മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് . മണ്ണാർക്കാട് ഗ്രാമപഞ്ചായത്തിന് 31.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തും, തെക്കുഭാഗത്ത് കാരാകുറുശ്ശി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് കമരംപുത്തൂർ പഞ്ചായത്തും, വടക്കുഭാഗത്ത് തെങ്കര പഞ്ചായത്തുമായിരുന്നു. പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവ് വൻത്തിന്റെ കേന്ദ്രഭാഗമായ 89 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ നല്ലൊരുഭാഗം മണ്ണാർക്കാട് പഞ്ചായത്തിലായിരുന്നു. 1991-ലെ സെൻസസ്സ് രേഖയിൽ മണ്ണാർക്കാട്, മുൻസിപ്പാലിറ്റിയായി ഉയർത്തിയെങ്കിലും 1993 ൽ വീണ്ടും പഞ്ചായത്താക്കി തരംതാഴ്ത്തി. പിന്നീട് 2015 ജനുവരി 14ന് മണ്ണാർക്കാടിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി. വാർഡുകൾഅവലംബം
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia