എടക്കാട് ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് എടക്കാട് ഗ്രാമപഞ്ചായത്ത് . എടക്കാട് വില്ലേജുപരിധിയിലുൾപ്പെട്ടിരുന്ന എടക്കാട് ഗ്രാമപഞ്ചായത്തിനു 18.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എളയാവൂർ, ചേലോറ പഞ്ചായത്തുകളും, കണ്ണൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, അറബിക്കടലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമായിരുന്നു. ആറ്റടപ്പ, ചാല പടിഞ്ഞാറെക്കര, ചാല പന്ത്രണ്ടുകണ്ടി, ചിറക്കുതാഴെ, തോട്ടട, കിഴുന്നകുറ്റിക്കകം, എടക്കാട്, കണ്ണൂർ, കരാറിനകം എന്നിങ്ങനെ ഒൻപതു പ്രദേശങ്ങൾ കൂടിച്ചേർന്നതായിരുന്നു എടക്കാട് ഗ്രാമപഞ്ചായത്ത്. ഇവയിൽ കരാറിനകം 1962-ലാണ് എടക്കാട് പഞ്ചായത്തിനോടു കൂട്ടിച്ചേർക്കപ്പെട്ടത്. ഈ പ്രദേശം അറക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്നു. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ എടക്കാട് പഞ്ചായത്ത് ഓർമ്മയായി. വാർഡുകൾ
പ്രധാന ആരാധനാലയങ്ങൾ
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia