൊണ്ട് ദേശീയ തലത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ അവന്റെ ടീമിന് കളിക്കാൻ സാധിക്കില്ല. പരിശീലനത്തിന് ഒരാളെ അത്യാവശ്യമായി വരുന്നു. കതിരിനെ കാണുവാൻ വരുന്ന അവന്റെ മേലാധികാരിയോട് ബിഗിൽ നല്ലൊരു ഫുട്ബോൾ പ്ലെയർ ആണെന്നും, അയാളെ എല്ലാവരും ബിഗിൽ എന്നാണ് വിളിക്കുന്നത് എന്നു, ബിഗിലിൻറ്റെ ഭൂതകാലവും പറയുന്നു.

ഇവിടെ മൈക്കിളിന്റെ അച്ഛൻ രായപ്പൻറ്റെ രംഗപ്രവേശം ആണ്. അയാൾ വലിയൊരു ഗുണ്ടാത്തലവൻ ആണ്. അയാൾക്ക് ചെറുതായി വിക്കുണ്ട്. അലക്സും(ഐ.എം വിജയൻ), അയാളുടെ മകൻ ഡാനിയലും രായപ്പൻറ്റെ ശത്രുക്കളാണ്. താൻ ഒരു ഗുണ്ട ആണെങ്കിലും തന്റെ മകൻ ബിഗിലിനെ ലോകം അറിയുന്ന ഒരു ഫുട്ബോൾ കളിക്കാരൻ ആകി തീർക്കണം എന്ന് അയാളുടെ ആഗ്രഹം. ദേശീയ തലത്തിൽ കളിക്കാൻ പോകാനുള്ള ലിസ്റ്റിൽ ബിഗിലിന്റെയും, സുഹൃത്തുക്കളുടേയും പേര് ഉൾപ്പെടെത്തുന്നില്ല.

ഫുട്ബോൾ ബിസിനസായി കാണുന്ന ശർമ്മയെ (ജാക്കി ഷറഫ്) ഭീഷണിപ്പെടുത്തി ബിഗിലിന്റെയും, സുഹൃത്തുക്കളുടേയും പേരുകൾ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു. മൈക്കിളിനേയും, സുഹൃത്തുക്കളേയും ദേശീയ തലത്തിൽ കളിക്കാൻ ആയി ഡെൽഹിയിലേക്ക് പോകുവാൻ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കുവാൻ എത്തിയ രായപ്പനെ അലക്സും, ഡാനിയലും ചേർന്ന് കൊലപ്പെടുത്തുന്നു. അവിടെ വെച്ച് മൈക്കിൾ അലക്സിനെ കൊല്ലുന്നു. അലക്സിനെ കൊന്ന മൈക്കിളിനെ ഇല്ലാതാക്കാൻ ആണ് ആദ്യം ഡാനിയൽ മൈക്കിളിനേയും,കതിരിനേയും ആക്രമിച്ചത്. ഒരു കൊലയാളിയായി മാറിയ മൈക്കിൽ ബിഗിലിന്റെ ഫുട്ബോളിലെ ഭാവി നഷ്ടമാകുന്നു. തന്റെ അച്ഛന് പകരക്കാരൻ എന്ന പോലെ മൈക്കിൾ രായപ്പൻ ഗുണ്ടയായി മാറുന്നു. ഇവിടെ ഈ ചിത്രത്തിന്റെ ഇടവേള ആണ്.

ഇടവേളയ്ക്കു ശേഷം കതിരിൻറ്റെ നിർബന്ധത്തിന് വഴങ്ങി മൈക്കിൾ വനിതാ ഫുട്ബോൾ ടീമിനൊപ്പം അവരെ പരിശീലിപ്പിക്കാൻ വേണ്ടി ഡെൽഹിയിലേക്ക് പോകുന്നു. ഒപ്പം അയാളുടെ സുഹൃത്തുക്കളും, ഏയ്ഞ്ചലും. അവിടെയുത്തുന്ന ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് മൈക്കിളിനെ തീരെ ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് തന്നെ അവർ ആദ്യത്തെ മത്സരത്തിൽ പരാജയം ഏറ്റു വാങ്ങുന്നു.

തുടർന്ന് പരിശീലകൻ എന്ന പദവി രാജി വെയ്ക്കാൻ ഒരുങ്ങുന്ന മൈക്കിൾ അറിയുന്നു എല്ലാ പ്രശ്നങ്ങൾക്ക് കാരണക്കാരൻ ശർമ്മയാണെന്ന്. പിന്നീട് മാച്ച് ജയിക്കണമെന്നുള്ള വാശി മൈക്കിളിൽ ഉണ്ടെകുന്നു. അതിനായ് തന്റെ ഫുട്ബോൾ ടീമിലുള്ള പെൺകുട്ടികളുമായ് ഒരു പന്തയത്തിൽ ഏർപ്പെട്ട് വിജയം നേടുന്നു. തുടർന്ന് ആ പെൺകുട്ടികളെ മൈക്കിൾ പരിശീലിപ്പിക്കുന്നു. പ്രണയം നിരിസിച്ചതിൻറ്റെ പേരിൽ കാമുകന്റെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയേയും, തന്റെ ഫുട്ബോളിലുള്ള ആഗ്രഹങ്ങളെല്ലാം ഒതുക്കി വച്ച് ഭർത്താവിന്റെ ഇഷ്ടത്തിന് ജീവിക്കുന്ന വേറൊരു പെൺകുട്ടിയേയും മൈക്കിൾ ഈ ടീമിലേക്ക് ഉൾപ്പെടുത്തുന്നു. മാച്ചിൻറ്റ തലേന്ന് രാത്രി ഡാനിയൽ ടീമിലുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അവളിൽ മയക്ക മരുന്ന് കുത്തി വെയ്ക്കുന്നു. ഇതേ തുടർന്ന് മൈക്കിൾ ഡാനിയലിനെ നേരിടാൻ പോകുന്നു. ഡാനിയലിനെ കൊല്ലാൻ തുടങ്ങിയ മൈക്കിൾ ഡാനിയലിന്റെ മകളെ ഓർത്തു വെറുതെ വിടുന്നു. തുടർന്ന് നടന്ന മത്സരത്തിന്റെ തുടക്കത്തിൽ മൈക്കിളിന്റെ ടീം പരാജയപ്പെടുന്നു. മൈക്കിൾ തന്റെ ടീമിലുള്ള അംഗങ്ങളെ മാനസികമായി പരിഹസിച്ചു അവരിൽ വാശി ഉണ്ടാക്കുന്നു. തുടർന്ന് നടന്ന മത്സരത്തിൽ എതിർ ടീമിനെ പരാജയപ്പെടുത്തി മൈക്കിളിന്റെ ടീം വിജയിച്ച് കപ്പ് സ്വന്തമാക്കുന്നു. മൈക്കിളിൻറ്റേയും,ടീം അംഗങ്ങളുടേയും ആഹ്ലാദ പ്രകടനങ്ങൾ ദൃശ്യമാകുന്ന ഷോട്ടിന് മുകളിൽഡെഡിക്കേറ്റ് റ്റു ആൾ വിമൺ എന്ന് എഴുതി കാണിക്കുന്നിടത്ത് ഈ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ

  • വിജയ്...മൈക്കിൾ രായപ്പൻ (ബിഗിൽ)/രായപ്പൻ(മൈക്കിളിന്റെ അച്ഛൻ)
  • നയൻതാര...ഏയ്ഞ്ചൽ ആശിർവാദം
  • ജാക്കി ഷെറോഫ്...കെ.ജെ ശർമ്മ
  • കതിർ...കതിർ
  • വിവേക്...നേസി
  • ജ്ജാനസംബന്ദം...ആശിർവാദം /ഏയ്ഞ്ചലിൻറ്റെ അച്ഛൻ
  • രമ... മിസ്സിസ് ആശിർവാദം/ഏയ്ഞ്ചലിൻറ്റെ അമ്മ
  • പൂവയ്യാർ
  • ആനന്ദരാജ്...ആനന്ദ്/ രായപ്പൻറ്റെ സുഹൃത്ത്
  • റിധി രമേശ്
  • ഇന്ദുജ...വെംബു
  • റെബ മോണിക്ക ജോൺ... അനിത
  • രോഹിണി...അനിതയുടെ അമ്മ
  • കനിമൊഴി... കനിമൊഴി
  • ശോഭന... ശോഭന
  • ദേവദർശിനി...എലിസബത്ത്
  • രാജ്കുമാർ
  • യോഗി ബാബു...ഡൊണാൾഡ് / മൈക്കിളിൻറ്റെ സുഹൃത്ത്
  • മാത്യു വർഗീസ്...

പൊലീസ് ഇൻസ്പെക്ടർ

  • ആത്മ പാട്രിക്
  • ഐ.എം വിജയൻ...അലക്സ്
  • ഡാനിയേൽ ബാലാജി... ഡാനിയൽ /അലക്സിൻറ്റെ മകൻ
  • അമൃത അയ്യർ...തെൻട്രൽ
  • കീർത്തന...മൈക്കിളിൻറ്റെ റെസിഡൻഷ്യൽ നിവാസി
  • പ്രജുന സാറ...മേരി /എലിസബത്തിൻറ്റെ മകൾ
  • വർഷ ബൊല്ലമ്മ...ഗായത്രി സുദർശൻ
  • ഗായത്രി റെഡ്ഡി
  • ഇന്ദ്രജ ശങ്കർ...പാണ്ഡ്യമ്മ
  • മനോബാല...ഏയ്ഞ്ചലിൻറ്റെ പ്രൊഫസർ
  • അബി ശ്രാവൺ...ജോൺ
  • ടിം. എം.കാർത്തി...ശർമ്മയുടെ അസിസ്റ്റന്റ്
  • ജോർജ് മര്യാൻ...ഫാദർ
  • മാത്യു വർഗീസ്... പോലീസ് ഇൻസ്പെക്ടർ
  • അനീഷ് കുരുവിള...ഡൽഹി പോലീസ് ഇൻസ്പെക്ടർ
  • വിനയ സേഷൻ... ഗോൾ കീപ്പർ
  • സത്യ ജഗന്നാഥൻ...കമാൻഡർ
  • എ.ആർ. റഹ്മാൻ...സിങ്കപ്പെണ്ണേ എന്ന ഗാനത്തിൽ
  • ആറ്റ്ലി... സിങ്കപ്പെണ്ണേ എന്ന ഗാനത്തിൽ

നിർമ്മാണം

2019 ജനുവരി 21നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.അനിൽ അരശാണ് സംഘട്ടനം സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റലിയുടെ മിക്ക ചിത്രങ്ങളും എഡിറ്റ് ചെയ്തിട്ടുള്ള റൂബനാണ് ഈ ചിത്രവും എഡിറ്റ് ചെയ്ത്.ജി.കെ വിഷ്ണു ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തു.മെർസൽ എന്ന ചിത്രത്തിന് ശേഷം ആറ്റലിയും,റൂബനും,ജി.കെ വിഷ്ണുവും ഒന്നിക്കുന്ന ചിത്രമാണ് ഇത്. 2009ൽ പ്രദർശനത്തിനെത്തിയ വില്ല് എന്ന ചിത്രത്തിൽ ആണ് ഇതിനു മുൻപ് നയൻതാര വിജയിയുടെ നായികയായത്.അതിനു ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിൽ വിജയ് പെൺകുട്ടികൾ അടങ്ങുന്ന ഒരു ഫുട്ബോൾ ടീമിന്റെ പരിശീലിപ്പിക്കാൻ എത്തുന്ന കോച്ചിന്റെ വേഷത്തിലാണ് എത്തിയത്.

റിലീസ്

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് 2019 ജൂൺ 21നാണ്. ആരാധകരും,പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് ഇത് സ്വീകരിച്ചത്. ആറ്റ്ലിയാണ് വിജയിക്കുള്ള പിറന്നാൾ സമ്മാനമായി പോസ്റ്റർ പുറത്തു വിട്ടത്.പോസ്റ്ററിൽ വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് അൽപ്പം നര കയറിയ, മുണ്ടും ഷർട്ടുമണിഞ്ഞ് കസേരയിൽ ഇരിക്കുന്നു.രണ്ടാമത്തേത് ചെറുപ്പകാരനാണ്. ഫുട്‌ബോൾ ജഴ്‌സിയണിഞ്ഞാണ് ഈ കഥാപാത്രം പോസ്റ്ററിൽ അവതരിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലർ 2019 ഒക്ടോബർ 12ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്തു.ആക്ഷനും പ്രണയവും സ്പോർട്സും ഒത്തുചേർന്ന് ഒരുക്കിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.2019 ഒക്ടോബർ 25 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

ഓവർസീസ് റെക്കോർഡ്

റെക്കോർഡ് തുകയ്ക്കാണ് ബിഗിലിന്റെ വിതരണാവകാശം വിറ്റുപോയത്. യുണൈറ്റഡ് ഇന്ത്യ എക്‌സ്‌പോർട്ടേഴ്‌സും എക്‌സ് ജെൻ സ്റ്റുഡിയോയും ചേർന്ന് ഈ ചിത്രത്തിന്റെ ഓവർസീസ് അവകാശം സ്വന്തമാക്കി.30 കോടി രൂപയ്ക്കാണ് ഇവർ സിനിമ വാങ്ങിയത്.ആകെ ഓവർസീസ് തുക 220 കോടി രൂപയാണ്.

രജനീകാന്തിന്റെ 2.0യ്ക്കു ശേഷം ഓവർസീസ് അവകാശത്തിൽ വലിയ തുക ലഭിച്ച ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്‌ക്രീൻ സീൻ സ്വന്തമാക്കി. തമിഴ്‌നാട് റൈറ്റ്‌സും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്.

ഓഡിയോ ലോഞ്ച്

ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നു.ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ വലിയ ജനപ്രീതി നേടിയിരുന്നു.ഓഡിയോ ലോഞ്ച് പരിപാടിയിൽ വെച്ച് വിജയ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി.അദ്ദേഹത്തിൻറ്റെ ആരാധകരോട് ഉള്ള സ്നേഹം വെളിവാക്കുന്ന വാക്കുകൾ ആയിരുന്നു അത്.തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവർക്ക് തന്റെ പോസ്റ്റർ കീറുകയോ ബാനറുകൾ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്നും വിജയ് പറഞ്ഞു.

എന്നാൽ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേൽ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തു. തന്റെ ഓരോ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വേളയിലും വിജയ് നടത്തുന്ന പ്രസംഗം അത്ര വലിയ രീതിയിൽ ആണ് ആരാധകർക്കിടയിലും, പ്രേക്ഷകർക്കിടയിലും വൈറൽ ആവുന്നത്.

ബോക്സ് ഓഫീസ്

മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.രജനികാന്തിന്റെ പേട്ടയെ മറികടന്ന് 2019 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി ഈ ചിത്രം മാറി. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ 150 കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം 4 ദിവസം പിന്നിട്ടപ്പോൾ 175 കോടിക്ക് മുകളിലായി കളക്ഷൻ. വർക്കിംഗ് ഡേയിലും ഉഗ്രൻ കളക്ഷൻ നേടിയ ഈ ചിത്രം അഞ്ചാം ദിനത്തിൽ 200 കോടി ക്ലബിൽ ഇടം പിടിച്ചു.ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട്ടിൽ നിന്ന് മാത്രം ഈ ചിത്രം സ്വന്തമാക്കി. ഓവർസീസ് മാർക്കറ്റിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാമതും ബിഗിൽ എത്തി.

തമിഴ്‌നാട് കൂടാതെ മലേഷ്യയിലും സിംഗപ്പൂരിലും ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി.3 ദിവസത്തെ വാരാന്ത്യത്തിൽ (2019 ഒക്ടോബർ 25 മുതൽ 27 വരെ) ഒരു മില്യൺ യുഎസ് ഡോളർ കലാക്ട് ചെയ്തു.

സംഗീതം

എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് വിവേകാണ്.സോണി മ്യൂസിക് ഇന്ത്യയാണ് ഈ ചിത്രത്തിന്റെ ഗാനങ്ങളുടെ പകർപ്പവകാശം നേടിയത്.ചിത്രത്തിലെ വെരിത്തനം എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്.ഏ ആർ റഹ്മാന്റെ സംഗീതത്തിൽ ആദ്യമായാണ് വിജയ് ഗാനം ആലപിച്ചത്.

ബിഗിൽ
ശബ്ദട്രാക്ക് by എ.ആർ. റഹ്മാൻ
Recorded2019
Genreഫീച്ചർ ഫിലിം സൗണ്ട്ട്രാക്ക്
Labelസോണി മ്യൂസിക്
Producerഎ ആർ റഹ്മാൻ
എ.ആർ. റഹ്മാൻ chronology
സർവം താളമയം
(2019)
'''''ബിഗിൽ'''''
(String Module Error: Target string is empty)
99 സോങ്
ഗാനങ്ങളുടെ പട്ടിക
# ഗാനംഗായകർ ദൈർഘ്യം
1. "സിങ്കപ്പെണ്ണേ"  എ.ആർ. റഹ്മാൻ, സാഷാ തിരുപ്പതി 05:57
2. "വെരിത്തനം"  വിജയ്, പൂവൈയാർ 04:12
3. "ഉനക്കാകെ"  ശ്രീകാന്ത് ഹരിഹരൻ, മധുര ധര തല്ലൂരി 04:26
4. "മാതരേ"  ചിന്മയി, മധുര ധര തല്ലൂരി, ശ്രീഷ, അക്ഷര, വിധുസായ്നി 04:22
5. "ബിഗിൽ ബിഗിൽ ബിഗിലുമാ"    02:03

അവലംബം

ഡബിൾ മാസ്’! ആഘോഷത്തിരയിളക്കി ‘ബിഗിൽ’ ട്രെയിലർ എത്തി

  • തമിഴ് ചലചിത്രം ബിഗിൽ സമ്പുർണ്ണ ഉറവ്.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya