വാമനപുരം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വാമനപുരം .[1]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രംകൈപ്പുഴരാജ കുടുംബാഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നത്. ഒരിക്കൽ ഡച്ച് പട്ടാളത്തെ ഇവിടത്തെ കർഷകർ സംഘടിച്ച് തുരത്തിയോടിച്ചിട്ടുണ്ട്. വേലുത്തമ്പി ദളവയും കിളിമാനൂർ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള രാജകുടുംബാഗങ്ങളും വാമനപുരം വഴി കടന്ന് പോയിട്ടുള്ളതായും തിരുവാമന ക്ഷേത്രദർശനം നടത്തിയതായും ചരിത്ര രേഖകളിൽ കാണുന്നു.
സ്ഥലനാമോൽപത്തിപഴയ തിരുവിതാംകൂർ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളിലേറ്റവും വിശേഷപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. തിരുവാമനപുരം ക്ഷേത്രം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ നാടിന് 'വാമനപുരം' എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനംസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കല്ലറ-പാങ്ങോട് സമരത്തിൽ ബ്രിട്ടീഷ് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിൽ പഞ്ചായത്ത് പ്രദേശത്തെ പലരും പ്രതികളായി. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾഒരു നൂറ്റാണ്ടിനു മുമ്പ് വാമനപുരത്ത് സ്ഥാപിതമായ 'വിദ്യവിലാസിനി' എന്ന പ്രൈമറി വിദ്യാലയമാണ് ഈ രംഗത്തെ ആദ്യത്തെ ഔപചാരിക സ്ഥാപനം. 1939-ൽ വാമനപുരത്ത് സ്ഥാപിച്ച സരസ്വതി വിലാസം ഗ്രന്ഥശാല പിന്നീട് മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാലയായി പുനർനാമകരണം ചെയ്തു. വാണിജ്യ-ഗതാഗത പ്രാധാന്യംകല്ലറ-പാങ്ങോട് സമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന സഞ്ചാരമാർഗ്ഗമായ കാരേറ്റ്-കല്ലറ റോഡ് ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കാർഷികവിളകളും മറ്റു ചരക്കുകളും വള്ളങ്ങളിലും ചങ്ങാടങ്ങളിലും കയറ്റിയാണ് ചിറയിൻകീഴ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കച്ചവടത്തിനായി കൊണ്ടുപോയിരുന്നത്. പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ1951-ലെ തിരു-കൊച്ചി പഞ്ചായത്ത് നിയമനുസരിച്ച് താലൂക്കിൽ രൂപം കൊï ആദ്യകാല പഞ്ചായത്തുകളിലൊന്നായിരുന്നു വാമനപുരം. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് 1963-ലെ പഞ്ചായത്ത് പുന:സംഘടനയിൽ പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ നെñനാട് പഞ്ചായത്തിന് കൈമാറി. 18/12/1963-ൽ നിലവിൽ വന്ന പുതിയ സമിതിയുടെ പ്രസിഡന്റായി എസ്. കൃഷ്ണൻ നായർ തെരഞ്ഞെടുക്കപ്പെട്ടു. ഭൂപ്രകൃതിഭൂപ്രകൃതി അനുസരിച്ച് ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, ഉയർന്ന സമതലങ്ങൾ, ചരിവ് പ്രദേശങ്ങൾ, സമതലപ്രദേശങ്ങൾ, നദീതീരപ്രദേശങ്ങൾ, താഴ്ന്ന സമതലങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ജലപ്രകൃതിവാമനപുരം നദി ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. ശുദ്ധജല ക്ഷാമം ഈ പഞ്ചായത്തിൽ രൂക്ഷമാണ്. ആരാധനാലയങ്ങൾമേലാറ്റുമൂഴി ശാസ്താക്ഷേത്രം,,ആന്കുടി തിരുവാമനക്ഷേത്രം (വാമനപുരം എന്ന സ്ഥലനാമം ഈ ക്ഷേത്രത്തിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന് കരുതുന്നു) (ഈ രണ്ടു ക്ഷേത്രങ്ങൾ വളരെയധികം പഴക്കമുള്ളവയാണ്), നെടുമ്പറമ്പ് ദേവി ക്ഷേത്രം, അനാകുടി ശ്രീ കൃഷ്ണസ്വാമീക്ഷേത്രം, കുറ്റൂർ ശ്രീധർമശാസ്താക്ഷേത്രം,വാമനപുരം മുത്താരമ്മൻ കോവിൽ, പള്ളിമൺകുഴി ദേവിക്ഷേത്രം, കല്ലറ മാടൻനട ദേവീക്ഷേത്രം, കുറ്ററ, ആനച്ചൽ മുസ്ളീം പള്ളികൾ, കണിച്ചോട്സെൻറ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപള്ളി ക്രിസ്ത്യൻ പള്ളി, ചാരുപാറ ക്രിസ്ത്യൻ പള്ളികൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങൾബ്രിട്ടീഷുകാർ ഭരണകാലത്ത് കുതിപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുത്തത് വാമനപുരം ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ളാവും വിശ്രമകേന്ദ്രവും പിൽക്കാലത്ത് ആശുപത്രിയും എക്സൈസ് ഓഫീസുമായി. സർക്കാർ സ്ഥാപനങ്ങൾപോസ്റ്റ് ഓഫീസ്, എക്സൈസ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കെ എസ് ഇ ബി ഓഫീസ്, കൃഷി ഭവൻ ഗ്രാമപഞ്ചായത്ത് വാർഡുകൾ
അവലംബം |
Portal di Ensiklopedia Dunia