ഉബുണ്ടു കൈലിൻ
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ചൈനീസ് പതിപ്പാണ് ഉബുണ്ടു കൈലിൻ. മുമ്പുണ്ടായിരുന്ന കൈലിൻ ഓഎസിന്റെ പിന്തുടർച്ചയാണീ ഓഎസ്.[7] 2013ൽ കാനോനിക്കലും ചൈനീസ് വിവരസാങ്കേതിക വിദ്യാ വകുപ്പും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉബുണ്ടു കൈലിൻ രൂപം കൊള്ളുന്നത്.[8][9] ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള സവിശേഷതകളുള്ള ഒരു ഉബുണ്ടു അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. ഡെസ്ക്ടോപ്പ്, ലാപ്ടോപ് കമ്പ്യൂട്ടറുകളെ ഉദ്ദേശിച്ചാണ് ഉബുണ്ടു കൈലിൻ നിർമ്മിച്ചിരിക്കുന്നത്.[10] ആദ്യത്തെ ഔദ്യോഗിക റിലീസ്, ഉബുണ്ടു കൈലിൻ 13.04, 2013 ഏപ്രിൽ 25-ന്, ഉബുണ്ടു 13.04 (Raring Ringtail) ന്റെ അതേ ദിവസം തന്നെ പുറത്തിറങ്ങി. ചൈനീസ് ഇൻപുട്ട് രീതികൾ, ചൈനീസ് കലണ്ടറുകൾ, കാലാവസ്ഥാ സൂചകം, ഡാഷിൽ നിന്ന് ഓൺലൈനിലൂടെ സംഗീതം തിരയുക എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.[11] ചരിത്രംപതിപ്പ് 20.04, പുതുതായി വികസിപ്പിച്ച യുകെയുഐ (ഉബുണ്ടു കൈലിൻ യൂസർ ഇന്റർഫേസ്) 3.0 പതിപ്പ് അവതരിപ്പിച്ചു. മുമ്പ്, മെയ്റ്റ്(MATE) ഡെസ്ക്ടോപ്പിന്റെ ഒരു കസ്റ്റമൈസേഷൻ ആയിരുന്നു യുകെയുഐ(UKUI).[12] പതിപ്പ് 14.10 ഉബുണ്ടു കൈലിൻ സോഫ്റ്റ്‌വെയർ സെന്റർ (യുകെഎസ്‌സി) അവതരിപ്പിച്ചു, കൂടാതെ യൂക്കർ അസിസ്റ്റന്റ് എന്ന് വിളിക്കപ്പെടുന്ന ദൈനംദിന കമ്പ്യൂട്ടിംഗ് ജോലികൾക്കായി ഉപയോക്താക്കളെ സഹായിക്കുന്ന ഒരു യൂട്ടിലിറ്റിയും അവതരിപ്പിച്ചു. ലിനക്സിനായി സോഗു(Sogou) ഇൻപുട്ട് രീതി വികസിപ്പിക്കുന്നതിന് ടീം സോഗുമായി സഹകരിക്കുന്നു. ഇത് ക്ലോസ്ഡ് സോഴ്സായതിനാൽ, ഇത് ഔദ്യോഗിക ഉബുണ്ടു കൈലിൻ ഇമേജിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ ഉപയോക്താക്കൾക്ക് ഇത് യുകെഎസി(UKSC) അല്ലെങ്കിൽ സോഗുവിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡബ്ല്യൂപിഎസ്(WPS) ഓഫീസ്, ക്ലോസ്ഡ് സോഴ്‌സ് കൂടിയാണ്, പ്രോ വെർഷൻ എന്നത്, കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പുകളാണ്, ഇതാണ് കൈലിന്റെ ഡിഫോൾട്ട് ഓഫീസ് സ്യൂട്ട്. എന്നിരുന്നാലും, ഡബ്ല്യൂപിഎസ് ഓഫീസ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രധാന ഉബുണ്ടു സെർവർ വെബ്‌സൈറ്റിൽ[13] നിന്നുള്ള ഔദ്യോഗിക വനില ഉബുണ്ടു കൈലിൻ ഇമേജിൽ ലിബ്രെഓഫീസ് ഡിഫോൾട്ടായി ഉപയോഗിക്കുന്നു. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia