ഉബുണ്ടു ടിവി
സ്മാർട്ട് ടിവികൾക്കായുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടിവി. ഉബുണ്ടുവിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്യൂട്ടി ആപ്ലികേഷൻ ചട്ടക്കൂടിൽ നിർമ്മിച്ചെടുത്ത യൂണിറ്റി 2ഡി സമ്പർക്കമുഖമാണ് ഉപയോഗിക്കുന്നത്.[2][3][4] സാധാരണ വീടുകളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഉബുണ്ടു ടിവി വികസിപ്പിച്ചെടുത്തിട്ടുള്ളത്.[5] ഉബുണ്ടു ലിനക്സിൽ നിന്നുള്ള വ്യുൽപ്പന്നമായ ഉബുണ്ടു ടിവി, എംബെഡഡ് ഉപകരണങ്ങൾക്കായി പ്രത്യേകം നിർമ്മിക്കപ്പെട്ടതും ടെലിവിഷനുമായി സമന്വയിച്ച് ചേരുന്നതുമാണ്. 2012 സെസിലാണ് മനുഷ്യജീവികൾക്കായുള്ള ടിവി എന്ന മുദ്രാവാക്യവുമായി കാനോനിക്കൽ ഉബുണ്ടു ടിവി പുറത്തിറക്കുന്നത്.[6][7][8][1] 2012 മൊബൈൽ വേൾഡ് കോൺഗ്രസിലും ഉബുണ്ടു ടിവി പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.[9] ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ടിവിയുമായി ഘടിപ്പിക്കപ്പെടുമ്പോൾ ഉബുണ്ടു ടിവി സമ്പർക്കമുഖമാണ് ഉപയോഗിക്കുക.[10] സവിശേഷതകൾ
ഇതും കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia