എം.ബി. രാജേഷ്
കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയും[3] കേരള നിയമസഭയുടെ മുൻ സ്‌പീക്കറുമാണ് എം.ബി. രാജേഷ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോൿസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള[4] രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്. ജീവിതരേഖകേരളത്തിലെ പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ മാമ്പറ്റ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. അഞ്ചു വയസു വരെ ജലന്ധറിലായിരുന്നു.പാർട്ടി ഗ്രാമമായ ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേഷിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. SFI യിലൂടെ നേതാവായി വളർന്നു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്. നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് ആദ്യമായി ലോകസഭയിലെത്തുന്നത്. ഷൊർണൂർ എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു. സി.പി.ഐ.എം. കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. നേതാവായിരിക്കേ നിരവധി സമരങ്ങളിൽ പങ്കെടുത്തു. തുടർന്ന് യുവജന സംഘടനാ രംഗത്ത് സജീവമായി പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വർഗീയതക്കെതിരെയും പൊതുമേഖലയുടെ സംരക്ഷണത്തിനനുകൂലമായും ലോകസഭയിൽ പാർട്ടിയുടെ പ്രമുഖ വക്താവായിരുന്നു രാജേഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് MLA വി ടി ബൽറാം നെ പരാജയപെടുത്തി തൃത്താലയിൽ ജയിച്ചു. തദ്ദേശ സ്വയം ഭരണ എക്െ സസ് വകുപ്പിൽ മാലിന്യ സംസ്കരണം, പഞ്ചായത്ത്പരാതി പരിഹാര അദാലത്തുകൾ ,കുടുംബശ്രീ ജനകീയ ഭക്ഷണശാല, ലഹരി മദ്യവർജന പ്രതിജ്ഞ എന്നിവ നടപ്പാക്കി. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്. മുൻ എസ്.എഫ്.ഐ. നേതാവും കാലടി സംസ്കൃതസർവ്വകലാശാല അധ്യാപികയും ഇടത് അധ്യാപക നേതാവ്റഷീദ് കണിച്ചേരിയുടെ പുത്രിയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന ,പ്രിയദത്ത എന്നിവർ മക്കളാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം. പാലക്കാട് കോച്ച് ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങൾ ജനപിന്തുണ വർദ്ധിപ്പിച്ചു. എം.പി.വീരേന്ദ്രകുമാറിനെയാണ് 1 ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. മണ്ഡഡലത്തിലൂടനീളം എൽ ഡി എഫ് മുന്നേറ്റം കാഴ്ചവച്ചു.2019 ൽ മൂന്നാമതും മത്സരിച്ചെങ്കിലും വിജയിച്ചില്ല. വർഗീയതക്കെതിരെ രാഹുൽ ഗാന്ധിക്കനുകൂലമായുണ്ടായ തരംഗം കോൺഗ്രസിനു ഗുണം ചെയ്തു. തിരഞ്ഞെടുപ്പുകൾ
കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia