ഉബുണ്ടു ഫോണ്ട്
ഒരു ഹ്യുമാനിസ്റ്റ് സ്റ്റൈൽ[1] ഓപ്പൺടൈപ്പ് ഫോണ്ടാണ് ഉബുണ്ടു ഫോണ്ട് ഫാമിലി. കാനോനിക്കൽ ലിമിറ്റഡിന്റെ സഹായത്തോടെ ലണ്ടനിലെ മുദ്രാക്ഷരനിർമ്മാണശാലയായ ഡാൾട്ടൺ മാഗാണ് ഈ ഫോണ്ട് നിർമ്മിച്ചിരിക്കുന്നത്. ഒമ്പത് മാസത്തോളം വികസിപ്പിച്ച ശേഷം ഉബുണ്ടു 10.10ലാണ് ഈ ഫോണ്ട് ഔദ്യോഗികമായി പുറത്തിറങ്ങിയത്.[2][3] ഉബുണ്ടു ഫോണ്ട് അനുമതിപത്രത്തിനു കീഴിലാണ് ഈ ഫോണ്ട് പുറത്തിറക്കിയിരിക്കുന്നത്.[4] ചരിത്രം, സവിശേഷകതൾ2010ൽ ഉബുണ്ടു 10.10നോടൊപ്പമാണ് ആദ്യമായി ഉബുണ്ടു ഫോണ്ട് പ്രത്യക്ഷപ്പെടുന്നത്. ആ സമയത്ത് നാലു വകഭേദങ്ങളാണ് ഉബുണ്ടു ഫോണ്ടിനുണ്ടായിരുന്നത് - റെഗുലർ, ഇറ്റാലിക്, ബോൾഡ്, ബോൾഡ് ഇറ്റാലിക് എന്നിവ. ഇംഗ്ലിഷ് ആയിരുന്നു അടിസ്ഥാന ഭാഷ. പിന്നീട് 2011 ഏപ്രിലിൽ കൂടുതൽ രൂപങ്ങളും കൂടുതൽ ഭാഷകൾക്കുള്ള പിന്തുണയും ഉൾപ്പെടുത്തി. ഉബുണ്ടു 11.04നോടൊപ്പമായിരുന്നു ഈ മാറ്റങ്ങളുള്ള ഉബുണ്ടു ഫോണ്ട് പുറത്തിറങ്ങിയത്.[5][6] നിലവിൽ മൊത്തം 13 തരത്തിൽ ഉബുണ്ടു ഫോണ്ട് ലഭ്യമാണ്.
ഉബുണ്ടു ഫോണ്ട് അനുമതിപത്രം
ഉബുണ്ടു ഫോണ്ട് ഫാമിലിക്കായി രൂപകൽപ്പന ചെയ്യപ്പെട്ട അനുമതിപത്രമാണ് ഉബുണ്ടു ഫോണ്ട് അനുമതിപത്രം. പതിപ്പ് 0.68 മുതലാണ് ഈ അനുമതിപത്രം ഉപയോഗിച്ച് തുടങ്ങിയത്.[4] എസ്ഐഎൽ ഓപൺ ഫോണ്ട് അനുമതിപത്രത്തിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഫോണ്ട് അനുമതിപത്രം രചിക്കപ്പെട്ടിട്ടുള്ളത്.[8] ഉബുണ്ടു ഫോണ്ട് അനുമതിപത്രം ഉപയോക്താവിന് നിബന്ധനകളോടെ പഠിക്കാനും, ഉപയോഗിക്കാനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്യങ്ങൾ നൽകുന്നു. ഇതൊരു പകർപ്പ് ഉപേക്ഷാ അനുമതിപത്രമാണ്. ആയതുകൊണ്ട് ഇതിന്റെ വ്യുൽപ്പന്നങ്ങളും പകർപ്പ് ഉപേക്ഷാ നിയമത്തിനു കീഴിലായിരിക്കണം എന്നു ഈ അനുമതിപത്രം അനുശാസിക്കുന്നു. എന്നാൽ അത് ഉബുണ്ടു ഫോണ്ട് അനുമതിപത്രത്തിന് കീഴിലായിരിക്കണം എന്നില്ല.[9] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia