എം.പി.എം. അഹമ്മദ് കുരിക്കൾ
മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കൾ (23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968). മുസ്ലീം ലീഗ് പ്രവർത്തകനായ ഇദ്ദേഹം ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് കേരളനിയമസഭയിൽ അംഗമായിരുന്നു.[1] മുസ്ലീം ലീഗിന്റെ പാർലമെന്ററികാര്യ നേതാവ് (1961-64); സംസ്ഥാന മാർക്കറ്റിംഗ് കോർപ്പറേഷൻ ഡയറക്ടർ, മലബാർ ജില്ലാ സഹകരണബാങ്ക് ബോർഡ് അംഗം, മുസ്ലീം ലീഗിന്റെ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം(മുസ്ലീം ലീഗിൽ ചേരുന്നതിനു മുൻപ്) എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.മുൻ എം.എൽ.എ മാരായ എം.പി.എം അബ്ദുള്ള കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ ജ്യേഷ്ഠ സഹോദരനാണ് . പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ 1968 ഒക്ടോബർ 24നു അന്തരിച്ചു.[2] അവലംബം
|
Portal di Ensiklopedia Dunia